- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്കുതർക്കത്തിനിടെ തോക്കു പിടിച്ചുവാങ്ങി വെടിവച്ചെന്ന ഷെറിന്റെ വാദം പൊലീസ് തള്ളി; രണ്ടാഴ്ച മുമ്പെ തോക്കു കൈക്കലാക്കിയിരുന്നതായി റിപ്പോർട്ട്; കൊലപാതകം ആസൂത്രിതമെന്നു സൂചന
ആലപ്പുഴ: അമേരിക്കൻ മലയാളിയുടെ കൊലപാതകത്തിൽ മകന്റെ വാദം തള്ളി പൊലീസ്. വാക്കുതർക്കത്തിനിടെ തോക്കു പിടിച്ചുവാങ്ങി വെടിവച്ചു എന്ന ഷെറിന്റെ വാദമാണു പൊലീസ് തള്ളിയത്. പ്രതി തോക്കു രണ്ടാഴ്ച മുമ്പു തന്നെ കൈക്കലാക്കിയിരുന്നെന്നും കൊലപാതകം ആസൂത്രിതമെന്നുമാണു പൊലീസിന്റെ നിഗമനം. അതിനിടെ, കൊല്ലപ്പെട്ട ചെങ്ങന്നൂർ വാഴാർ മംഗലം ഉഴപ്പിൽ ജോയ് വി. ജോണിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു. ജോയ് വി ജോണിന്റെ ശരീര ഭാഗങ്ങൾ ചങ്ങനാശേരി വേലൂരിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നും തല ചിങ്ങവനം ഇലക്ട്രിക് കെമിക്കൽസിൽ നിന്നുമാണ് കണ്ടെടുത്തത്. പമ്പയിൽ മംഗലം പാലത്തിനു സമീപം ഒരു കാലും കൈയും ഇട്ടിട്ടുണ്ട്. ചെങ്ങന്നൂർ വാഴാർ മംഗലം ഉഴപ്പിൽ ജോയ് വി. ജോണിനെ താൻ കൊലപ്പെടുത്തിയെന്നു മകൻ ഷെറിൻ ഇന്നു രാവിലെയാണ് പൂർണമായി സമ്മതിച്ചത്. ഇന്നലെ വരെ എവിടെയാണ് ശരീര ഭാഗങ്ങൾ ഇട്ടതെന്നു ഷെറിൻ പറഞ്ഞിരുന്നില്ല. രണ്ടു ദിവസം ഉറക്കാതെ നിരന്തരം ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറെ നാളുകളായി ഇരുവരും തമ്മിൽ തർക്കമുണ്ട്. ഇതിനൊടുവി
ആലപ്പുഴ: അമേരിക്കൻ മലയാളിയുടെ കൊലപാതകത്തിൽ മകന്റെ വാദം തള്ളി പൊലീസ്. വാക്കുതർക്കത്തിനിടെ തോക്കു പിടിച്ചുവാങ്ങി വെടിവച്ചു എന്ന ഷെറിന്റെ വാദമാണു പൊലീസ് തള്ളിയത്.
പ്രതി തോക്കു രണ്ടാഴ്ച മുമ്പു തന്നെ കൈക്കലാക്കിയിരുന്നെന്നും കൊലപാതകം ആസൂത്രിതമെന്നുമാണു പൊലീസിന്റെ നിഗമനം. അതിനിടെ, കൊല്ലപ്പെട്ട ചെങ്ങന്നൂർ വാഴാർ മംഗലം ഉഴപ്പിൽ ജോയ് വി. ജോണിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു.
ജോയ് വി ജോണിന്റെ ശരീര ഭാഗങ്ങൾ ചങ്ങനാശേരി വേലൂരിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നും തല ചിങ്ങവനം ഇലക്ട്രിക് കെമിക്കൽസിൽ നിന്നുമാണ് കണ്ടെടുത്തത്. പമ്പയിൽ മംഗലം പാലത്തിനു സമീപം ഒരു കാലും കൈയും ഇട്ടിട്ടുണ്ട്.
ചെങ്ങന്നൂർ വാഴാർ മംഗലം ഉഴപ്പിൽ ജോയ് വി. ജോണിനെ താൻ കൊലപ്പെടുത്തിയെന്നു മകൻ ഷെറിൻ ഇന്നു രാവിലെയാണ് പൂർണമായി സമ്മതിച്ചത്. ഇന്നലെ വരെ എവിടെയാണ് ശരീര ഭാഗങ്ങൾ ഇട്ടതെന്നു ഷെറിൻ പറഞ്ഞിരുന്നില്ല. രണ്ടു ദിവസം ഉറക്കാതെ നിരന്തരം ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കഴിഞ്ഞ കുറെ നാളുകളായി ഇരുവരും തമ്മിൽ തർക്കമുണ്ട്. ഇതിനൊടുവിലാണു ഷെറിൻ അതിക്രൂരമായ കൊലപാതകം നടത്തിയത്. കടമുറികളുടെ പണം നൽകാത്തതു സംബന്ധിച്ച തർക്കമാണ് കൊലയിൽ എത്തിയത്. മുളക്കുഴയിൽ കാറിൽ വച്ചു പിതാവിന്റെ തലയ്ക്കു നേരെ നാലു റൗണ്ടു വെടി വച്ചു. അച്ഛന്റെ മൃതദേഹത്തിന്റെ ചിത്രം ഇയാൾ മൊബൈലിൽ പകർത്തി. തുടർന്നു മൃതദേഹം കത്തിക്കാൻ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് വെട്ടുകത്തി എടുത്തു കൈകളും കാലുകളും വെട്ടി മാറ്റി. തലയും ഉടലും വേർപെടുത്തി. ഇവ ഓരോ ചാക്കിലാക്കി കൈകളും കാലുകളും പമ്പയിലും ഉടലും തലയും മറ്റു സ്ഥലങ്ങളിലും കൊണ്ടിടുകയായിരുന്നു.