ലക്‌നോ: ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പ് സെമിയിൽ കടന്നു. സ്‌പെയിനിനെ കീഴടക്കിയാണ് ഇന്ത്യയുടെ സെമി പ്രവേശം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ക്വാർട്ടറിൽ ആതിഥേയരായ ഇന്ത്യൻ ടീമിന്റെ ജയം. ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമാണ് സ്‌പെയിൻ തോൽവി വഴങ്ങിയത്.

22-ാം മിനിറ്റിൽ മാർക് സെറാഹിമയുടെ ഗോളിലൂടെയായിരുന്നു സ്‌പെയിനിന്റെ ഗോൾനേട്ടം. എന്നാൽ രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ച് ഇന്ത്യൻ കുട്ടികൾ വിജയവും സെമി ടിക്കറ്റും പിടിച്ചെടുക്കുകയായിരുന്നു. നാളെ ഓസ്‌ട്രേലിയക്കെതിരെയാണു സെമി ഫൈനൽ മത്സരം.