- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷം ഒളിപ്പിച്ചു കടത്താനുള്ള യാതൊരു മാർഗ്ഗവും ഇല്ല; ക്രൂര ലോക്കപ്പ് മർദ്ദനത്തിന് ഇരയായിരുന്നു അയാളെന്ന് ഡോക്ടർ തന്നെ പറഞ്ഞിട്ടുണ്ട്; ഫ്യൂരിഡാൻ കഴിച്ചതു കൊണ്ടാണ് മരണമെന്നതും അംഗീകരിക്കാനാകില്ല; രക്തവും മൂത്രവും പരിശോധിച്ചതിൽ മസിലുകൾക്ക് ക്ഷതം ഏറ്റിട്ടുണ്ട് എന്ന് വ്യക്തം; ലിവർ, ലംഗ്സ്, നട്ടെല്ല്, ഗോൽബ്ലാഡർ എന്നിവ തകർന്നിരുന്നു; ആത്മഹത്യാ കുറിപ്പിലെ കയ്യക്ഷരവും ശ്രീജീവിന്റേതല്ല; ശ്രീജിത്തിന്റെ സമരത്തിൽ പൊലീസിന്റെ വാദങ്ങൾ തള്ളി ജസ്റ്റീസ് നാരായണക്കുറുപ്പ്
കൊച്ചി: ശ്രീജീവിന്റെ മരണത്തിൽ പൊലീസിന്റെ വാദങ്ങൾ തള്ളി പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയുടെ മുൻ ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ്. ശ്രീജീവ് കസ്റ്റഡി മർദനത്തിന് ഇരയായിട്ടില്ലെന്ന വാദം അദ്ദേഹം തള്ളിക്കളയുന്നു. സമൂഹ മാധ്യമങ്ങളിൽ ശ്രീജീവിനെ മോശപ്പെടുത്തുന്ന രീതിയിൽ പൊലീസിന് വേണ്ടി പ്രചരണം സജീവമാണ്. ഇതിനിടെയാണ് നാരായണക്കുറുപ്പ് വിശദീകരണത്തിന് തയ്യാറാകുന്നത്. പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഈ വെളിപ്പെടുത്തൽ. ശ്രീജീവിന് നീതി ലഭിക്കാനായി സഹോദരൻ ശ്രീജിത്ത് രണ്ടര വർഷമായി നടത്തുന്ന സമരത്തിന് ഒപ്പമാണ് ജസ്റ്റിസ് നാരായണക്കുറുപ്പും. കസ്റ്റഡി മർദനത്തിന് തെളിവില്ലെന്നും വിഷം കഴിച്ചെന്ന് ശ്രീജീവ് തന്നെ അവിടെ ഉണ്ടായിരുന്ന ഡോക്ടർ ഷാജിയോട് പറഞ്ഞിരുന്നതായും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ വാദിക്കുമ്പോൾ ശ്രീജീവിന് വിഷം ഒളിപ്പിച്ച് കടത്താനുള്ള യാതൊരു മാർഗവും ഉണ്ടായിരുന്നില്ലെന്നും അയാൾ ക്രൂരമായ മർദനത്തിന് ഇരയായതായി വിദഗ്ധ ഡോക്ടർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് നാരായണക്കുറിപ്പ് പറയുന്നു. ശ്രീജീവ്
കൊച്ചി: ശ്രീജീവിന്റെ മരണത്തിൽ പൊലീസിന്റെ വാദങ്ങൾ തള്ളി പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയുടെ മുൻ ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ്. ശ്രീജീവ് കസ്റ്റഡി മർദനത്തിന് ഇരയായിട്ടില്ലെന്ന വാദം അദ്ദേഹം തള്ളിക്കളയുന്നു. സമൂഹ മാധ്യമങ്ങളിൽ ശ്രീജീവിനെ മോശപ്പെടുത്തുന്ന രീതിയിൽ പൊലീസിന് വേണ്ടി പ്രചരണം സജീവമാണ്. ഇതിനിടെയാണ് നാരായണക്കുറുപ്പ് വിശദീകരണത്തിന് തയ്യാറാകുന്നത്. പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഈ വെളിപ്പെടുത്തൽ.
ശ്രീജീവിന് നീതി ലഭിക്കാനായി സഹോദരൻ ശ്രീജിത്ത് രണ്ടര വർഷമായി നടത്തുന്ന സമരത്തിന് ഒപ്പമാണ് ജസ്റ്റിസ് നാരായണക്കുറുപ്പും. കസ്റ്റഡി മർദനത്തിന് തെളിവില്ലെന്നും വിഷം കഴിച്ചെന്ന് ശ്രീജീവ് തന്നെ അവിടെ ഉണ്ടായിരുന്ന ഡോക്ടർ ഷാജിയോട് പറഞ്ഞിരുന്നതായും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ വാദിക്കുമ്പോൾ ശ്രീജീവിന് വിഷം ഒളിപ്പിച്ച് കടത്താനുള്ള യാതൊരു മാർഗവും ഉണ്ടായിരുന്നില്ലെന്നും അയാൾ ക്രൂരമായ മർദനത്തിന് ഇരയായതായി വിദഗ്ധ ഡോക്ടർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് നാരായണക്കുറിപ്പ് പറയുന്നു.
ശ്രീജീവ് മരിച്ചത് ഫ്യൂരിഡാൻ ഉള്ളിൽ ചെന്നാണെന്നാണ് റിപ്പോർട്ടുകൾ. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച വിഷമാണ് ശ്രീജീവ് കഴിച്ചത്. 60 ഗ്രാം മുതൽ 100 ഗ്രാം വരെയുള്ള അളവിൽ വിഷം ഉള്ളിൽ ചെന്നാൽ മാത്രമേ ഒരാൾക്ക് മരണം സംഭവിക്കുകയുള്ളു. എന്നാൽ അടിവസ്ത്രത്തിനുള്ളിൽ ഇത്രയും അളവിൽ വിഷം ഒളിപ്പിക്കാൻ സാധിക്കുകയില്ല. മാത്രമല്ല പലപ്രാവശ്യം ശ്രീജീവിന്റെ ശരീരവും വസ്ത്രവും പരിശോധിച്ചിരുന്നു. വിഷം കഴിച്ചാൽ ഉടനെ വയർ കഴുകും.
എന്നാൽ ഇത്തരത്തിൽ വയർ കഴുകിയപ്പോൾ ഫ്യൂരിഡാൻ ശരീരത്തിൽ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണം സംഭവിക്കുന്നതിന് മുമ്പ് 230 മില്ലിഗ്രാം അഡോപ്പിൻ ശ്രീജീവിന് നൽകിയിരുന്നു. ഫ്യൂരിഡാൻ ഉള്ളിൽ ചെന്നതാണ് മരണകാരണമെങ്കിൽ അഡ്രോപ്പിൻ നൽകിയിരുന്നതിനാൽ ശ്രീജീവിന് മരണം സംഭവിക്കില്ലായിരുന്നു-മാതൃഭൂമിയോട് ജസ്റ്റീസ് നാരാണയണക്കുറുപ്പ് കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ശ്രീജീവിന്റെ രക്തവും മൂത്രവും പരിശോധിച്ചതിൽ നിന്ന് മസിലുകൾക്ക് ക്ഷതം ഏറ്റിട്ടുണ്ട് എന്ന് വ്യക്തമാണ്. ലിവർ, ലംഗ്സ്, സ്പ്ലീൻ, ഗ്ലോൾ ബ്ലാഡർ എന്നിവ തകർന്നിട്ടുണ്ട്. ശ്രീജിവിന്റേതാണെന്ന് പറഞ്ഞ് പൊലീസ് ഹാജരാക്കിയ ആത്മഹത്യാ കുറിപ്പിലെ കയ്യക്ഷരം ശ്രീജീവിന്റേതല്ല. സർക്കാർ പത്ത് ലക്ഷം രൂപ ശ്രീജീവിന്റ വീട്ടിൽ എത്തിച്ച് നൽകിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ഓഫീസർന്മാർക്കെതിരെ നടപടികൾ എടുത്തിട്ടില്ല. പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയുടെ കീഴിൽ ഒരു പ്രത്യേക അന്വേഷണ സംഘം ഈ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നടന്നില്ല.
ഏതൊരു കേസിലും കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേർന്ന് തീരുമാനം എടുക്കണമെന്നില്ല. കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അഥോറിറ്റിയുടെ ചെയർമാന് തീരുമാനിക്കാം. ചെയർമാൻ തിരുവനന്തപുരത്ത് ഇരിക്കും മറ്റൊരു കമ്മിറ്റി അംഗം എറണാകുളത്ത് ഇരിക്കും. അങ്ങനെ സ്ഥലങ്ങൾ അനുസരിച്ച് ഓരോ അംഗത്തിനും പ്രത്യേക പരിധി നൽകിയിച്ചുണ്ട്. അതിനനുസരിച്ചാണ് കേസുകൾ കൈകാര്യം ചെയ്യുന്നത്. കേസുകളിൽ സ്റ്റേ നൽകുന്നത് സ്വഭാവികമാണ്.
ആദ്യം ഈ കേസ് പരിഗണിച്ച ജഡ്ജി യാതൊരു കാരണവശാലും ഈ കേസിന് സ്റ്റേ നൽകില്ലെന്നാണ് പറഞ്ഞത്. പിന്നീട് മറ്റൊരു ജഡ്ജി സ്റ്റേ നൽകി. എന്നാൽ സ്റ്റേ നൽകി എന്നതിന്റെ അർത്ഥം പൊലീസ് പറയുന്നതിൽ കഴമ്പുണ്ട് എന്നതല്ല-ജസ്റ്റീസ് നാരായണക്കുറുപ്പ് പറയുന്നു.