കൊൽക്കത്ത: രാജ്യത്തിന്റെ 14-ാമാത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് അധികാരത്തിൽ എത്തിയപ്പോൾ ആദ്യ ഹർജിയുമായി എത്തിയതാവട്ടെ കൊൽക്കത്ത ഹൈക്കോടതിയിലെ വിവാദ ജഡ്ജിസി എസ്. കർണൻ. കഴിഞ്ഞ മെയിൽ വിധിച്ച തന്റെ തടവ് ശിക്ഷ ഒഴിവാക്കി തരണമെന്നാണ് ജഡ്ജി കർണൻ രാഷ്ട്രപതിക്ക് മുന്നിൽ ബോധിപ്പിച്ചിരിക്കുന്നത്. കോടതിയലക്ഷ്യ കേസിൽ തനിക്ക് വിധിച്ച ആറു മാസത്തെ ജയിൽശിക്ഷ ഒഴിവാക്കി തരണമെന്നാണ് കർണന്റെ ആവശ്യം.

സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചാണ് ജഡ്ജി കർണന് ആറു മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. നേരത്തെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണൻ കോടതിയെ സമീപിച്ചെങ്കിലും നിരസിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ഹർജ്ജി സമർപ്പിച്ചിരുന്നെങ്കിലും വിപരീതമായിരുന്നു ഫലം.

കഴിഞ്ഞ മെയ്‌ ഒൻപതിനാണ് കൊൽക്കത്ത സിറ്റിങ് ജസ്റ്റീസ് ജസ്റ്റീസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ച് ആറുമാസം തടവിന് കർണനെ ശിക്ഷിച്ചത്. പിന്നീട് ഒളിവിൽ പോയ കർണനെ ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലും കർണൻ ഒളിവിൽ കഴിഞ്ഞിരുന്നു.