റാന്നി: ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിന് പോകവെ പൊലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. സന്നിധാനത്തേക്ക് പോകാൻ തന്നെയാണ് ശശികലയുടെ തീരുമാനം ആരോഗ്യം അനുവദിച്ചാൽ മല കയറുമെന്നാണ് ശശികല അറിയിച്ചത്.
റാന്നി പൊലീസ് സ്റ്റേഷനിൽ നിന്നുംതിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് മുന്നിലാണ് ശശികലയെ ഹാജരാക്കിയത്.നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് കെ.പി.ശശികലയുടെ പ്രതികരണം. പമ്പയിലേക്ക് പോകുമെന്ന് ജാമ്യം ലഭിച്ച ശേഷം കെ പി ശശികല പ്രതികരിച്ചു. പൊലീസ് വാഹനത്തിൽ പോകുന്നത് ആചാരലംഘനമാകുമെന്നും അവർ പറഞ്ഞു.

ഇതുവരെ ശശികലയ്‌ക്കെതിരായ കേസുകൾ മുഴുവൻ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് പൊലീസ് തിരുവല്ല മജിസ്‌ട്രേറ്റിന് സമർപ്പിച്ചിരുന്നു. ക്രിമിനൽ കേസ് റെക്കോർഡ് അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ശശികല വീണ്ടും സന്നിധാനത്തേയ്ക്ക് പോകുന്നത് ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പൊലീസ് മജിസ്‌ട്രേറ്റിനെ അറിയിച്ചു.

ഇതുവരെ ശശികലയ്‌ക്കെതിരായ കേസുകൾ മുഴുവൻ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് പൊലീസ് തിരുവല്ല മജിസ്‌ട്രേറ്റിന് സമർപ്പിച്ചിരുന്നു. ക്രിമിനൽ കേസ് റെക്കോർഡ് അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ശശികല വീണ്ടും സന്നിധാനത്തേയ്ക്ക് പോകുന്നത് ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പൊലീസ് മജിസ്‌ട്രേറ്റിനെ അറിയിച്ചു.

 ഇന്നലെ അറസ്റ്റ് ചെയ്തത് മുതൽ ശശികല നടത്തി പോന്ന ഉപവാസ സമരവും അവസാനിപ്പിച്ചു. ജലപാനം പോലും ഉപേക്ഷിച്ചുള്ള ഉപവാസം അവസാനിപ്പിച്ച ശശികല ടീച്ചറെ ശരണം വിളികളുമായാണ് പൊലീസ് സ്റ്റേഷന് പുറത്ത് തടിച്ചു കൂടിയ അയ്യപ്പ ഭക്തരും സംഘപരിവാരുകാരും വരവേറ്റത്.

ഇതുവരെ തന്നെ അറസ്റ്റ് ചെയ്തിടത്ത് തന്നെ തിരികെ കൊണ്ടു പോയി വിടണമെന്ന നിലപാടിലായിരുന്നു ശശികല ടീച്ചർ. എന്തായാലും ടീച്ചർ നിലപാട് മാറ്റിയത് ഏറെ ആശ്വാസമായിരിക്കുകയാണ് റാന്നിയിലെ പൊലീസുകാർക്ക്. അൽപ്പ സമയത്തിനകം തിരുവല്ലയിൽ ആർഡിഓയ്ക്ക് മുന്നിൽ ഹാജരാക്കിയ ശേഷം പൊലീസ് വിട്ടയക്കും. ഇതോടെ ശബരിമലയിലേക്ക് തന്നെ തിരികെ പോകാനാണ് ശശികല ടീച്ചറുടെ തീരുമാനം.
ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്ത് റാന്നി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച ശശികല ടീച്ചർ ജലപാനം പോലും ഉപേക്ഷിച്ചാണ് ഉപവാസം ഇരുന്നത്. ഇതിന് പിന്നാലെ പതിനായിരക്കണക്കിന് ആളുകൾ ശശികല ടീച്ചറെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷന് മുന്നിലേക്ക് നാമജപ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് അക്ഷരാർത്ഥത്തിൽ വെട്ടിലായി.

ഇന്ന് രാവിലെ വളരെ കുറച്ച് പേർ ചേർന്ന് പൊലീസ് സ്‌റ്റേഷന് മുമ്പിൽ തുടങ്ങിയ നാമജപ പ്രതിഷേധത്തിലേക്ക് മിനിറ്റുകൾ കൊണ്ട് അയ്യപ്പ ഭക്തരും സംഘപരിവാർ പ്രവർത്തകരും വന്ന് ചേരുകയായിരുന്നു. ഇതോടെ ഏതാനും പേർ ചേർന്ന് തുടങ്ങിയ സമരം നൂറിൽ നിന്നും ആയിരത്തിൽ നിന്നും ഉയർന്ന് പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന നാമജപ പ്രതിഷേധമായി മാറി. ഇതിലേറെയും സ്ത്രീകൾ ആണെന്നതാണ് ഏറെ ശ്രദ്ധേയം. പൊലീസ് സ്റ്റേഷന്റെ കവാടം വരെ ഉപരോധിച്ച് നിൽക്കുകയാണ് ഭക്തർ. സ്റ്റേഷനുള്ളിൽ ശശികലയുമായി സമവായ ചർച്ച തുടരുകയാണ് പൊലീസ്. എന്നാൽ തന്നെ എവിടെ നിന്നാണോ പിടിച്ചത് അവിടെ തന്നെ കൊണ്ട വിടണം എന്ന നിലപാടിൽ ശശികല പിടിച്ചു നിന്നതോടെ പൊലീസ് വെട്ടിലാവുകയായിരുന്നു.

അതേസമയം ശശികലയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുന്നവരുടെ എണ്ണം നിമിഷങ്ങൾകൊണ്ടാണ് ആയിരവും പതിനാിരവുമൊക്കെ ആയി മാറിയത്. ഇന്നലെ തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറക്കാതിരിക്കാൻ ശ്രമിച്ചതു പോലുള്ള വലിയ തോതിലുള്ള പ്രതിരോധം അവിടെ സ്വാഭാവികമായി രൂപപ്പെട്ടു. ശശികല റാന്നി പൊലീസ് സ്‌റ്റേഷനിലുണ്ട് എന്നറിഞ്ഞതോടെ നിരവധി ഹിന്ദു ഐക്യവേദി പ്രവർത്തകരും നിരവധി ഭക്ത സ്ത്രീകളും രംഗത്തിറങ്ങി. പൊലീസ് സ്‌റ്റേഷന്റെ സർവ്വ കവാടങ്ങളും കുത്തിയിരുന്ന് അടച്ചു കൊണ്ട് പ്രതിഷേധം നടത്തുകയാണ് സംഘപരിവാർ പ്രവർത്തകരും ഭക്തരും. ഇങ്ങനെ നാമ ജപ പ്രതിഷേധം നടത്തുന്നവരിൽ കൂടുതലും സ്ത്രീകളാണെന്നതാണ് മറ്റൊരു വസ്തുത.

ഇന്നലെ വൈകിട്ട് പമ്പ, മരക്കൂട്ടം എന്നിവിടങ്ങളിൽ നിന്നാണ് ശശികല അഅടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത്. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് കെപി സുധീർ, ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ ജി പൃഥ്വിപാൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ റാന്നി കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടിയാണ് റാന്നി സ്റ്റേഷനിൽ കൊണ്ടു വന്നത്. ശശികലയെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ ഹിന്ദു സംഘടനകൾ സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇന്നു പുലർച്ചെ ശശികലയെ റാന്നി സ്റ്റേഷനിൽ എത്തിച്ചുവെന്ന് അറിഞ്ഞ് നൂറുകണക്കിന് ഭക്തരാണ് സ്റ്റേഷന് മുന്നിൽ എത്തിയത്. ഇവർ നാമജപം തുടങ്ങിയ വിവരം അറിഞ്ഞ് ഭക്തജനങ്ങൾ സ്റ്റേഷനിലേക്ക് ഒഴുകി എത്തി. ശശികല അടക്കമുള്ളവർ സ്റ്റേഷനിൽ ഉപവാസം തുടരുകയാണ്.

തന്നെ കസ്റ്റഡിയിൽ എടുത്തത് മരക്കൂട്ടത്ത് നിന്നാണ് അവിടെ തന്നെ പൊലീസ് തിരിച്ചു കൊണ്ടു വിടന്നത് വരെ സമരം തുടരുമെന്നാണ് ശശികലയുടെ നിലപാട്. സമരക്കാർ ശാരീരികമായി അവശതയിലാണ്. വൈദ്യസഹായം നൽകാനും പൊലീസിന് കഴിഞ്ഞിട്ടില്ല. വൻ പൊലീസ് സന്നാഹം സ്റ്റേഷന് ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്. സ്റ്റേഷൻ പരിസരം സംഘർഷഭരിതമാണ് തിരുവല്ല ഡിവൈഎസ്‌പി സന്തോഷ് കുമാർ പ്രതിഷേധക്കാരുമായും ശശികലയുമായും ചർച്ച നടത്തിയെങ്കിലും പരിഹാര ഉണ്ടായില്ല. തന്നെ തടഞ്ഞ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു. ഇത് ഡിവൈഎസ്‌പി ഉന്നത പൊലീസുദ്യോഗസ്ഥരേയും സർക്കാരിനേയും അറിയിച്ചെങ്കിലും സാധ്യമല്ലെന്ന മറുപടിയാണ് കിട്ടിയത്. ഓരോ മിനിറ്റിലും പ്രതിഷേധക്കാരുടെ അംഗ സംഖ്യകൂടി വരികയുമാണ്. സംഘർഷം ഒഴിവാക്കാൻ പൊലീസ് കിണഞ്ഞു ശ്രമിക്കുന്നു.

പുലർച്ചെ മൂന്നോടെയാണ് സംസ്ഥാന ഹർത്താലിനു ഹിന്ദു ഐക്യവേദിയും ശബരിമല കർമ സമിതിയും ആഹ്വാനം ചെയ്തത്. ഹർത്താലിനു ബിജെപി പിന്തുണയുണ്ട്. പുലർച്ചെ പൊടുന്നനേ ഹർത്താലാണെന്നറിഞ്ഞതോടെ ജനം പ്രതിസന്ധിയിലായി. പലയിടങ്ങളിലും സ്വകാര്യവാഹനങ്ങൾ മാത്രമാണു നിരത്തിലിറങ്ങിയത്. ശശികലയെ മരക്കൂട്ടത്തു തടഞ്ഞുവച്ചെന്ന വാർത്ത പരന്നതിനു പിന്നാലെ വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം ബാലരാമപുരത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. ഹർത്താൽ പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്ത് സർവീസ് നിർത്തിവയ്ക്കുന്നതായി കെഎസ്ആർടിസി അറിയിച്ചു. ഇതോടെ യാത്രക്കാർ പെരുവഴിയിലായി. പൊലീസ് സംരക്ഷണം നൽകിയാൽ സർവീസ് നടത്താമെന്നാണു കെഎസ്ആർടിസി നിലപാട്.