തിരുവനന്തപുരം: ബഫർ സോണിലുള്ളവർക്ക് കഷ്ടകാലം. സ്ഥലം ഏറ്റെടുത്താൽ നാലിരട്ടിയും. ഇതാണ് മുഖ്യമന്ത്രി ചർച്ചയാക്കുന്നത്. കെ റെയിലിൽ ആരെന്തു പറഞ്ഞാലും മുമ്പോട്ടു പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ഇങ്ങനെ നാലിരട്ടി പണം കൊടുക്കുന്നത് കടം വാങ്ങിയാകുമെന്നതാണ് വസ്തുത. അല്ലാതെ കേരളത്തിന്റെ പോക്കറ്റിൽ ഒന്നുമില്ല. തീവണ്ടി പാതകൾ എന്നും രാജ്യത്ത് അതിനിരുവശവും സൃഷ്ടിച്ചത് ചേരികളെ മാത്രമാണ്. അതുകൊണ്ടാണ് സ്ഥലം കൊടുക്കേണ്ടവർ പ്രതിസന്ധിയിലാകുന്നത്.

ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നവരുടെ ബാക്കിയുള്ള വസ്തുവിന് വില കുതിച്ചുയരും. ഇത് മനസ്സിലാക്കിയാണ് എല്ലാവരും വസ്തു നൽകാൻ ഇപ്പോൾ മുന്നിട്ടിറങ്ങുന്നത്. എന്നാൽ റെയിൽവേ പാതകളുടെ കാര്യം അതല്ല. ഒരു ശതകോടീശ്വരനും തീവണ്ടി പാതയോട് ചേർന്ന് വീട് വയ്ക്കാറില്ല. അവിടെ ജീവിതം ദുസ്സഹമാണ്. ഇതാണ് സത്യമാണെന്നിരിക്കെയാണ് മറ്റൊരു റെയിൽ പാതയ്ക്ക് കേരള സർക്കാർ മുന്നിട്ടിറങ്ങുന്നത്. ഇതാണ് കെ റെയിൽ പ്രതിഷേധത്തിന് മൂലകാരണവും. ഇത് സർക്കാർ മാത്രം തിരിച്ചറിയുന്നില്ല.

ഇതിനൊപ്പമാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി. എല്ലാ മാസവും കടമെടുത്താണ് മുമ്പോട്ട് പോകുന്നത്. നിത്യ ചെലവിന് പോലും കാശില്ല. ആഗോള സാമ്പത്തിക മാന്ദ്യകാലം വീണ്ടുമെത്തുമെന്ന ആശങ്കയുമുണ്ട്. കൈവിട്ടുള്ള കടമെടുത്തതാണ് ശ്രീലങ്കയെ തകർത്തത്. അതിന് സമാന അവസ്ഥയിലേക്ക് കേരളവും പോകുമോ എന്ന ആശങ്ക സോഷ്യൽ മീഡിയയിൽ ശക്തമാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിനും ഇതിൽ ആശങ്കയുണ്ട്. എന്നാൽ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുന്നു.

ബഫർ സോണിൽ താമസിക്കുന്നവർക്ക് പണം നൽകില്ലെന്ന കെ റെയിൽ എംഡിയുടെ പ്രസ്താവനയും പ്രതിഷേധം വരും ദിനങ്ങളിൽ ആളിക്കത്തിക്കും. സിൽവർ ലൈൻ ഉണ്ടാക്കുന്ന പുരോഗതി വലുതായിരിക്കും. അതുകൊണ്ടാണ് ഇതിനെ എതിർക്കുന്നത് .ഇപ്പോൾ വേണ്ടെന്നാണ് പറയുന്നത്, പിന്നെയെപ്പോഴാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.വണ്ടിനെക്കുറിച്ച് പറഞ്ഞ പോലെയാണ് കോൺഗ്രസ്.നീ വിളക്കും കെടുത്തുന്നു, നീയും നശിക്കുന്നു.രാജ്യത്തിന് നാശമായി സ്വയം നശിക്കുകയും ചെയ്തു. മുൻ മന്ത്രിമാരുൾപ്പെടെ എത്ര പേരാണ് ബിജെപി യിലെത്തിയത്. വല്ല പാഠവും കോൺഗ്രസ് ഇതുവരെ പഠിച്ചോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഏത് തരം നാശത്തിലേക്കാണ് കോൺഗ്രസ് പോയിക്കൊണ്ടിരിക്കുന്നത്. വോട്ട് ഭിന്നിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് യുപിയിൽ സ്വീകരിച്ചത്.വിശ്വസിക്കാൻ പറ്റാത്ത പാർട്ടി കോൺഗ്രസെന്ന് രാജ്യത്തെ ജനങ്ങൾക്ക് മനസിലായി. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തു നൽകുന്നവർക്ക് നാലിരട്ടി പണം നഷ്ടപരിഹാരമായി നൽകുമെന്നും മുഖ്യമന്ത്രി. എന്നാൽ ബഫർ സോണിലുള്ളവർക്ക് ഒന്നും കൊടുക്കില്ലെന്ന കെ റെയിൽ എംഡിയുടെ പ്രസ്താവനയോട് പ്രതികരിച്ചുമില്ല.

സിൽവർലൈൻ പദ്ധതിക്കെതിരെ ഉയരുന്ന ന്യായങ്ങൾ വിചിത്രമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. പദ്ധതി. പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയും വിഷമിപ്പിക്കാൻ സർക്കാരിനു തീരുമാനംമില്ലെന്നും നാലിരട്ടിയാണ് നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നുള്ളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പമാണ് ശ്രീലങ്കയുടെ ദുരവസ്ഥയും ചർച്ചയാകുന്നത്.

 ബൈജു സ്വാമി എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ശ്രീലങ്കയിലെ സാമ്പത്തിക തകർച്ച, ഹ്യൂമൻ സഫറിങ് കണ്ടു ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. അച്ചടി മഷിയും പേപ്പറും ഇല്ലാത്തത് മൂലം വിദ്യാർത്ഥികളുടെ പരീക്ഷ പോലും വേണ്ടെന്നു വെയ്ക്കുന്നു, പെട്രോൾ അടിക്കാൻ ദിവസം മുഴുവൻ നീളുന്ന ക്യുവിൽ നിൽക്കുന്നവർ മരിക്കുന്നു, ഭക്ഷ്യ ക്ഷാമം, മരുന്ന് ക്ഷാമം മൂലം വൃദ്ധരും രോഗികളും മരിക്കുന്നു. സമ്പൂർണ അരാജകത്വം ആണ് അവിടെ.
ഇതെല്ലാം ഉണ്ടാക്കിയത് മഹിന്ദ്ര രാജപക്‌സേയുടെയും സഹോദരൻ ഗോദഭയയുടെയും കടം വാങ്ങിയുള്ള മെഗാ പ്രൊജക്റ്റ് പരിപാടി മൂലം മാത്രമെന്ന് ലോകത്തിലെ എല്ലാ സാമ്പത്തിക വിദഗ്ദരും ഒരേ സ്വരത്തിൽ പറയുന്നു.

സിങ്കപ്പൂർ, ദുബായ്, അംസ്റ്റർടം പോലെയുള്ള പോർട്ട് സിറ്റി ഉണ്ടാക്കാൻ ഹമ്പൻതോട്ട മെഗാ പോർട്ടും അനുബന്ധ 'വികസനം ' ഉണ്ടാക്കി ഇപ്പോൾ അതൊക്കെ ചൈനയ്ക്ക് എഴുതി കൊടുത്തു കൊണ്ട് ചൈനീസ് കോളനി ആകുന്നു ശ്രീലങ്ക. എന്നാലും കുറഞ്ഞത് 50 ബില്യൺ ഡോളർ ആരെങ്കിലും കൊടുക്കാതെ ശ്രീലങ്ക ഉടനെയൊന്നും രക്ഷപ്പെടില്ല. കഴിഞ്ഞയാഴ്‌ച്ച ശ്രീലങ്ക രൂപയെ 15% ഡീ വാല്യൂ ചെയ്‌തെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ച ഡോളർ എത്തിയില്ല. അപ്പോൾ ഉടനെ അടുത്ത റൗണ്ട് ഡീ വലുവേഷൻ ഉണ്ടാകും. അങ്ങനെ താഴോട്ട് കുഴിച്ച് കുഴിച്ച് അടിത്തട്ടിൽ എത്തുന്നത് വരെയും അവിടത്തെ ജനങ്ങൾ മരിച്ചു വീഴും.

ശ്രീലങ്കൻ ക്രൈസിസ് കേരളത്തെയാണ് ഏറ്റവും ഗുരുതരം ആയിട്ട് ബാധിക്കുക. കേരളത്തിന്റെ കാർബൺ കോപ്പി ആണ് ലങ്ക. ടൂറിസം, സ്പൈസസ്, ആയുർവേദ, ഗൾഫിൽ നേഴ്‌സ്,തേയില, കാപ്പി,കൊപ്ര, വെളിച്ചെണ്ണ... ഇങ്ങനെ ഏതാണ്ട് എല്ലാം... ശ്രീലങ്കൻ ഉത്പന്നങ്ങൾ ഡോളറിൽ ഇനി ചീപ്പ് ആകുമ്പോൾ കേരളത്തിൽ നിന്നുള്ള കയറ്റുമതി കുറയും. അത് മൂലം കുരുമുളക് വിപണിയിൽ തകർച്ച തുടങ്ങി കഴിഞ്ഞു. റിസോർട്ട് ഉടമകൾ panic stricken ആണ
്..
ഇതുകൊണ്ടൊക്കെയാണ് ഹൈപ്പർ വികസന വാദികൾ ആയ അറിയാത്ത പിള്ളമാർ ചൊറിഞ്ഞറിയും എന്ന് പറയുന്നത്. പക്ഷേ മഹിന്ദ്ര & ഗോദഭയ അല്ല ദുരിതത്തിൽ, അവരുടെ വെട്ട്‌മേനി സ്വിസ്സ് ബാങ്കിൽ ഉണ്ടല്ലോ?