- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർ സോണിൽ കെട്ടിട നിർമ്മാണം അനുവദിക്കില്ല; നഷ്ടപരിഹാരവുമില്ല; സാമൂഹികാഘാതപഠനത്തിനു സർവേ നടത്താൻ വിജ്ഞാപനം ഇറങ്ങുന്നതിന് 5 മാസം മുൻപേ കല്ലു വാങ്ങാനുള്ള കരാർ; എല്ലാം മുൻകൂട്ടി കാണുന്ന കെ റെയിൽ; കല്ലിടലിൽ പ്രതിഷേധം ശക്തമാകും; ആയിരം രൂപയ്ക്ക് 20.000 കല്ലു കൊടുത്ത പ്രമുഖനാര്?
തിരുവനന്തപുരം: സുപ്രീംകോടതി ഇടപെടലിൽ കല്ലിടൽ തുടങ്ങാൻ സർക്കാർ സജീവമാകുമ്പോൾ പ്രതിഷേധവും ശക്തമാകും. ബഫർ സോണിലുള്ളവർക്ക് നഷ്ടപരിഹാരമില്ലെന്ന കെ റെയിൽ പ്രഖ്യാപനമാണ് ആശങ്ക അതിക്തമാക്കുന്നത്. അതിനിടെ സിൽവർലൈൻ പദ്ധതിയുടെ സർവേ നടത്താൻ കല്ലുകൾ തന്നെ മതിയെന്നു കെറെയിൽ വളരെ നേരത്തേ തീരുമാനിച്ചെന്നതും വ്യക്തമാണ്. സാമൂഹികാഘാതപഠനത്തിനു സർവേ നടത്താൻ വിജ്ഞാപനമിറങ്ങുന്നതിന് 5 മാസം മുൻപേ കല്ലു വാങ്ങാനുള്ള കരാർ നൽകിയതിന്റെ രേഖ പുറത്തു വന്നിട്ടുണ്ട്.
സർവേ വിജ്ഞാപനമിറങ്ങിയത് 2021 ഒക്ടോബറിലാണെങ്കിൽ കല്ലു വാങ്ങാൻ കെറെയിൽ കരാർ വച്ചതു 2021 മേയിൽ. 850 രൂപ നിരക്കിൽ 4202 കല്ലു വാങ്ങാൻ ചെന്നൈയിലെ സ്ഥാപനവുമായി ധാരണയിലെത്തിയതിന്റെ രേഖയാണു പുറത്തുവന്നത്. ഈ ചെന്നൈയിലെ സ്ഥാപനം ഏതാണെന്ന ചർച്ചയും തുടങ്ങി കഴിഞ്ഞു. റിയിൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനാണ് ഇതെന്നാണ് സൂചന. എന്നാൽ ഈ സ്ഥാപനത്തിന്റെ പേര് ഇനിയും പുറത്തു വന്നിട്ടില്ല.
കോട്ടയത്തിനും എറണാകുളത്തിനുമിടയിൽ 90 സെന്റീമീറ്റർ ഉയരമുള്ള കല്ലുകൾ വാങ്ങാനും ഇതു സ്ഥാപിക്കാനുമുള്ള കരാറാണു നൽകിയത്. ഇത്തരത്തിൽ പല സ്ഥാപനങ്ങൾക്കും കരാർ നൽകിയാണു കല്ലു വാങ്ങിയത്. കല്ലിടാനുള്ള തീരുമാനം ആരുടേതാണെന്ന ആശയക്കുഴപ്പം തുടരുന്നതിനിടെയാണു സർവേ തീരുമാനിക്കുന്നതിനു മാസങ്ങൾക്കു മുൻപേ കല്ലു വാങ്ങാൻ കെറെയിൽ കരാർ ഉറപ്പിച്ച വിവരം പുറത്തുവന്നത്. സാമൂഹികാഘാത പഠനത്തിന് കല്ലിടുന്നത് സർക്കാറും കെ-റെയിലും റവന്യൂ വകുപ്പും ചേർന്നെടുത്ത പൊതുതീരുമാനമാണെന്നും കെ-റെയിൽ വിശദീകരിച്ചിരുന്നു. അത് അംഗീകരിക്കുന്ന തരത്തിൽ, സാധ്യതാപഠനം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ളതാണെന്ന സർക്കാർ വിജ്ഞാപനവും വന്നു.
എന്നാൽ, കല്ലിടാൻ റവന്യൂ വകുപ്പല്ല നിർദ്ദേശിച്ചതെന്നും എന്നാൽ, ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ലെന്നും റവന്യൂമന്ത്രി കെ. രാജൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. റവന്യൂ വകുപ്പ് വിജ്ഞാപനം വരുന്നതിന് മാസങ്ങൾക്കുമുമ്പേ കല്ലിടലിനുള്ള ചർച്ച പുരോഗമിച്ചിരുന്നെന്നാണ് ഇതെല്ലാം നൽകുന്ന സൂചന. സിൽവർ ലൈനിൽ സർവേക്കായുള്ള കല്ലുകൾക്ക് മാത്രം കെ-റെയിൽ ഇതുവരെ ചെലവിട്ടത് രണ്ടു കോടിയിലേറെ രൂപയാണ്. കല്ല് എത്തിക്കാനുള്ള ചുമതല അഞ്ച് റീച്ചുകളായി തിരിച്ച് ടെൻഡർ വിളിച്ചാണ് സ്വകാര്യ ഏജൻസിക്ക് നൽകിയിത്. ഒരു കല്ലിന് 1000- 1100 രൂപവരെയാണ് വില. 20,000 കല്ലുകൾ ഇതുവരെ എത്തിച്ചിട്ടുണ്ട്.
എന്നാൽ കല്ലിടലിനൊപ്പം ബഫർ സോൺ വിവാദവും പുതിയ തലത്തിലെത്തിയിട്ടുണ്ട്. ബഫർ സോണിന് നഷ്ടപരിഹാരം നൽകില്ലെന്നാണ് കെ റെയിൽ നിലപാട്. ഇത് പ്രതിഷേധത്തെ ആളിക്കത്തിക്കും.
കെറെയിൽ വിശദീകരണം ചുവടെ
സിൽവർലൈൻ പദ്ധതിക്ക് മൊത്തം 1383 ഹെക്ടർ ഭൂമിയാണ് ആവശ്യമുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോൾ നടന്നു വരുന്നത്. ദീർഘ വീക്ഷണത്തോടെയും ലക്ഷ്യബോധത്തോടെയും സമയ ബന്ധിതമായും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 2019 ലാണ് ഫീസിബിലിറ്റി റിപ്പോർട്ട് പരിശോധിച്ച് റെയിൽവേ ബോർഡ് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മെമോറാണ്ടം അനുസരിച്ച്, തത്വത്തിൽ അനുമതി ലഭിക്കുന്ന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെയുള്ള പ്രാഥമിക ന ടപടികൾ ആരംഭിക്കാവുന്നതാണ്. തത്വത്തിൽ അംഗീകാരം ലഭിക്കുന്ന പദ്ധതികളക്ക് നിക്ഷേപത്തിനു മുന്നോടിയായുള്ള നടപടികൾ ആരംഭിക്കാമെന്നാണ് റെയിൽവേ നയം. വായ്പാ നടപടികളുമായി മുന്നോട്ടു പോകാനും സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും കേന്ദ്ര ധനമന്ത്രി സംസ്ഥാന സർക്കാരിന് നിരദേശം നൽകിയതുമാണ്.
സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈന്മെന്റിന്റെ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ ന്ഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ച് ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബ ങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടു കൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരി ക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബ ന്ധിച്ച വിവരശേ ഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.
1961ലെ കേരള സർവ്വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത്. കേന്ദ്രനിയമത്തിന് കീഴിൽ സാമൂഹിക ആഘാത പഠനം നടത്തുകയും സംസ്ഥാന നിയമത്തിനു കീഴിൽ അതിരടയാളം സ്ഥാപിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ പ്രവർത്തനം തികച്ചും നിയമവിധേയമാണ്. ഇങ്ങനെ തന്നെയാണ് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനുശേഷം കേരളത്തിലെ എല്ലാ പദ്ധതികളിലും സാമൂഹിക ആഘാത പഠനം നടത്തിയിരിക്കുന്നത്. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സുപ്രിം കോടതിയും ഇക്കാര്യം അംഗീകരിച്ചതുമാണ്.
സാമൂഹിക ആഘാത പഠനം നടത്തണമെങ്കിൽ ബാധിക്കപ്പെടുന്നവരെ കണ്ടെത്തണം. ബാധിക്കുന്നവരെ കണ്ടെത്തിയാലേ സാമൂഹികാഘാത പഠനം നടത്താൻ കഴിയൂ. ബാധിക്കപ്പെടുന്നവരെ കണ്ടെത്തണമെങ്കിൽ അലൈന്മെന്റിന് അതിരടയാളം സ്ഥാപിക്കേണ്ടതുണ്ട്. അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതു കൊണ്ട് ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്ക് വായ്പ എടുക്കുന്നതിനോ നിയമപരമായി തടസ്സമുണ്ടാകില്ല. റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടിയ ശേഷം മാത്രമേ സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേയ്ക്ക് കടക്കുകയുള്ളു. ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ട പരിഹാരം ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ നടപടി ക്രമങ്ങളും പാലിക്കും.
കേരള റെയിൽ ഡവലപ്മെന്റെ കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ) ആണ് പദ്ധതി ഭൂമിക്കായി സർക്കാരിനോട് അപേക്ഷിച്ചിട്ടുള്ളത്. മറ്റു പദ്ധതികൾക്കായി ഭൂമി എറ്റെടുക്കുന്നതുപോലെ വളരെ മാനുഷികവും, സുതാര്യവുമായ നടപടിക്രമങ്ങളിലൂടെയാണ് സിൽവർലൈൻ പദ്ധതിക്കു വേണ്ടിയും ഭൂമി ഏറ്റെടുക്കുന്നതും.
ബഫർ സോൺ
---------
ഇന്ത്യൻ റെയിൽവേ ലൈനുകൾക്ക് ഭാവി വികസന പ്രവർത്തനങ്ങൾ മുൻനിർത്തി ഇരു വശത്തും 30 മീറ്റർ ബഫർ സോൺ ഏർപ്പെടുത്താറുണ്ട്. ഈ പ്രദേശത്ത് കെട്ടിട നിർമ്മാണം പോലുള്ള കാര്യങ്ങൾക്ക് റെയിൽവേയുടെ അനുമതി വാങ്ങണം. സിൽവർലൈനിന്റെ ബഫർ സോൺ 10 മീറ്റർ മാത്രമാണ്. അലൈന്മെന്റിന്റെ അതിർത്തിയിൽനിന്ന് ഇരുവശത്തേക്കും പത്ത് മീറ്റർവീതമാണ് ബഫർ സോൺ. ഈ പത്ത് മീറ്ററിൽ ആദ്യത്തെ അഞ്ച് മീറ്ററിൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലിക്കുള്ളൂ. മറ്റേ അഞ്ച് മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം. ദേശിയപാതകളിൽ നിലവിൽ അഞ്ച് മീറ്റർ നിർമ്മാണ പ്രവർത്തന വിലക്കുണ്ട്. സംസ്ഥാന പാതകളിൽ ഇത്തരം നിർമ്മാണ നിയന്ത്രണം മൂന്ന് മീറ്റർ ആണ്. ദേശീയ പാത, റെയിൽവേ, സംസ്ഥാന പാത അടക്കമുള്ള പദ്ധതികളിൽ ഇത്തരം ബഫർ സോണുകളിൽ നഷ്ടപരിഹാരം നൽകാറില്ല
മറുനാടന് മലയാളി ബ്യൂറോ