- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുമുടി കെട്ടുമായി നിലയ്ക്കലിൽ എത്തിയ സുരേന്ദ്രനെതിരെ ചുമത്തുക ജാമ്യമില്ലാ വകുപ്പുകൾ; റിമാൻഡ് ചെയ്ത് ജയിലിൽ അടയ്ക്കും; ബിജെപി ജനറൽ സെക്രട്ടറിക്കെതിരെ ചുമത്തുക മനപ്പൂർവ്വം വർഗീയ കലാപത്തിന് ശ്രമിച്ചുവെന്ന കുറ്റം; ചീറ്റാറിൽ നാമ ജപക്കാർ ഒത്തുകൂടിയതോടെ പത്തനംതിട്ടിയിലേക്ക് അർദ്ധരാത്രിയിൽ തന്നെ മാറ്റി പൊലീസിന്റെ തന്ത്രപരമായ നീക്കം; നടന്നത് വൻ ഗൂഢാലോചനയെന്ന് ആരോപിച്ച് സുരേന്ദ്രൻ; ഇന്ന് സംസ്ഥാനത്ത് ബിജെപിയുടെ പ്രതിഷേധ ദിനം
പത്തനംതിട്ട: ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ റിമാൻഡ് ചെയ്ത് ജയിലിൽ അടയ്ക്കും. മുൻകരുതൽ നിലയിൽ അറസ്റ്റ് ചെയ്ത സുരേന്ദ്രനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു. നേരത്തെ ശബരിമലയിൽ നിന്ന് ഇരുമുടി കെട്ടുമായി അറസ്റ്റ് ചെയ്ത ശശികല ടീച്ചറിനെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതുകൊണ്ട് തന്നെ അവരെ വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോൾ പൊലീസ് രീതിയിൽ മാറ്റം വരുത്തി. ജാമ്യാമില്ലാ വകുപ്പുകൾ ചുമത്തി സുരേന്ദ്രനെ ജയിലിൽ അടയ്ക്കാനാണ് നീക്കം. അറസ്റ്റ് ചെയ്ത സുരേന്ദ്രനെ രാത്രിയിൽ ചിറ്റാർ പൊലീസ് സ്‌റ്റേഷനിലാണ് കൊണ്ടു വന്നത്. ഇവിടേയും അർദ്ധരാത്രിയിൽ നാമജപ പ്രതിഷേധക്കാർ സംഘടിച്ചു. ഇത് പൊലീസിനെ വെട്ടിലാക്കി. ആൾതാമസം കുറഞ്ഞ സ്ഥലമാണ് ചിറ്റാർ. ഇവിടേയും സ്ത്രീകൾ അടക്കം രാത്രിയിൽ പ്രതിഷേധത്തിന് എത്തിയതോടെ പൊലീസ് വെട്ടിലായി. കൂടുതൽ പ്രതിഷേധക്കാർ എത്തുന്നതിന് മുമ്പ് തന്നെ ചിറ്റാറിൽ നിന്ന് സുരേന്ദ്രനെ മാറ്റി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച സുരേന
പത്തനംതിട്ട: ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ റിമാൻഡ് ചെയ്ത് ജയിലിൽ അടയ്ക്കും. മുൻകരുതൽ നിലയിൽ അറസ്റ്റ് ചെയ്ത സുരേന്ദ്രനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു. നേരത്തെ ശബരിമലയിൽ നിന്ന് ഇരുമുടി കെട്ടുമായി അറസ്റ്റ് ചെയ്ത ശശികല ടീച്ചറിനെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതുകൊണ്ട് തന്നെ അവരെ വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോൾ പൊലീസ് രീതിയിൽ മാറ്റം വരുത്തി. ജാമ്യാമില്ലാ വകുപ്പുകൾ ചുമത്തി സുരേന്ദ്രനെ ജയിലിൽ അടയ്ക്കാനാണ് നീക്കം.
അറസ്റ്റ് ചെയ്ത സുരേന്ദ്രനെ രാത്രിയിൽ ചിറ്റാർ പൊലീസ് സ്‌റ്റേഷനിലാണ് കൊണ്ടു വന്നത്. ഇവിടേയും അർദ്ധരാത്രിയിൽ നാമജപ പ്രതിഷേധക്കാർ സംഘടിച്ചു. ഇത് പൊലീസിനെ വെട്ടിലാക്കി. ആൾതാമസം കുറഞ്ഞ സ്ഥലമാണ് ചിറ്റാർ. ഇവിടേയും സ്ത്രീകൾ അടക്കം രാത്രിയിൽ പ്രതിഷേധത്തിന് എത്തിയതോടെ പൊലീസ് വെട്ടിലായി. കൂടുതൽ പ്രതിഷേധക്കാർ എത്തുന്നതിന് മുമ്പ് തന്നെ ചിറ്റാറിൽ നിന്ന് സുരേന്ദ്രനെ മാറ്റി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച സുരേന്ദ്രനെ ഉടൻ മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതു കൊണ്ടാണ് ഈ നീക്കം. ഇന്നലെ ശശികല ടീച്ചറിനെ ജാമ്യം നൽകി വിട്ടത് സർക്കാരിന് വലിയ ക്ഷീണമായിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിയിൽ സുരേന്ദ്രനെ പടികൂടി കടുത്ത നിലപാടുകളിലേക്ക് പൊലീസ് മാറിയത്.
സുരേന്ദ്രനെതിരെ 153ാം വകുപ്പ് ചുമത്താനാണ് നീക്കം. വർഗീയ കലാപത്തിന് മനഃപൂർവ്വം ശ്രമിച്ചു എന്ന കുറ്റം ചുമത്തി റിമാൻഡ് ചെയ്യുകയാണ് ലക്ഷ്യം. കരുതൽ തടങ്കൽ എന്ന പേരിലായിരുന്നു സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയ കെ സുരേന്ദ്രനെയും സംഘത്തെയും നിലക്കലിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, തനിക്കെതിരെയുള്ള പൊലീസ് നടപടി ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. സഞ്ചാരസ്വാതന്ത്ര്യം തടയാൻ സർക്കാരിന് ആര് അധികാരം കൊടുത്തു. സമാധാനപരമായി പോയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തനിക്ക് വാഹന പാസ് ഉണ്ടെന്നും ശബരിമലയിൽ രാവിലെ നെയ്യഭിഷേകത്തിനും ഗണപതിഹോമത്തിനും വഴിപാടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞെങ്കിലും പൊലീസ് അത് അംഗീകരിച്ചില്ല.
ശബരിമലയിലേക്കു പോകുന്നതിന് എത്തിയ ബിജെപി നേതാക്കളെയാണ് നിലയ്ക്കലിൽ പൊലീസ് തടഞ്ഞത്. സുരേന്ദ്രൻ, തൃശൂർ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് തുടങ്ങിയവരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലയ്ക്കലിൽ പൊലീസും സുരേന്ദ്രനും തമ്മിൽ ശക്തമായ വാഗ്വാദം ഉണ്ടായി. തിരികെ പോകില്ലെന്ന് സുരേന്ദ്രൻ നിലപാടെടുത്തതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചിറ്റാർ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുകായിരുന്നു.
ഇന്ന് ബിജെപിയുടെ പ്രതിഷേധ ദിനം, ഹൈവേയിൽ ഉപരോധം
അതിനിടെ കെ.സുരേന്ദ്രനെ നിലയ്ക്കലിൽ നിന്ന് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയപാതകളിൽ നൂറിടങ്ങളിൽ രാവിലെ 10 മുതൽ 11.30 വരെ ഗതാഗതം തടയും. സംഭവത്തിന്റെ ഗൗരവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ അറിയിച്ചതായും പിള്ള പറഞ്ഞു. ബിജെപി പ്രവർത്തകർ ശനിയാഴ്ച രാത്രി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി. പൊലീസ് ഇവരെ തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചു. ഒരാൾക്ക് പരിക്കേറ്റു.
കെ. സുരേന്ദ്രനെ നിലയ്ക്കലിൽനിന്ന് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു ബിജെപി നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു ബിജെപി പ്രവർത്തകന് പരുക്കേറ്റു. ബിജെപി ഞായറാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ ദേശീയപാത ഉപരോധിക്കും.