- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോറിക്ഷാക്കാരൻ മദ്യപിച്ച് വാഹനം ഓടിച്ചതിന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും സുരേന്ദ്രൻ; രാഷ്ട്രീയ സമരത്തിന്റെ പേരിൽ ശോഭാ സുരേന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത കേസിലും പൊലീസ് ദൃഷ്ടിയിൽ പ്രതി സുരേന്ദ്രൻ; ദുരൂഹ സാഹചര്യത്തിൽ ആരോ മരിച്ച കേസിൽ സംശയിക്കുന്നയാളും സുരേന്ദ്രൻ തന്നെ; ബിജെപിയുടെ യുവനേതാവിനോട് പക തീർക്കാൻ പിണറായിയുടെ പൊലീസ് തയ്യാറാക്കിയ കേസിലെ പ്രതികളെല്ലാം വേറെ ആളുകൾ
തിരുവനന്തപുരം: ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലിൽ തളയ്ക്കാൻ പൊലീസ് നടത്തിയ കള്ളക്കളികൾ പുറത്താകുമ്പോൾ വെട്ടിലാകുന്നത് സംസ്ഥാന സർക്കാരാണ്. എങ്ങനേയും സുരേന്ദ്രനെ കുടുക്കാൻ പൊലീസ് ഗൂഢാലോചന നടത്തിയെന്നാണ് വ്യക്തമാകുന്നത്. ബിജെപിയിലെ ചിലരുടെ സഹായത്തോടെയാണ് ഇത് നടന്നതെന്ന ആരോപണവും ശക്തമാണ്. സുരേന്ദ്രനെ ജയിലിൽ അടച്ചിട്ടും പ്രതിഷേധങ്ങൾക്ക് സംസ്ഥാന നേതൃത്വം തയ്യാറാകാത്തത് ഇതുകൊണ്ടാണെന്നാണ് ഉയരുന്ന വാദം. ഇതോടെ പൊലീസും ബിജെപി സംസ്ഥാന നേതൃത്വവും സംശയ നിഴലിലാവുകയാണ്, അതിനിടെ ജാമ്യത്തെ എതിർത്ത് കോടതിയിൽ നൽകിയ റിപ്പോർട്ടിലെ പിഴവ് തിരുത്തി പൊലീസ് പുതിയ റിപ്പോർട്ട് നൽകി. ഏഴു കേസുകളിൽ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുൻസിഫ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് തള്ളിയ കോടതി നിലയ്ക്കലിൽ പെലീസിനെ മർദ്ദിച്ചെന്ന കേസിൽ ജാമ്യം അനുവദിച്ചു. പമ്പ പൊലീസ് നൽകിയ റിപ്പോർട്ടിലെ പിഴവുകൾ പുറത്തായതോടെയാണ് പൊലീസ് വെട്ടിലായത്. അബന്ധം മനസസിലാക്കിയ പൊലീസ് പുതിയ റിപ്പോർട്
തിരുവനന്തപുരം: ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലിൽ തളയ്ക്കാൻ പൊലീസ് നടത്തിയ കള്ളക്കളികൾ പുറത്താകുമ്പോൾ വെട്ടിലാകുന്നത് സംസ്ഥാന സർക്കാരാണ്. എങ്ങനേയും സുരേന്ദ്രനെ കുടുക്കാൻ പൊലീസ് ഗൂഢാലോചന നടത്തിയെന്നാണ് വ്യക്തമാകുന്നത്. ബിജെപിയിലെ ചിലരുടെ സഹായത്തോടെയാണ് ഇത് നടന്നതെന്ന ആരോപണവും ശക്തമാണ്. സുരേന്ദ്രനെ ജയിലിൽ അടച്ചിട്ടും പ്രതിഷേധങ്ങൾക്ക് സംസ്ഥാന നേതൃത്വം തയ്യാറാകാത്തത് ഇതുകൊണ്ടാണെന്നാണ് ഉയരുന്ന വാദം. ഇതോടെ പൊലീസും ബിജെപി സംസ്ഥാന നേതൃത്വവും സംശയ നിഴലിലാവുകയാണ്,
അതിനിടെ ജാമ്യത്തെ എതിർത്ത് കോടതിയിൽ നൽകിയ റിപ്പോർട്ടിലെ പിഴവ് തിരുത്തി പൊലീസ് പുതിയ റിപ്പോർട്ട് നൽകി. ഏഴു കേസുകളിൽ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുൻസിഫ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് തള്ളിയ കോടതി നിലയ്ക്കലിൽ പെലീസിനെ മർദ്ദിച്ചെന്ന കേസിൽ ജാമ്യം അനുവദിച്ചു. പമ്പ പൊലീസ് നൽകിയ റിപ്പോർട്ടിലെ പിഴവുകൾ പുറത്തായതോടെയാണ് പൊലീസ് വെട്ടിലായത്. അബന്ധം മനസസിലാക്കിയ പൊലീസ് പുതിയ റിപ്പോർട്ട് ഇന്നലെ കോടതിയിൽ നൽകി. സുരേന്ദ്രനെതിരെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ അഞ്ചു കേസുണ്ടെന്നും നെടുംമ്പാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്. ഇതിൽ കന്റോൺമെന്റ് സ്റ്റേഷനിലെ കേസ് നമ്പരുകൾ രേഖപ്പെടുത്തിയതിലാണ് വലിയ പിഴവുണ്ടായത്.
കോടതിയെ അറിയിച്ച അഞ്ചു കേസുകളിലും സുരേന്ദ്രൻ പ്രതിയേ ആയിരുന്നില്ല. ശോഭാ സുരേന്ദ്രൻ പ്രതിയായ ഒരു കേസ് സുരേന്ദ്രന്റെ പേരിലാണെന്ന് തെറ്റ് ധരിച്ചാണ് റിപ്പോർട്ടിലുൾപ്പെടുത്തിയത്. മറ്റൊരു കേസ് ബിജെപിയുടെ സമരവുമായി ബന്ധപ്പെട്ടതായിരുന്നെങ്കിലും സുരേന്ദ്രൻ അതിലും പ്രതി അല്ല. റിപ്പോർട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് കേസുകളിൽ 1198-2018 എന്ന കേസ് അസ്വാഭാവിക മരണത്തിന് എടുത്തതായിരുന്നു. 705-2015 എന്ന കേസ് മദ്യപിച്ച് ട്രാഫിക് നിയമം ലംഘിച്ചതിന് ഒരു ഓട്ടോ ഡ്രൈവർക്കെതിരായ കേസായിരുന്നു. 1524-2018 എന്ന കേസ് ഇതുവരെ രജിസ്റ്റർ പോലും ചെയ്തിട്ടില്ല. ഇതൊക്കെയാണ് പൊലീസിനെ വെട്ടിലാക്കുന്നത്.
ശബരിമലയിൽ ദർശനത്തിനെന്ന് പറഞ്ഞ് ഇരുമുടി കെട്ടുമായെത്തുമ്പോഴാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ സാഹചര്യത്തിൽ ശശികല ടീച്ചറേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ മരക്കൂട്ടത്ത് പ്രതിഷേധ സമരം തന്നെ നടത്തിയ ശശികലയെ പൊലീസ് റിമാൻഡ് ചെയ്തില്ല. ജാമ്യം ഉള്ള വകുപ്പ് പ്രകാരം കേസെടുത്ത് വിട്ടയച്ചു. എന്നാൽ സുരേന്ദ്രനെതിരെ ജാമ്യമില്ലാ കേസുകൾ ചുമത്തി. ശബരിമലയിൽ രണ്ട് മാസത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ജാമ്യ വ്യവസ്ഥയും എത്തിച്ചു. ഇത് വിവാദമായതിന് പിന്നാലെയാണ് കണ്ണൂരിലെ വാറണ്ടിന്റെ പേരിലെ നടപടി എത്തിയത്. ശബരിമല അറസ്റ്റിൽ ജാമ്യം കിട്ടിയെങ്കിലും കണ്ണൂരിലെ വാറണ്ട് ഉയർത്തി അകത്തു തന്നെ കിടത്തി. ഇതിന് പിന്നാലെയാണ് കള്ളക്കേസുകളുടെ വിവരങ്ങൾ പുറത്തായത്.
തെറ്റായ കേസുകൾ സുരേന്ദ്രനെതിരെ വരാനുള്ള കാരണം കേസ് നമ്പരും വർഷവും കേട്ടെഴുതിയതിലെ പിഴവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ശബരിമല ചിത്തിര ആട്ട വിശേഷത്തിന് ദർശനത്തിനെത്തിയ അൻപത്തിരണ്ടുകാരിയെ തടഞ്ഞെന്ന കേസിൽ കെ. സുരേന്ദ്രനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിരുന്നു. കൊട്ടാരക്കര ജയിലിൽ കഴിയുന്ന സുരേന്ദ്രനെ ഇന്നലെ രാവിലെ കോടതിയിൽ എത്തിച്ചിരുന്നു. സുരേന്ദ്രനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ലെങ്കിലും കോടതി സുപ്രണ്ടിന്റെ സാന്നിധ്യത്തിൽ അര മണിക്കൂർ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജാമ്യത്തിനായും ചികിൽസയ്ക്കായും സുരേന്ദ്രൻ അപേക്ഷ നൽകി. ഇത്ര ദിവസമായിട്ടും ഭാര്യയോടു സംസാരിക്കാൻ ജയിൽ അധികൃതർ അനുമതി നൽകിയില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കെ.സുരേന്ദ്രനെ നാളെ രാവിലെ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഫേസ്‌ബുക് പോസ്റ്റിലൂടെ ഡിവൈഎസ്‌പിമാരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ 26ന് കണ്ണൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാനുള്ള വാറന്റ് പ്രകാരമാണിത്. ചിത്തിര ആട്ട കേസിൽ ജാമ്യം കിട്ടിയാലും സുരേന്ദ്രന് അതുകൊണ്ട് തന്നെ ജയിലിൽ കിടക്കേണ്ടിവരുമെന്നാണ് സൂചന.