- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് എടുത്തു കൊടുത്തിട്ടും കെ സുരേന്ദ്രൻ രണ്ടുതവണ ഇരുമുടിക്കെട്ട് നിലത്തിട്ടു; ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ് രണ്ട് തവണയും കെട്ട് എടുത്തു നൽകിയത് എസ്‌പി; ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ആരോപണവുമായി കടകംപള്ളി സുരേന്ദ്രൻ; കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന ആക്ഷേപം വൈദ്യപരിശോധനയിൽ പൊളിഞ്ഞതിന് പിന്നാലെ കെ സുരേന്ദ്രന്റെ മറ്റൊരു 'സഹതാപ നാടക'ത്തിനും ആന്റി ക്ലൈമാക്സ്
പത്തനംതിട്ട: ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ പൊലീസ് കടുത്ത നിലപാട് സ്വീകരിച്ചത് പൊലീസിന്റെ കൃത്യനിർവ്വഹണത്തെ അടക്കം തടസ്സപ്പെടുത്തുന്ന വിധത്തിൽ പ്രവർത്തിച്ചെന്ന് ആരോപിച്ചാണ്. കൊട്ടാരക്കര സബ് ജയിലിൽ പ്രവേശിപ്പിച്ചിരിക്കയാണ് സുരേന്ദ്രനെ. അതേസമയം പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയ സമയം മുതൽ അദ്ദേഹം ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്ന വിധത്തിൽ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അയ്യപ്പഭക്തനായ തന്നെ പൊലീസ് ഉപദ്രവിച്ചു എന്നു പറഞ്ഞു കൊണ്ടായിരുന്നു സുരേന്ദ്രൻ രംഗത്തെത്തിയത്. തന്നെ മർദ്ദിച്ചെന്നും ഇരുമുടിക്കെട്ട് താഴെയിട്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ, ഈ ആരോപണം തെറ്റാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നത്. പൊലീസ് സ്റ്റേഷനിൽ വെച്ച് തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പറഞ്ഞ് ഭക്തരുടെ പിന്തുണ തേടാനായിരുന്നു ബിജെപി തോവിന്റെ നീക്കം. എ്ന്നാൽ ഈ സഹതാപ നാടകം പൊളിയുന്ന അവസ്ഥയാണ് ഉണ്ടായത്. കെ. സുരേന്ദ്രനെതിരെ വീഡിയോ ദൃശ്യവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ച
പത്തനംതിട്ട: ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ പൊലീസ് കടുത്ത നിലപാട് സ്വീകരിച്ചത് പൊലീസിന്റെ കൃത്യനിർവ്വഹണത്തെ അടക്കം തടസ്സപ്പെടുത്തുന്ന വിധത്തിൽ പ്രവർത്തിച്ചെന്ന് ആരോപിച്ചാണ്. കൊട്ടാരക്കര സബ് ജയിലിൽ പ്രവേശിപ്പിച്ചിരിക്കയാണ് സുരേന്ദ്രനെ. അതേസമയം പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയ സമയം മുതൽ അദ്ദേഹം ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്ന വിധത്തിൽ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അയ്യപ്പഭക്തനായ തന്നെ പൊലീസ് ഉപദ്രവിച്ചു എന്നു പറഞ്ഞു കൊണ്ടായിരുന്നു സുരേന്ദ്രൻ രംഗത്തെത്തിയത്. തന്നെ മർദ്ദിച്ചെന്നും ഇരുമുടിക്കെട്ട് താഴെയിട്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ, ഈ ആരോപണം തെറ്റാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നത്.
പൊലീസ് സ്റ്റേഷനിൽ വെച്ച് തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പറഞ്ഞ് ഭക്തരുടെ പിന്തുണ തേടാനായിരുന്നു ബിജെപി തോവിന്റെ നീക്കം. എ്ന്നാൽ ഈ സഹതാപ നാടകം പൊളിയുന്ന അവസ്ഥയാണ് ഉണ്ടായത്. കെ. സുരേന്ദ്രനെതിരെ വീഡിയോ ദൃശ്യവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് മന്ത്രി തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പൊലീസ് സ്റ്റേഷനിൽവച്ച് രണ്ടു തവണ സുരേന്ദ്രൻ തന്റെ ഇരുമുടിക്കെട്ട് തറയിലിട്ടതായും രണ്ടു തവണയും എസ്‌പി അത് തറയിൽനിന്നെടുത്ത് സുരേന്ദ്രന്റെ ചുമലിൽ വെച്ചുകൊടുത്തതായും മന്ത്രി വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. 'കെ. സുരേന്ദ്രൻ തന്നെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം രണ്ടുതവണ താഴെയിടുന്നത് ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്‌പി രണ്ടു തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുണ്ട്. ' അദ്ദേഹം പറയുന്നു. പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബിജെപി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പൊലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു.
കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിനായി വൃതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്‌ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രൻ തന്നെയാണല്ലോ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ഉറങ്ങാൻ പോലും സമ്മതിച്ചില്ലെന്ന സുരേന്ദ്രന്റെ ആരോപണം കള്ളക്കഥയാണ്. സർക്കിൾ ഇൻസ്പെക്ടറുടെ മുറിയിലാണ് സുരേന്ദ്രനെ ഇരുത്തിയത്. കിടക്കാൻ ബെഞ്ച് ശരിയാക്കി കൊടുത്തിരുന്നു. വെള്ളത്തിന് ആവശ്യപ്പെട്ടപ്പോൾ അത് നൽകുകയും മരുന്ന് കഴിക്കുകയും ചെയ്തിരുന്നെന്നും മന്ത്രി പറഞ്ഞു. സുരേന്ദ്രനെ അറസ്റ്റു ചെയ്തു ഹാജരാക്കിയ ചിറ്റാർ പൊലീസ് സ്റ്റേഷനിൽ താൻ വിളിച്ചിരുന്നെന്നും അവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.
അമ്മ മരിച്ച് നാലുമാസം തികയുന്നതിനു മുമ്പാണ് സുരേന്ദ്രൻ ശബരിമലയിൽ എത്തിയത്. ആചാരങ്ങളിൽ വിശ്വസിക്കുന്നവർ ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് മർദിച്ചതായി പരാതി. തന്നെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു മർദ്ദിച്ചെന്നും മരുന്ന് കഴിക്കാൻ പോലും അനുവദിച്ചില്ലെന്നും മജിസ്‌ട്രേറ്റിനു മുന്നിൽ കെ.സുരേന്ദ്രൻ പറഞ്ഞു. എന്നാൽ വൈദ്യപരിശോധ റിപ്പോർട്ട് കാണിച്ചാണ് കോടതിയിൽ പൊലീസ് സുരേന്ദ്രന്റെ വാദം പൊളിച്ചത്.
വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതിന് ശേഷമാണ് സുരേന്ദ്രനെ മജിസ്‌ട്രേറ്റിനു മുന്നിൽ പൊലീസ് ഹാജരാക്കിയത്. ഇരുവരുടേയും വാദം കേട്ടതിന് ശേഷമാണ് പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സുരേന്ദ്രനെ റിമാൻഡ് ചെയ്തത്. കസ്റ്റഡിയിൽ വെച്ച് തന്നെ പൊലീസ് മർദ്ദിച്ചെന്നായിരുന്നു സുരേന്ദ്രൻ ആരോപിച്ചത്. പ്രാഥമിക ആവിശ്യങ്ങൾ പോലും നിർവഹിക്കാൻ അനുവദിക്കാത്ത പൊലീസ്, തനിക്ക് കുടിവെള്ളം പോലും തന്നില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിച്ചിരുന്നു. വൈദ്യ പരിശോധനയിൽ ഈ വാദങ്ങളും പൊളിഞ്ഞു.