തിരുവനന്തപുരം: ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഇന്ന് ജയിൽമോചിതനായി. പാർട്ടി അധ്യക്ഷൻ ശ്രീധരൻ പിള്ള, ശശികല ടീച്ചറും അടക്കമുള്ളവർ നേരിട്ടെത്തിയാണ് സുരേന്ദ്രനെ സ്വീകരിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ബിജെപി പ്രവർത്തകർ സുരേന്ദ്രനെ വരവേറ്റത്. പൂജപ്പുര ജയിലിന് മുന്നിലുള്ള വമ്പിച്ച സ്വീകരണത്തിന് ശേഷം അണികളുടെ അകമ്പടിയോടെ സുരേന്ദ്രൻ നേരെ പോയത് പഴവങ്ങാടി ഗണപതിയെ കണ്ട് തൊഴുത് വണങ്ങാനാണ്. പഴവങ്ങാടി ക്ഷേത്രത്തിലേക്കും സുരേന്ദ്രനെ ബിജെപി അനുയായികൾ പിന്തുടർന്നു.

22 ദിവസത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് സുരേന്ദ്രൻ ജയിലിൽ നിന്നും പുറത്തേക്ക് കടക്കുന്നത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും അനുയായികളുമാണ് ജയിലിൽ നിന്നും പുറത്തേക്കിറങ്ങുന്ന സുരേന്ദ്രനെ സ്വീകരിക്കാൻ പൂജപ്പുര സെൻട്രൽ ജയിലിന് പുറത്ത് തടിച്ചു കൂടിയത്. ജയിലിന്് വെളിയിലേക്ക് ഇറങ്ങിയ സുരേന്ദ്രനെ അണികൾ എടുത്തു പൊക്കിയും മാലയിട്ടും വൻ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. തുടർന്ന് തുറന്ന ജീപ്പിൽ കയറി നിന്നാണ് സുരേന്ദ്രൻ അണികളെ കൈവീശി അഭിസംബേധന ചെയ്തത്.

ശബരിമലയിൽ തീർത്ഥാടകയെ 52കാരിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കർശന ഉപാധികളോടെ ഇന്നലെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയിൽ പൂർത്തീകരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോൾ ഏഴു മണി കഴിഞ്ഞതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനായിരുന്നില്ല. ഇതോടെ ഒരു ദിവസം കൂടി സുരേന്ദ്രന് ജയിലിൽ കിടക്കേണ്ടി വരികയായിരുന്നു.

21 ദിവസത്തിനുശേഷമാണ് ഇന്നലെ സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. ഇക്കാലയളവിൽ സുരേന്ദ്രന്റെ അറസറ്റ് ബിജെപിയിൽ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരെ പാർട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി.മുരളീധരൻ അടക്കമുള്ളവരുടെ വിമർശനം. ഇക്കാരണത്താൽ തന്നെ ജയിൽമോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളിൽ സ്വീകരണം നൽകാനും പാർട്ടിയിൽ ആലോചനയുണ്ട്.

അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.എൻ.രാധാകൃഷ്ണൻ നടത്തുന്ന നിരാഹാരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ രാധാകൃഷ്ണന് പകരം മറ്റൊരാൾ സമരം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ശബരിമല സമരത്തെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിനെ നേരത്തെ വിമർശിച്ച വി.മുരളീധരൻ എംപിയും ഇന്നലെ സമരപന്തലിൽ എത്തി. ശബരിമല വിഷയം ചൂണ്ടിക്കാട്ടി ഞായറാഴ്ച ക്ലിഫ് ഹൗസിലേക്ക് യുവമോർച്ച മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.

സുരേന്ദ്രന്റെ അറസ്റ്റ് ബിജെപിയിൽ വലിയ ചേരിതിരിവിനും കാരണമായിയിരുന്നു. അറസ്റ്റിനെതിരെ പാർട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി മുരളീധരൻ അടക്കമുള്ളവരുടെ വിമർശനം. ഇക്കാരണത്താൽ തന്നെ ജയിൽമോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളിൽ സ്വീകരണം നൽകാനും പാർട്ടിയിൽ ആലോചനയുണ്ട്.

അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ എൻ രാധാകൃഷ്ണൻ നടത്തുന്ന നിരാഹാരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ രാധാകൃഷ്ണന് പകരം മറ്റൊരാൾ സമരം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ശബരിമല സമരത്തെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിനെ നേരത്തെ വിമർശിച്ച വി.മുരളീധരൻ എംപിയും ഇന്നലെ സമരപന്തലിൽ എത്തി. ശബരിമല വിഷയം ചൂണ്ടിക്കാട്ടി ഞായറാഴ്ച ക്ലിഫ് ഹൗസിലേക്ക് യുവമോർച്ച മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.