- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒപ്പം ജോലി ചെയ്യുന്നയാളെവിവാഹം കഴിക്കാൻ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാൽ യുവതിയെയും യുവാവിനേയും തന്റെ രണ്ടു മക്കളെയും കൊന്നശേഷം നാടുവിടുമെന്ന് ഭീഷണിപ്പെടുത്തിയ സഹോദരി ഭർത്താവ്; എല്ലാം ഡമ്മിയിൽ കാട്ടിക്കൊടുത്ത് കുറ്റസമ്മതം; കടക്കരപ്പള്ളിയിൽ സംഭവിച്ചത്
ചേർത്തല: യുവതിയെ സ്‌കൂട്ടറിൽ വീട്ടിലെത്തിച്ച് അകത്ത് ഇരുത്തിയ ശേഷം യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിക്കുകയും തർക്കമുണ്ടാകുകയും മർദിക്കുകയും ചെയ്തു. യുവതിയെ പ്രതി കഴുത്തിന് കുത്തിപ്പിടിച്ച് തല ജനലിൽ ഇടിപ്പിച്ചു. ബോധരഹിതയായി നിലത്തു വീണ യുവതിയെ പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി-ഇതാണ് പ്രതിയുടെ കുറ്റസമ്മതം. കടക്കരപ്പള്ളിയിൽ നഴ്‌സിനെ കൊലപ്പെടുത്തിയ കേസിൽ ഡമ്മി പരീക്ഷണത്തിൽ കൊലപാതകം വീണ്ടും പൊലീസ് പുനർസൃഷ്ടിച്ചു.
മരണം ഉറപ്പിച്ച ശേഷം മൃതദേഹം മറവു ചെയ്യാൻ മുറ്റത്തേക്ക് ഇറക്കാൻ ശ്രമിച്ചു. നടക്കല്ലിൽ വച്ച മൃതദേഹം കമഴ്ന്നു മണ്ണിൽ വീണു. അപ്പോൾ മുതുകിൽ ആഞ്ഞു ചവിട്ടി. മഴ ചാറിയതിനാൽ മൃതദേഹം സ്വന്തം ദേഹത്തു ചേർത്ത് വലിച്ചിഴച്ച് വീട്ടിലെ മറ്റൊരു മുറിയിൽ എത്തിച്ചു. അതിന് ശേഷം ഒളിവിൽ പോയെന്നും പ്രതി വിശദീകരിച്ചു. ജോലി കഴിഞ്ഞു വന്ന തന്നെ സ്വന്തം വീട്ടിലെത്തിക്കാതെ പ്രതിയുടെ വീട്ടിലെത്തിച്ചത് എന്തിനെന്ന് വീട്ടിലേക്കു കയറുന്നതിനു മുൻപ് യുവതി ചോദിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. കരുതികൂട്ടിയുള്ള കൊലയാണ് നടന്നതെന്നാണ് പൊലീസ് നിഗമനം.
ഒപ്പം ജോലി ചെയ്യുന്ന ആളെക്കുറിച്ചു സംസാരിക്കാനാണ് എന്നു പറഞ്ഞാണ് മുറിക്കുള്ളിൽ ഇരുത്തിയത്. ഇയാളുമായി യുവതിക്ക് പ്രണയമുണ്ടായിരുന്നു. ഇത് അംഗീകരിക്കാൻ സഹോദരിയുടെ ഭർത്താവ് കൂടിയായ പ്രതിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. യുവതിയുമായി ഇയാൾക്കും അടുപ്പമുണ്ടായിരുന്നു. മൃതദേഹം മറവു ചെയ്യാൻ പുറത്തെത്തിച്ച സമയത്ത് യുവതിയുടെ വീട്ടിൽ നിന്നു പ്രതിയുടെ ഫോണിലേക്കു വിളിച്ചു. യുവതി അന്നു വീട്ടിലേക്കു വരില്ലെന്നു പ്രതി മറുപടി പറഞ്ഞു. ഇതിൽ യുവതിയുടെ വീട്ടുകാർക്ക് സംശയം തോന്നി. ഇതാണ് കൊലപാതകത്തെ അതിവേഗം പുറത്തറിയിച്ചത്.
ഒപ്പം ജോലി ചെയ്യുന്നയാളെ യുവതി വിവാഹം കഴിക്കാൻ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാൽ യുവതിയെയും ഒപ്പം ജോലി ചെയ്യുന്നയാളെയും തന്റെ രണ്ടു മക്കളെയും കൊന്നശേഷം നാടുവിടുമെന്നും പ്രതി നേരത്തെ വീട്ടുകാരോടു പറഞ്ഞിരുന്നു. ഇതിന്റെ രേഖകൾ പൊലീസിന് ലഭിച്ചു. 2 വർഷമായി അമിത സ്വാതന്ത്ര്യം എടുത്ത് യുവതിയെ വരുതിയിലാക്കാൻ പ്രതി ശ്രമിച്ചിരുന്നു. സംഭവദിവസം യുവതി വീട്ടിലെത്തിയില്ലെന്ന് അറിഞ്ഞ് ഒപ്പം ജോലി ചെയ്യുന്നയാൾ അയാളുടെ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞിരുന്നു.
തെളിവെടുപ്പിൽ കുറ്റ സമ്മതത്തിനൊപ്പം കുറ്റം ചെയ്തത് എങ്ങനെയെന്നും പ്രതി വിവരിച്ചു. കൊലപ്പെടുത്തിയത് എങ്ങനെയെന്നു ഡമ്മിയിൽ ചെയ്തു കാണിക്കുകയും ചെയ്തു.4 ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചത്. 29ന് വൈകിട്ട് തിരികെ കോടതിയിൽ ഹാജരാക്കും
മറുനാടന് മലയാളി ബ്യൂറോ