- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമ്പഴിപ്പുറത്തെ വയോധികദമ്പതികളുടെ ക്രൂര കൊലപാതകത്തെപ്പറ്റി യാതൊതു തുമ്പുമില്ലാതെ പൊലീസ്; നാട്ടുകാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് കൈകഴുകാൻ പൊലീസ്; പുനരന്വേഷണമോ ക്രൈംബ്രാഞ്ച് അന്വേഷണമോ ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാൻ നാട്ടുകാർ
പാലക്കാട്: കടമ്പഴിപ്പുറത്തെ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണത്തിൽ പൊലീസിനെതിരെ നാട്ടുകാർ രംഗത്തെത്തി. അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ലാത്തതിനാൽ പുതിയ അന്വേഷണസംഘമോ ക്രൈംബ്രാഞ്ച് അന്വേഷണമോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുന്നയിച്ച് മന്ത്രി, എം എൽ എ, ജില്ലാ കളക്ടർ എന്നിവർക്ക് നാട്ടുകാർ രൂപീകരിച്ച കർമസമിതി നിവേദനം നൽകി. കണ്ണുകുറിശിയിലെ ചീരപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണൻ (62), ഭാര്യ തങ്കമണി(52) എന്നിവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത് നവംബർ 15 നായിരുന്നു. വീട് പുറമെ നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിക്കുള്ളിലെ തറയിൽ കമിഴ്ന്ന് ചോരയിൽ കുതിർന്ന് ക്രൂരമായി വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പക്ഷെ ഇത് സാധൂകരിക്കാൻ ഒരു തെളിവും കണ്ടെത്താനായില്ല. നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരു മാസമാവാറായിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ല. ഇതാണ് അന്വേഷണ സംഘത്തിനെതിരെ രംഗത്തെത്താൻ നാട്ടുകാരെ നിർബ്ബന്ധിതരാക്ക
പാലക്കാട്: കടമ്പഴിപ്പുറത്തെ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണത്തിൽ പൊലീസിനെതിരെ നാട്ടുകാർ രംഗത്തെത്തി. അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ലാത്തതിനാൽ പുതിയ അന്വേഷണസംഘമോ ക്രൈംബ്രാഞ്ച് അന്വേഷണമോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുന്നയിച്ച് മന്ത്രി, എം എൽ എ, ജില്ലാ കളക്ടർ എന്നിവർക്ക് നാട്ടുകാർ രൂപീകരിച്ച കർമസമിതി നിവേദനം നൽകി. കണ്ണുകുറിശിയിലെ ചീരപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണൻ (62), ഭാര്യ തങ്കമണി(52) എന്നിവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത് നവംബർ 15 നായിരുന്നു. വീട് പുറമെ നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിക്കുള്ളിലെ തറയിൽ കമിഴ്ന്ന് ചോരയിൽ കുതിർന്ന് ക്രൂരമായി വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.
മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പക്ഷെ ഇത് സാധൂകരിക്കാൻ ഒരു തെളിവും കണ്ടെത്താനായില്ല. നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരു മാസമാവാറായിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ല. ഇതാണ് അന്വേഷണ സംഘത്തിനെതിരെ രംഗത്തെത്താൻ നാട്ടുകാരെ നിർബ്ബന്ധിതരാക്കിയത്. പൊലീസ് ദിവസങ്ങളായി തലങ്ങും വിലങ്ങും പായുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തു.
അന്വേഷണം നടക്കുന്നുണ്ടെന്നു മാത്രമാണ് പൊലീസിനുള്ള വിശദീകരണം.ചോദ്യം ചെയ്യലിന്റെ പേരിൽ നിരപരാധികളായ റബർ ടാപ്പിങ് തൊഴിലാളികളെയും കൂലിപ്പണിക്കരെയുമൊക്കെ തിരുവാഴിയോട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു മാനസികമായി പീഡിപ്പിച്ചതായാണ് നാട്ടുകാരുടെ ആക്ഷേപം. കൊലയാളികളുടെ വിരലടയാളവുമായി ഒത്തു നോക്കാൻ ഒരാഴ്ച മുന്നെ സംഭവംനടന്ന കണ്ണുകുറിശിയിലെയും സമീപമുള്ള കുണ്ടിരിക്കലിലേയും നിവാസികളായ പുരുഷന്മാരുടെ വിരലടയാളം മൂന്ന് കേന്ദ്രങ്ങളിലായി ശേഖരിച്ചിരുന്നു. മൂന്ന് സ്ഥലങ്ങളിൽ പരാതി പെട്ടികളും സ്ഥാപിച്ചു.പക്ഷെ ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല.
അതേസമയം നാട്ടുകാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ആക്ഷേപമാണ് പൊലീസിനുള്ളത്. അറിയാവുന്ന കാര്യങ്ങൾ പറയാൻ നാട്ടുകാർ മടിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരട്ടക്കൊല നടന്ന് ഒരു മാസം പൂർത്തിയാകുന്ന ദിവസം മുതൽ പൊലീസ് സ്റ്റേഷൻ മാർച് അടക്കമുള്ള ശക്തമായ തുടർ പ്രക്ഷോഭങ്ങൾക്കു തയ്യാറെടുക്കുകയാണ് നാട്ടുകാരെന്ന് ജനകീയ കർമസമിതി കൺവീനർ സുബ്രഹ്മണ്യൻ മറുനാടൻ മലയാളിയെ അറിയിച്ചു.