- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാഫർ ഇടുക്കിയിലും തരികിട സാബുവിലും തുടങ്ങിയ വിവാദം; അക്രമാസക്തനായതിനാൽ സെഡേഷൻ നൽകിയെന്ന ഡോക്ടറുടെ വാദത്തിലും പൊരുത്തക്കേട്; സുഹൃത്തുക്കൾ വാറ്റുചാരായം കഴിക്കാറില്ലെന്ന് പൊലീസ് പറഞ്ഞത് സംശയം ഇരട്ടിപ്പിച്ചു; കലാഭവൻ മണിയുടെ മരണത്തിലെ നേരറിയാൻ സിബിഐ എത്തുമ്പോൾ
തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പൊലീസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന പല കാര്യങ്ങളിലും സംശയങ്ങൾ അവശേഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലേക്ക് ഹൈക്കോടതി എത്തിയത്. കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്ണൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ പൊലീസ് നൽകിയ വിശദീകരണത്തിൽ നിറയെ പൊരുത്തക്കേടുകളായിരുന്നു. നരഹത്യ, ആത്മഹത്യ സാധ്യതകൾക്കു പുറമെ, രോഗം മൂലമുള്ള സ്വാഭാവിക മരണം, അറിയാതെ വിഷമദ്യം കഴിക്കുക എന്നീ സാധ്യതകളും പരിശോധിച്ചതായി പൊലീസ് വ്യക്തമാക്കി. മണിയുമായി അടുപ്പമുണ്ടായിരുന്ന ക്രിമിനലുകളായ ഗുണ്ടുകാട് സാബു, വെട്ടിൽ സുരേഷ്, പ്രിയൻ പള്ളുരുത്തി തുടങ്ങിയവരെ ചോദ്യം ചെയ്തു. എന്നാൽ, സംശയിക്കാൻ തക്കതൊന്നും കണ്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കലാഭവൻ മണി മരിക്കാനിടയായതു മറ്റാരെങ്കിലും വിഷം നൽകിയതു മൂലമാണോ എന്നു പരിശോധിച്ചെങ്കിലും സംശയകരമായൊന്നും കണ്ടെത്തിയില്ലെന്നായിര
തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പൊലീസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന പല കാര്യങ്ങളിലും സംശയങ്ങൾ അവശേഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലേക്ക് ഹൈക്കോടതി എത്തിയത്.
കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്ണൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ പൊലീസ് നൽകിയ വിശദീകരണത്തിൽ നിറയെ പൊരുത്തക്കേടുകളായിരുന്നു. നരഹത്യ, ആത്മഹത്യ സാധ്യതകൾക്കു പുറമെ, രോഗം മൂലമുള്ള സ്വാഭാവിക മരണം, അറിയാതെ വിഷമദ്യം കഴിക്കുക എന്നീ സാധ്യതകളും പരിശോധിച്ചതായി പൊലീസ് വ്യക്തമാക്കി. മണിയുമായി അടുപ്പമുണ്ടായിരുന്ന ക്രിമിനലുകളായ ഗുണ്ടുകാട് സാബു, വെട്ടിൽ സുരേഷ്, പ്രിയൻ പള്ളുരുത്തി തുടങ്ങിയവരെ ചോദ്യം ചെയ്തു. എന്നാൽ, സംശയിക്കാൻ തക്കതൊന്നും കണ്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കലാഭവൻ മണി മരിക്കാനിടയായതു മറ്റാരെങ്കിലും വിഷം നൽകിയതു മൂലമാണോ എന്നു പരിശോധിച്ചെങ്കിലും സംശയകരമായൊന്നും കണ്ടെത്തിയില്ലെന്നായിരുന്നു പൊലീസ് വാദം. മണിയുടെ ഉള്ളിൽ മീതൈൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതിനാൽ ഏതെങ്കിലും തരത്തിൽ സ്വയം കഴിച്ചതാണോ എന്നു സംശയിച്ചു. പോസ്റ്റ്മോർട്ടത്തിനിടെ ശേഖരിച്ച രക്തസാംപിൾ എറണാകുളം റീജണൽ കെമിക്കൽ ലാബിൽ പരിശോധിച്ചതിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു.
എന്നാൽ, വിഷമദ്യത്തിന്റെയോ കീടനാശിനിയുടെയോ പ്രകടമായ സൂചനകളൊന്നും പോസ്റ്റ്മോർട്ടത്തിൽ ഡോക്ടർമാരോ പൊലീസ് സർജനോ ശ്രദ്ധിച്ചിരുന്നില്ല. സംശയമുണ്ടായ സാഹചര്യത്തിൽ രക്തവും മൂത്രവും ആന്തരികാവയവങ്ങളും മറ്റും ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും ഈതൈൽ ആൽക്കഹോൾ, മീതൈൽ ആൽക്കഹോൾ എന്നിവ മാത്രമാണു കണ്ടത്. പരിശോധനാ ഫലം സംബന്ധിച്ചു മെഡിക്കൽ ബോർഡിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും പരിഗണനയിലാണെന്നും കോടതിയെ അറിയിച്ച അന്വേഷണ ഉദ്യോഗസ്ഥൻ 2015 മുതലുള്ള രോഗ, ചികിൽസാ ചരിത്രം വച്ചാണു സ്വാഭാവിക മരണത്തിനുള്ള സാധ്യത പരിശോധിച്ചതെന്നും മണിക്ക് കരൾ, വൃക്ക രോഗങ്ങളും മറ്റുമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്ന് വ്യക്തമാക്കിയാണ് രാമകൃഷ്ണൻ രംഗത്തെത്തിയത്. ഇത് പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടത്.
മെഥനോളും കീടനാശിനിയുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞത് തിരുത്താൻ ശ്രമിക്കുകയാണ് പൊലീസെന്നാണ് രാമകൃഷ്ണൻ ചൂണ്ടിക്കാട്ടിയത്. സീൽചെയ്യാത്ത ആന്തരിക അവയവങ്ങളും രക്തസാമ്പിളും തെളിവായി ലഭിച്ച വാറ്റുചാരായം ഒഴിവാക്കിയ കാലിക്കുപ്പികളും ആണ് നാഷണൽ ലാബിലേക്ക് അയച്ചത്. ഇത് ഒരു പരീക്ഷണത്തിന് വിധേയമാക്കാവുന്ന അളവിൽ അല്ലെന്ന് നാഷണൽ ലാബ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു. പൊലീസിന്റെ സത്യവാങ്മൂലത്തിലെ വീഴ്ചകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയായിരുന്നു രാമകൃഷ്ണന്റെ വിമർശനങ്ങൾ. കൂട്ടുകാർ വ്യാജമദ്യം കഴിക്കില്ലെന്നു പറഞ്ഞ് കഞ്ചാവിനും മദ്യത്തിനും അടിമകളായ ഇവരെ സംരക്ഷിക്കുകയാണ് പൊലീസ് ചെയ്തതെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തി ഇതോടെ മണിയുടെ മരണത്തിലെ ദുരൂഹത വീണ്ടും ചർച്ചയാവുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. ഇത് ഹൈക്കോടതിയും അംഗീകരിച്ചു.
കീടനാശിനിയെ ഒഴിവാക്കിയാലും മാരകമായ മെഥനോൾ എങ്ങിനെ മണിയുടെ ഔട്ട്ഹൗസായ പാഡിയിൽ എത്തിയെന്നും അത് മരിച്ച വ്യക്തിയുടെ ഉള്ളിൽ എങ്ങനെ എത്തിയെന്നും പൊലീസ് കണ്ടെത്താതെ, ഇരുട്ടിൽ തപ്പി ഇതിനെ സ്വാഭാവിക മരണമാക്കാൻ പെടാപാട് പെടുന്നതായിട്ടാണ് ആരോപണം ഉയർന്നത്. എന്തുകൊണ്ട് കാക്കനാട് ലാബിനെ അവിശ്വസിക്കുന്നു? ആന്തരിക അവയവങ്ങൾ സീൽ ചെയ്യാതെ അയച്ച നാഷണൽ ലാബിന്റെ റിസൾട്ടിനെ വിശ്വസിക്കുന്നത് എന്തുകൊണ്ട്? തുടങ്ങിയ ചോദ്യങ്ങളാണ് രാമകൃഷ്ണൻ ഉയർത്തിയത്.
സംഘംചേർന്നു മദ്യപിച്ചിട്ടും മണിയുടെ ശരീരത്തിൽ മാത്രം എന്തുകൊണ്ടു കീടനാശിനിയുടെ സാന്നിധ്യമുണ്ടായി എന്നതായിരുന്നു പ്രധാന ചോദ്യം. രക്തം ഛർദിച്ച് അവശനിലയിലായിട്ടും മണി എന്തുകൊണ്ട് ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ലെന്നു കണ്ടെത്തണമെന്നും രാമകൃഷ്ണൻ ആവശ്യപ്പെട്ടു. കുത്തിവച്ചു ബോധരഹിതനാക്കിയ ശേഷം ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നെന്നു ഡോക്ടർ പറഞ്ഞിരുന്നു. മണി ഗുരുതരാവസ്ഥയിലാണെന്നു മനസിലായിട്ടും വിവരം ബന്ധുക്കളെ സുഹൃത്തക്കൾ അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്നതിനും പൊലീസ് അന്വേഷണത്തിൽ ഉത്തരമുണ്ടായിരുന്നില്ല. മണിയുടെ ഡ്രൈവറെ പോലും വിളിക്കാതെ ആശുപത്രിയിലെത്തിക്കാൻ നോക്കിയത് എന്തിനാണെന്നതും ദുരൂഹമായിരുന്നു. സംഭവം നടന്നു മണിക്കൂറുകൾക്കുള്ളിൽ പാടി കഴുകി വൃത്തിയാക്കിയത് ആരെന്ന ചോദ്യവും ഉയർന്നു. പാഡിയിൽനിന്നു രണ്ടു ചാക്കുകളിൽ നിറച്ചു പുറത്തേക്കു കൊണ്ടുപോയത് എന്തൊക്കെ സാധനങ്ങൾ ആയിരുന്നുവെന്നു കണ്ടെത്താനും പൊലീസ് ശ്രമിച്ചില്ല.
കലാഭവൻ മണിയുടെ മരണത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മുരുകൻ തമിഴ്‌നാട്ടിൽ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയെന്നു വിവരമുണ്ടായിരുന്നു. മണിയുടെ ഔട്ട്ഹൗസ് ആയ പാടിയിൽ പാചകക്കാരനായി കയറിക്കൂടിയ മുരുകനെ പൊലീസ് നിരന്തരം ചോദ്യംചെയ്തിരുന്നു. ഇയാൾ കൊലക്കേസിലടക്കം പ്രതിയാണെന്നാണ് പൊലീസ് നൽകിയ പ്രാഥമിക സൂചന. മണി മരിക്കുന്നതിനു മുമ്പുള്ള ക്രിസ്മസിനു മണിയെ കാണാനെത്തിയാണ് മുരുകൻ പരിചയം സ്ഥാപിച്ചത്. പിന്നീടു പാഡിയിലെ സഹായിയായും പാചകക്കാരനായും മാറുകയായിരുന്നു. മുരുകൻ അപകടകാരിയാണെന്നറിഞ്ഞു സഹോദരൻ രാമകൃഷ്ണനും ബന്ധുക്കളും മണിക്കു മുന്നറിയിപ്പ് നൽകിയെങ്കിലും ഒഴിവാക്കാൻ മണി തയാറായില്ല. മണിയെ പലരും സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന ഭാര്യ നിമ്മിയുടെ മൊഴിയും പൊലീസ് ഗൗരവത്തോടെ കണ്ടില്ല.
ജാഫർ ഇടുക്കിയും സാബുവും കളവ് പറയുന്നത് എന്തിന്?
ജാഫർ ഇടുക്കിയുടേയും സാബുവിന്റേയും മൊഴികളിലെ വൈരുദ്ധ്യവും പൊലീസ് കാര്യമായെടുത്തില്ല. രണ്ടു പേരും ആദ്യം പറഞ്ഞത് മുഴുവൻ കള്ളമായിരുന്നു. പാഡിയിലെത്തി രണ്ടു പേരും മദ്യപിച്ചിട്ടില്ലെന്ന് അവർ പറയുന്നു. എന്നാൽ ബാക്കിയെല്ലാവരും ഇവർ മദ്യപിക്കുന്നത് കാണുകയും ചെയ്തു. മണി മരിച്ച ദിവസം ജാഫർ പറഞ്ഞത് ബിയർ കുടിച്ചെന്ന്. പിന്നീട് മാറ്റി പറഞ്ഞു. തരികിട സാബു ആദ്യം കുടിച്ചില്ലെന്ന് പറഞ്ഞു. എന്നാൽ അടിച്ചു ലക്കുകെട്ട സാബുവിനെ മണിയുടെ ഡ്രൈവർ കൊച്ചിയിൽ കാറിൽ കൊണ്ടു ചെന്നാക്കിയെന്ന് പിന്നീട് എല്ലാവരും പറഞ്ഞു. ഇതോടെ സാബു നിലപാട് മാറ്റി. മദ്യപിച്ചില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ പറയുന്നത്. അങ്ങനെ സർവ്വത്ര ആശക്കുഴപ്പം. ഇതിൽ ഉപരി മറ്റ് ചില സംശയങ്ങളും ഉയർന്നു.
സംഭവം നടക്കുന്നതിന് മുമ്പ് നാലുദിവസം ജാഫർ ഇടുക്കി ചാലക്കുടിയിലെ ഒരു ലോഡ്ജിൽ തങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ആദ്യം കസ്റ്റഡിയിൽ എടുത്തപ്പോൾ താൻ അന്നു മാത്രമാണ് എത്തിയതെന്നും ഉടൻ തിരിച്ചുപോയെന്നുമാണ് ജാഫർ പൊലീസിന് മൊഴി നൽകിയിരുന്നത്. ഇതിനൊപ്പമാണ് സാബുവിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളും. ഇരുവരും കള്ളം പറഞ്ഞുവെന്ന് വ്യക്തമായിരുന്നു. ക്ലോർപൈറിഫോസ്, മെതനോൾ, എതനേൾ എന്നിവ മണിയുടെ രക്തത്തിൽ കണ്ടെത്തിത് സ്വാഭാവികമായും കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മെതനോൾ, എതനേൾ, ബാർബിച്ച്യുറേറ്റ്‌സ് എന്നിവയുടെ അംശം കണ്ടെത്തിയിരുന്നു. ഇതിന് പുറമേയാണ് കീടനാശിനി കൂടി ഉണ്ടായിരുന്നുവെന്ന കണ്ടെത്തൽ പുറത്തുവന്നത്.
മണി വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയവേ, സുഹൃത്തുക്കൾ ഇവർ താമസിച്ച പാടിയിലെത്തി മുറികൾ വൃത്തിയാക്കിയതും ചില വസ്തുക്കൾ പാക്കറ്റിലാക്കി കൊണ്ടു പോയതും ദുരൂഹതകൾ ഇരട്ടിപ്പിച്ചു. മണിയുടെ ചുറ്റും എല്ലായ്‌പ്പോഴും സുഹൃത്തുക്കളും കൂട്ടുകാരും ഉള്ളതിനാൽ മനപ്പൂർവം കീടനാശിനി കഴിച്ചതാണെന്നത് വിശ്വസനീയവുമല്ല. അതുകൊണ്ട് കൂടിയാണ് ആത്മഹത്യാ വാദത്തിലേക്ക് പൊലീസ് എത്തിയതെന്നാണ് മണിയുടെ കുടുംബം ആരോപിക്കുന്നത്.
മരണത്തിന് പിന്നിൽ സാമ്പത്തികമോ?
വ്യാജമദ്യവും വാറ്റുചാരായവും നിർമ്മിക്കുന്നവർ ഇൻഡസ്ട്രിയൽ സ്പിരിറ്റ് എന്ന മെഥനോളിനെ ആശ്രയിക്കുക സാധാരണയാണ്. 90 ശതമാനം ഉപയോഗ്യമായ ഈഥേൻ ആൽക്കഹോളും 10 ശതമാനം മീഥേൻ ആൽക്കഹോളും അടങ്ങിയതാണ് വിഷമദ്യം. കലാഭവൻ മണിയുടെ ശരീരത്തിൽ മെഥനോളിന്റെ അംശം ഗുരുതരമായ അളവിൽ കണ്ടെത്തിയിട്ടില്ല. ഓർഗനോ ക്‌ളോറൈഡ് വിഭാഗത്തിൽപ്പെടുന്നതാണ് ക്‌ളോർ പൈറിഫോസ്. എൻഡോസൾഫാൻ, ഡി.ഡി.ടി. തുടങ്ങിയ വിഷഹാരികളായ കീടനാശിനികൾ ഈ വിഭാഗത്തിൽപ്പെട്ടതാണ്.
ഇവ ശരീരത്തിനകത്ത് ചെന്നാൽ കടുത്ത തലവേദനയും ഛർദ്ദിയും ആദ്യം അനുഭവപ്പെടും. അപസ്മാരം, ഇറിട്ടേഷൻ എന്നിവ പ്രകടിപ്പിച്ചേക്കാം. സാന്ത്വനിപ്പിക്കാൻ ശ്രമിക്കുന്നവരോട് ഇതുവരെയില്ലാത്ത രീതിയിൽ പെരുമാറിയേക്കാം. ഞരമ്പുകളെയാണ് ബാധിക്കുക. തലച്ചോറിന്റെ പ്രവർത്തനത്തോടൊപ്പം ഹൃദയത്തിന്റെ താളത്തെയും മന്ദീഭവിപ്പിക്കും. ശരീരത്തിൽ അസിഡിറ്റിയുടെ അളവ് ഗണ്യമായി വർദ്ധിക്കും. നിശ്ചിത അളവിൽ ശരീരത്തിൽ ചെന്നാലേ ഇത് അപകടകാരിയാകൂ. എന്നാൽ രോഗാവസ്ഥയിലുള്ളയാളിൽ വളരെ ചെറിയ തോതിലെത്തിയാലും ജീവൻ അപകടത്തിലാകുമെന്നും വിലയിരുത്തലുണ്ട്. എന്നാൽ മണിയ്‌ക്കൊപ്പം മദ്യപിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്ത ആരിലും ഈ വിഷാംശം കടന്നിട്ടില്ല. ചെറിയ അളവിൽ പോലും ഇത് ശരീരത്തിൽ പ്രവേശിപ്പിച്ചാൽ അസ്വസ്ഥത ഉറപ്പാണ്. പാഡിയിൽ ഉണ്ടായിരുന്ന ആരും എവിടേയും ചികിൽസ തേടിയിട്ടില്ല.
ഇതിൽ നിന്ന് തന്നെ മറ്റെല്ലാവരും വിഷാംശം ഉള്ളിൽ പോകുന്നതൊന്നും കഴിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ നിഗമനം. ഇവിടെയാണ് ദുഹൂരത കൂടുന്നത്. മണിയുടെ സഹായികളിൽ പലരുടേയും ക്രിമിനിൽ പശ്ചാത്തലവും സംശയിക്കുന്നുണ്ട്. മണിയുടെ സാമ്പത്തിക ഇടപാടുകൾ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചോ എന്നും സംശയമുണ്ട്
അക്രമാസക്തനായപ്പോൾ സെഡേഷൻ നൽകിയെന്നതിലും ദുരൂഹത
പാടിയിലെ റസ്റ്റ് ഹൗസിൽ താനെത്തുമ്പോൾ കലാഭവൻ മണിക്ക് പൂർണ ബോധമുണ്ടായിരുന്നുവെന്ന് മണിയുടെ സുഹൃത്തും അയൽവാസിയും ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടറുമായ സുമേഷ് പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചിന് രാവിലെ പത്തരയോടെ മണിയുടെ മാനേജർ ജോബിയാണ് എന്നെ വിളിച്ചത്. അൽപ്പം സീരിയസാണ് പെട്ടെന്ന് വരണമെന്ന് പറഞ്ഞു. ഇരുപത് മിനിറ്റുകൊണ്ട് പാഡിയിലെത്തി. രക്തം ഛർദ്ദിച്ചെന്ന് മനസ്സിലായതോടെ അമൃതയിൽ കൊണ്ടു പോകാൻ ശ്രമിച്ചു. ആശുപത്രിയിൽ പോകാൻ മണിയെ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. അടുത്ത സുഹൃത്തുക്കളെ വിളിച്ചുവരുത്തിയിട്ടും ഫലമുണ്ടായില്ല. ഒരു മണിക്കൂർ കഴിയട്ടെ. രണ്ടുമണിക്കൂർ കഴിയട്ടെ എന്നു പറഞ്ഞ് തറയിൽ കമിഴ്ന്ന് കിടന്നു. നിർബന്ധിച്ചപ്പോൾ ആക്രമാസക്തനായ മണി എല്ലാവരെയും കൈകൊണ്ട് വീശിയോടിച്ചു. കാൽകൊണ്ട് ചവിട്ടി. വീണ്ടും രക്തം ഛർദ്ദിച്ചു.
ഇതിനിടയിൽ ജോബിയുടെ ജ്യേഷ്ഠൻ അമൃത ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നു. സ്വബോധത്തോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന് മനസിലായതോടെ തൊട്ടടുത്ത ആശുപത്രിയിൽ നിന്ന് ഡോക്ടറെ വിളിച്ചുവരുത്തി സെഡേഷൻ കൊടുത്തു. മയങ്ങിയ മണിയെ വാഹനത്തിൽ കയറ്റി അമൃതയിലേക്ക് തിരിച്ചുവെന്നും പറയുന്നു. പാടിയിലെ റസ്റ്റ് ഹൗസിൽ തനിക്ക് അസ്വാഭാവികമായി ഒന്നും കാണാൻ കഴിഞ്ഞില്ല. ഛർദ്ദിയിൽ രൂക്ഷഗന്ധം അനുഭവപ്പെട്ടില്ല. ആൽക്കഹോൾ വിത്‌ഡ്രോവൽ സിംപ്റ്റംസ് ആയിരിക്കാം മണിക്കെന്നായിരുന്നു എന്റെ ധാരണ.
വിറയൽ, വിയർക്കൽ ശ്വാസ തടസം എന്നിവയൊക്കെ ഉണ്ടാകും. കുറച്ച് ദിവസമായി നന്നായി മദ്യപിച്ചിരുന്ന മണി അന്ന് രാവിലെ കാര്യമായി മദ്യപിക്കാത്തതിനുള്ള പ്രശ്‌നമാണെന്നേ ഞാൻ കരുതിയിരുന്നുള്ളൂവെന്നും ഡോക്ടർ പറയുന്നു. 2015 മേയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും ഡോ. സുമേഷ് പറഞ്ഞിരുന്നു. ഇതിലും നിരവധി പൊരുത്തകേടുകളുണ്ടെന്ന് കുടുംബം പറയുന്നു.