- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യാ - കൊലപാതക തിയറി ഉപേക്ഷിച്ച് പൊലീസ്; രോഗബാധിതമായ കരളിനെ വകവെക്കാതെ അമിതമായി മദ്യപിച്ചത് മരണ കാരണം ആയതായി നിഗമനം; കീടനാശിനി കണ്ടെത്തിയത് ഭക്ഷണത്തിൽ നിന്ന് വേർതിരിഞ്ഞത്
തൃശ്ശൂർ: കലാഭവൻ മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന വിധത്തിലേക്കുള്ള മാദ്ധ്യമ ചർച്ചകൾക്ക് പൊലീസ് അന്വേഷണത്തിലൂടെ തന്നെ അറുതി വരാൻ പോകുന്നു. മണിയുടെ വീട്ടുകാർ സഹായികൾക്കെതിരെ തിരിഞ്ഞ് പ്രസ്താവന നടത്തിയതോടെയാണ് മണിയുടെ മരണത്തിലുള്ള അന്വേഷണം ഊർജ്ജിതമായത്. ഇതോടെ മണിയുടെ ശരീരത്തിലെ കീടനാശിനിയുടെ അളവുണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവന്നു. കൂടാതെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം ഊർജ്ജിതമായിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ മണിയുടെ മരണത്തിൽ അസ്വാഭാവികതകൾ ഇല്ലെന്നും കരൾ രോഗം മൂർച്ഛിച്ചുള്ള സ്വാഭാവിക മരണം ആണെന്നുള്ള നിഗമനത്തിലേക്കാമ് പൊലീസ് എത്തിയത്. മണിയുടെ അടുപ്പക്കാരെയും ബന്ധുക്കളെയും അടക്കം 200ഓളം പേരെ ചോദ്യം ചെയ്‌തെങ്കിലും കൊലപാതക-ആത്മഹത്യാ സാധ്യതകൾ ഇവരെല്ലാം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വാഭാവിക മരണമെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. മരണം ഗുരുതര കരൾരോഗംകൊണ്ടാകാമെന്നു ഫൊറൻസിക് വിദഗ്ധരും അഭിപ്രായപ്പെട്ടതോടെയാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ശാസ്ത്രീ
തൃശ്ശൂർ: കലാഭവൻ മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന വിധത്തിലേക്കുള്ള മാദ്ധ്യമ ചർച്ചകൾക്ക് പൊലീസ് അന്വേഷണത്തിലൂടെ തന്നെ അറുതി വരാൻ പോകുന്നു. മണിയുടെ വീട്ടുകാർ സഹായികൾക്കെതിരെ തിരിഞ്ഞ് പ്രസ്താവന നടത്തിയതോടെയാണ് മണിയുടെ മരണത്തിലുള്ള അന്വേഷണം ഊർജ്ജിതമായത്. ഇതോടെ മണിയുടെ ശരീരത്തിലെ കീടനാശിനിയുടെ അളവുണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവന്നു. കൂടാതെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം ഊർജ്ജിതമായിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ മണിയുടെ മരണത്തിൽ അസ്വാഭാവികതകൾ ഇല്ലെന്നും കരൾ രോഗം മൂർച്ഛിച്ചുള്ള സ്വാഭാവിക മരണം ആണെന്നുള്ള നിഗമനത്തിലേക്കാമ് പൊലീസ് എത്തിയത്.
മണിയുടെ അടുപ്പക്കാരെയും ബന്ധുക്കളെയും അടക്കം 200ഓളം പേരെ ചോദ്യം ചെയ്‌തെങ്കിലും കൊലപാതക-ആത്മഹത്യാ സാധ്യതകൾ ഇവരെല്ലാം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വാഭാവിക മരണമെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. മരണം ഗുരുതര കരൾരോഗംകൊണ്ടാകാമെന്നു ഫൊറൻസിക് വിദഗ്ധരും അഭിപ്രായപ്പെട്ടതോടെയാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ശാസ്ത്രീയ നിരീക്ഷണങ്ങൾക്കു ശേഷമേ അന്തിമ റിപ്പോർട്ട് പൊലീസ് തയ്യാറാക്കുകയുള്ളൂ.
കീടനാശിനി ഉള്ളിൽച്ചെന്നതാണ് മണിയുടെ മരണത്തിനു കാരണമായത് എന്ന വാദം തള്ളിക്കളയുന്നതാണ് ലാബ് റിപ്പോർട്ടിലെ പരാമർശങ്ങളെന്നാണ് സൂചനയുള്ളത്. ആന്തരീകാവയവങ്ങളുടെ പരിശോധനയിൽ ക്ലോർ പൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ഇതു നേരിയ അളവിൽ മാത്രമേയുള്ളൂവെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇത് കഴിച്ച ഭക്ഷണങ്ങളിൽ നിന്നും ശരീരത്തിൽ എത്തിയതാകാം എന്നാണ് വിലയിരുത്തൽ.
കീടനാശിനി ഉള്ളിലെത്തിയാൽ രൂക്ഷമായ ഗന്ധമുണ്ടാകും. എന്നാൽ മണിയെ ആശുപത്രിയിൽ കൊണ്ടുപോകും മുൻപ് പരിശോധിച്ച ഡോക്ടറും ചികിൽസിച്ച ആശുപത്രിയിലെ ഡോക്ടർമാരും ഇത്തരത്തിലുള്ള ഗന്ധമുണ്ടായിരുന്നില്ലെന്നാണ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് തയാറാക്കിയ പൊലീസ് ഉദ്യോഗസ്ഥരും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘവും അറിയിച്ചതും കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്നാണ് മണിയെ ചികിൽസിച്ച അമൃത ആശുപത്രിയിൽ നടത്തിയ ടോക്‌സിക്കോളജി പരിശോധനയിലും കീടനാശിനി അകത്തു ചെന്നതായി സൂചനയില്ല.
അതീവ ഗുരുതരമായ കരൾ രോഗവും ആശുപത്രിയിൽ വച്ചുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമെന്ന ആദ്യ നിഗമനം ശരി വയ്ക്കുന്നതാണ് ഇതുവരെയുള്ള കണ്ടെത്തലുകൾ. എന്നാൽ, കാക്കനാട്ടെ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ കീടനാശിനി സാന്നിധ്യം കണ്ടസ്ഥിതിക്ക് ഇത് എങ്ങിനെയുണ്ടായി എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. മണിയുടെ കരളിന്റെ പ്രവർത്തനം ഏറെക്കുറെ നിലച്ച മട്ടിലായിരുന്നു. പല ദിവസങ്ങളായി കഴിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്ന് കീടനാശിനി പ്രവർത്തനരഹിതമായ കരളിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അന്തിമനിഗമനത്തിലെത്താൻ ആന്തരികാവയവങ്ങളുടെ പുനഃപരിശോധനാ റിപ്പോർട്ട് വരുന്നതു വരെ കാത്തിരിക്കേണ്ടി വരും.
ക്ലോർ പൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കരളിന്റെ പ്രവർത്തനം നിലച്ച അവസ്ഥയായിരുന്നതിനാൽ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വയറിലെത്തിയ കീടനാശിനിയുടെ അംശം അടിഞ്ഞുകൂടിയതാകാനാണ് സാധ്യത. മരണസമയത്തു മണി പ്രകടിപ്പിച്ച അസ്വസ്ഥതകളും കരൾരോഗത്തിന്റേതാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
മണിയെ ഗുരുതരമായ കരൾ രോഗം ബാധിച്ചിരുന്ന വിവരം എല്ലാവർക്കും അറിവുള്ളത്. ഇക്കാര്യ പരിശോധനകളിൽ കൂടുതൽ വ്യക്തമാണ് താനും. മദ്യപാനം നിർത്തിവയ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അവസ്ഥയിൽ വീണ്ടും അമിതമായി മദ്യപിച്ചാൽ ആന്തരികാവയവങ്ങളിലെ രക്തചംക്രമണ ശൃംഖലയ്ക്ക് തകരാർ സംഭവിക്കാം. അന്നനാളത്തിനു ചുവട്ടിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവമുണ്ടാകാനും ഛർദിക്കാനും ഇടയാകും. മണിയുടെ കാര്യത്തിൽ സംഭവിച്ചത് ഇതാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. അമിതമായ മദ്യപാനത്തെ തുടർന്ന് മണിയുടെ കരൾരോഗം മൂർച്ഛിക്കുകയായിരുന്നു.
കരൾരോഗം ഗുരുതരാവസ്ഥയിലെത്തിയാൽ ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന കീടനാശിനി പോലുള്ള രാസവസ്തുക്കൾ പുറന്തള്ളപ്പെടാതെ വരും. ഇവ വയറ്റിനുള്ളിൽ അടിഞ്ഞുകൂടുകയും ചെയ്യും. ഒരുമാസം വരെ പോലും ഇവ അടിഞ്ഞുകിടക്കാം. ഇതാവാം ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയ ക്ലോർപൈറിഫോസിന്റെ അംശം എന്നാണ് പൊലീസിന്റെ നിഗമനം. വായിലൂടെ വിഷം ഉള്ളിൽ ചെന്നിരുന്നുവെങ്കിൽ വായിലും അന്നനാളത്തിലും ആമാശയത്തിലുമൊക്കെ ഇവയുടെ അംശം കണ്ടെത്തുമായിരുന്നു. അങ്ങനെ കണ്ടെത്താത്തത് മണി ആത്മഹത്യ ചെയ്തില്ലെന്നതിന്റെ തെളിവായി വിലയിരുത്തുന്നു.
കാക്കനാട്ടെ ഗവ. ലാബിൽ നടന്ന ആന്തരാവയവങ്ങളുടെ പരിശോധനയിലാണ് കരളിൽ കീടനാശിനിയുണ്ടെന്ന് ആദ്യം കണ്ടെത്തിയത്. ഇവിടെയും അളവ് തിട്ടപ്പെടുത്തിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂക്ഷ്മവും വിദഗ്ദ്ധവുമായ പരിശോധനയ്ക്ക് ആന്തരാവയവങ്ങൾ ഹൈദരാബാദിലെ സ്വകാര്യ ലാബിലേക്ക് അയച്ചിരിക്കയാണ്. മെഥനോളിന്റെ സാന്നിദ്ധ്യവും മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ലിവർ സിറോസിസിന് പുറമേ മണിയുടെ രണ്ടു വൃക്കകളും തകരാറിലുമായിരുന്നു. ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.
പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കീടനാശിനിയുടെ സാന്നിദ്ധ്യം സൂചിപ്പിക്കാത്തതിനെ ചൊല്ലി വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കിയത്. കാക്കനാട്ടെ ലാബിൽ നിന്ന് ലഭിച്ച റിപ്പോർട്ടും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദമായ റിപ്പോർട്ടാണിത്. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ പ്രാഥമിക റിപ്പോർട്ടിൽ മണിയുടെ കരളിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. പഴുപ്പ് ബാധിച്ച കരളിന് ചെറിയ വിഷം പോലും വേർതിരിച്ച് ശുദ്ധീകരിക്കാനുള്ള ശേഷി ഇല്ലെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ.
സലാഡ് വെള്ളരി പോലുള്ള പച്ചക്കറികളിൽ നിന്നാകാം കീടനാശിനിയുടെ അംശം മണിയുടെ ശരീരത്തിൽ എത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ ഹൈദരാബാദ് ലാബിലെ പരിശോധനയിൽ കീടനാശിനിയുടെ അംശം കൂടുതലായി കാണുകയാണെങ്കിൽ ഈ അനുമാനത്തിൽ നിന്ന് പൊലീസിന് മാറി ചിന്തിക്കേണ്ടി വരും. അമൃത ആശുപത്രിയിൽ നടന്ന രക്തം, മൂത്രം ഉൾപ്പെടെയുള്ളവയുടെ പരിശോധനകളിൽ മിഥൈൽ ആൽക്കഹോൾ, ഈഥൈൽ ആൽക്കഹോൾ എന്നിവയുടെ സാന്നിദ്ധ്യം മാത്രമാണ് കണ്ടെത്തിയത്. ഇതു വീണ്ടും ഗവ. ലാബിലേക്ക് അയച്ചിട്ടുണ്ട്.
- നാളെ ദുഃഖ വെള്ളി(25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ