- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ജാഫർ ഇടുക്കിയേയും അഞ്ചു പേരേയും ചോദ്യം ചെയ്തു; ഔട്ട് ഹൗസിലെ സൽക്കാരത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കു വിഷബാധ ഉണ്ടാകാത്തതിനു കാരണം തേടി പൊലീസ്; കലാഭവൻ മണിയുടെ മരണത്തിലെ ദൂരൂഹത മാറാൻ ആന്തരികാവയവ പരിശോധന പൂർത്തിയാകണം; കരൾ രോഗം ഗുരുതരമായിരുന്നെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ചാലക്കുടി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത മാറണമെങ്കിൽ ഇനിയും കാത്തിരിക്കണം. പോസ്റ്റ് മോർട്ടം നടന്നെങ്കിലും ആന്തരികാവയവ പരിശോധനയിലൂടെ മാത്രമേ മരണ കാരണം കണ്ടെത്താനാകൂ എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മണിക്ക് കരൾ രോഗം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് അത്. മണിക്ക് ഗുരുതരമായ കരൾ രോഗം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട
ചാലക്കുടി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത മാറണമെങ്കിൽ ഇനിയും കാത്തിരിക്കണം. പോസ്റ്റ് മോർട്ടം നടന്നെങ്കിലും ആന്തരികാവയവ പരിശോധനയിലൂടെ മാത്രമേ മരണ കാരണം കണ്ടെത്താനാകൂ എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മണിക്ക് കരൾ രോഗം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് അത്. മണിക്ക് ഗുരുതരമായ കരൾ രോഗം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കരൾ തീർത്തും തകരറായിരുന്നു എന്ന് കണ്ടെത്തി. ശരീരത്തിൽ ഉണ്ടായിരുന്ന മറ്റ് രാസവസ്തുകൾ മരുന്നിന്റെ സാന്നിധ്യം മൂലമെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അതുകൊണ്ട് തന്നെ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിക്കണമെങ്കിൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം വരേണ്ടതുണ്ട്.
മണിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ രാവിലെ എട്ടിന് വിശദമായ ഇൻക്വസ്റ്റ് നടത്തി. ഒരു മണിക്കൂറോളം ഇൻക്വസ്റ്റ് നടപടികൾ നീണ്ടു. തുടർന്ന് ഒൻപതോടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്. അതിന് ശേഷമാണ് കലാഭവൻ മണിയുടെ ആന്തരികാവയവങ്ങൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചത്. വിസറയും രക്തസാമ്പിളുകളും കാക്കനാട്ടെ സർക്കാർ ലബോറട്ടറിയിലേക്കാണ് അയക്കുക. ഇതിന്റെ പരിശോധന ഫലം ലഭിക്കുന്നതിന് ഒരു ആഴ്ചയെങ്കിലും കുറഞ്ഞത് എടുക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതിനിടെ കലാഭവൻ മണിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി അഞ്ചു പേരെ വിളിച്ചുവരുത്തി. മണിയുടെ ഒപ്പം സംഭവ ദിവസം ഉണ്ടായിരുന്ന നടൻ ജാഫർ ഇടുക്കി പൊലീസ് വിളിച്ചുവരുത്തിയവരിൽ പെടുന്നു. ഡിവൈഎസ്‌പി കെ.എസ്. സുദർശനാണ് അന്വേഷണ ചുമതല. ചാലക്കുടി സ്റ്റേഷനിലാണു ചോദ്യം ചെയ്യൽ നടക്കുന്നത്. ചാലക്കുടി പുഴയോരത്തെ മണിയുടെ 'പാഡി'യെന്ന താൽക്കാലിക വസതി പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. കലാഭവൻ മണിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഔട്ട്ഹൗസിൽ ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധിച്ചു. മരണത്തിലെ ദുരൂഹതയെക്കുറിച്ച് പൊലീസിന്റെ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. ശരീരത്തിനുള്ളിൽ വിഷമായ മെഥനോൾ അടക്കമുള്ള ലഹരിപദാർത്ഥങ്ങൾ കണ്ടതായി അമൃതാ ആശുപത്രിയിലെ ഡോക്ടർമാർ പൊലീസിനു മൊഴി നൽകിയിരുന്നു. അതിനിടെ ആത്മഹത്യാ സാധ്യതയടക്കം പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ കലാഭവൻ മണി ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്.
കരൾരോഗബാധയെ തുടർന്നാണ് കലാഭവൻ മണിയുടെ മരണമെങ്കിലും ശരീരത്തിനുള്ളിൽ മെഥനോളിന്റെ അംശമുള്ളതായി ഡോക്ടർമാർ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. വ്യാജമദ്യത്തിലും മറ്റും കാണുന്ന വിഷമാണ് മെഥനോൾ. ഇതിനുപുറമെ ആരോഗ്യത്തിനു ദോഷകരമാവുന്ന മറ്റു ചില ലഹരി പദാർത്ഥങ്ങളുടെ സാന്നിധ്യവും ശരീരത്തിൽ കണ്ടെത്തിയതായും മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് അസ്വാഭാവിക മരണത്തിന് ചാലക്കുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മെഥനോൾ എങ്ങനെ ശരീരത്തിൽ കലർന്നുവെന്നതാണു പ്രധാന സംശയം. വീടിനോടു ചേർന്നുള്ള ഔട്ട് ഹൗസിൽ നടന്ന മദ്യസൽക്കാരത്തിൽ മണിയോടൊപ്പം മറ്റു സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവർക്കാർക്കും യാതൊരു ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായില്ല. മണിക്കു മാത്രം എന്തു സംഭവിച്ചു എന്നത് ദുരൂഹമായിരിക്കുന്നു. ആത്മഹത്യ ചെയ്യാൻ തക്ക യാതൊരു കാരണവും ഇല്ലെന്ന് വീട്ടുകാർ തറപ്പിച്ചു പറയുകയും ചെയ്യുന്നു. ഔട്ട് ഹൗസ് ജീവനക്കാരനായ മുരുകനെ പൊലീസ് ചോദ്യം ചെയ്തു. ഇഅതേസമയം, മണിയും കൂട്ടരും എവിടെ നിന്നാണ് മദ്യം വാങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.
മറ്റാർക്കും വിഷബാധ ഏൽക്കാത്തതിനാൽ അതിന്റെ ഉറവിടത്തിൽ വിഷം കലർന്നതായി പൊലീസ് കരുതുന്നില്ല. മിമിക്രിയിലൂടെ സിനിമാ രംഗത്ത് എത്തിയ ഇടുക്കിക്കാരനായ ഒരു നടൻ അടക്കമുള്ളവരാണ് മദ്യസൽക്കാരത്തിൽ പങ്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കാർക്കും എന്തെങ്കിലും ദുരുദ്ദേശ്യം ഉണ്ടായിരുന്നതായി കരുതുന്നില്ലെങ്കിലും മരണത്തിന്റെ വഴിതേടി പോകുന്ന പൊലീസിന് സുഹൃത്തുക്കളെയും ചോദ്യം ചെയ്യേണ്ടി വരും. അത് സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് ആയിരിക്കും. ശനിയാഴ്ചയാണ് മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു മുൻപു മദ്യപിച്ചിരുന്നതായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മദ്യപിച്ച സ്ഥലത്തെത്തി ഞായറാഴ്ച രാത്രി തന്നെ പൊലീസ് പരിശോധന നടത്തി. ആ പ്രദേശം പ്രത്യേക നിരീക്ഷണ മേഖലയായി മാറ്റുകയും ചെയ്തു. മണിയുടെ ശരീരത്തിൽ മീഥേൽ ആൾക്കഹോൾ കണ്ടെത്തിയതായി ഡോക്ടർമാർ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും ലഭിച്ചശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. അതുകൊണ്ടുതന്നെ അഭ്യൂഹങ്ങൾക്ക് ഇട നൽകുന്നതൊന്നും പുറത്തു പറയരുതെന്ന നിർദ്ദേശം അന്വേഷണ സംഘത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്.
ഇടപ്പള്ളി അമൃതാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് 7.15 നായിരുന്നു സിനിമാലോകത്തെ നടുക്കിയ മണിയുടെ അപ്രതീക്ഷിത വിയോഗം. മണിയുടെ മരണം സ്വഭാവികമല്ലെന്നറിയിച്ച് ഒരുഫോൺകോൾ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതിനെ തുടർന്നാണ് പൊലീസ് ഇടപെടൽ ഉണ്ടായത്. കരൾവൃക്ക സംബന്ധമായ അസുഖത്തെത്തുടർന്നു ഏറെ നാളായി ചികിൽസയിലായിരുന്നു. ശനിയാഴ്ച വൈകിട്ടാണു മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ ത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച മണിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്ന ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ചേരാനല്ലൂർ പൊലീസ് ആശുപത്രിയിലെത്തി തെളിവെടുത്തു. തുടർന്നാണ് പോസ്റ്റ് മോർട്ടം ചെയ്യാൻ തീരുമാനിച്ചത്.
മണിയുടെ ശരീരത്തിലെ വിഷാംശത്തിന് സാന്നധ്യത്തിന് കാരണം അമിത മദ്യപാനമാണെന്ന നിഗമനം ഉണ്ട്. മണിയുടെ മരണം അറിഞ്ഞ് അമൃതാ ആശുപത്രി പരിസരത്ത് മണിയുടെ കൂട്ടുകാർ തടിച്ചു കൂടിയിരുന്നു. ഇവരുടെ നിലപാടുകളും പൊലീസ് സംശയത്തോടെ കാണുന്നു. ചില മാദ്ധ്യമ പ്രവർത്തകരുമായി ഇവർ തട്ടിക്കയറി. ഇതോടെയാണ് സംശയം ശക്തമായത്. മണിയുടെ ഡ്രൈവറും മാനേജരും അടുത്തുള്ള ഡോക്ടറുമാണ് മണിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരെയെല്ലാം പൊലീസ് ചോദ്യം ചെയ്യും. മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അസ്വാഭാവികമായത് ഔട്ട് ഹൗസിൽ സംഭവിച്ചെന്ന് തന്നെയാണ് പൊലീസ് നിഗമനം.