- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയുടെ ശരീരത്തിൽ മാത്രം എങ്ങനെ മീഥൈൽ ആൽക്കഹോൾ വന്നു? വീട്ടിലെത്തിയ എല്ലാവരെയും മദ്യം ഒഴിച്ചു കൊടുത്തവരെയും സംശയം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനു പിന്നാലെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു മണിയുടെ സഹോദരൻ
തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണത്തിൽ സംശയമുണ്ടെന്നു സഹോദരൻ രാമകൃഷ്ണൻ. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണു മരണത്തിൽ സംശയമുണ്ടെന്നു രാമകൃഷ്ണൻ തുറന്നടിച്ചു. മണിയുടെ ശരീരത്തിൽ മാത്രം എങ്ങനെ മീഥൈൽ ആൽക്കഹോൾ വന്നുവെന്നു രാമകൃഷ്ണൻ ചോദിച്ചു. മണിയുടെ കുടുംബജീവിതത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. വീട്ടിലെത്തിയ എല്ലാവരെയും മദ്യം ഒഴിച്ചു കൊടുത്തവരെയും സംശയമുണ്ട്. മണിയുടെ പാഡിയിലെത്തിയ എല്ലാവരെയും സംശയമുണ്ട്. മണിയുടെ ജോലിക്കാരെയും സംശയമുണ്ട്. അരുൺ, വിപിൻ, മുരുകൻ എന്നിവരെയാണ് കൂടുതൽ സംശയം. ഇക്കാര്യങ്ങളൊക്കെ അന്വേഷിക്കണമെന്നും രാമകൃഷ്ണൻ ആവശ്യപ്പെട്ടു. അതേസമയം മണിയോടൊപ്പം മദ്യപിച്ചിട്ടില്ലെന്ന് ആരോപണ വിധേയനായ നടനും അവതാരകനുമായ 'തരികിട' സാബു ചാനലിൽ പറഞ്ഞു. കരൾ രോഗവും വൃക്കയിൽ പഴുപ്പുമാണ് മരണ കാരണമെന്ന് കലാഭവൻ മണിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. മണിയുടെ ആന്തരിക അവയവങ്ങളിൽ അണുബാധയുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. മണി
തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണത്തിൽ സംശയമുണ്ടെന്നു സഹോദരൻ രാമകൃഷ്ണൻ. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണു മരണത്തിൽ സംശയമുണ്ടെന്നു രാമകൃഷ്ണൻ തുറന്നടിച്ചു.
മണിയുടെ ശരീരത്തിൽ മാത്രം എങ്ങനെ മീഥൈൽ ആൽക്കഹോൾ വന്നുവെന്നു രാമകൃഷ്ണൻ ചോദിച്ചു. മണിയുടെ കുടുംബജീവിതത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. വീട്ടിലെത്തിയ എല്ലാവരെയും മദ്യം ഒഴിച്ചു കൊടുത്തവരെയും സംശയമുണ്ട്. മണിയുടെ പാഡിയിലെത്തിയ എല്ലാവരെയും സംശയമുണ്ട്. മണിയുടെ ജോലിക്കാരെയും സംശയമുണ്ട്. അരുൺ, വിപിൻ, മുരുകൻ എന്നിവരെയാണ് കൂടുതൽ സംശയം. ഇക്കാര്യങ്ങളൊക്കെ അന്വേഷിക്കണമെന്നും രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
അതേസമയം മണിയോടൊപ്പം മദ്യപിച്ചിട്ടില്ലെന്ന് ആരോപണ വിധേയനായ നടനും അവതാരകനുമായ 'തരികിട' സാബു ചാനലിൽ പറഞ്ഞു.
കരൾ രോഗവും വൃക്കയിൽ പഴുപ്പുമാണ് മരണ കാരണമെന്ന് കലാഭവൻ മണിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. മണിയുടെ ആന്തരിക അവയവങ്ങളിൽ അണുബാധയുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.
മണിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. മെഥനോളിന്റെ അംശം കണ്ടെത്താൻ രാസപരിശോധന റിപ്പോർട്ട് പുറത്ത് വരണം. രാസപരിശോധന റിപ്പോർട്ട് കൂടി കിട്ടിയ ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിശദീകരണം നടത്താനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇതിനിടെയാണു മണിയുടെ സഹോദരനും സംശയവുമായി രംഗത്തെത്തിയിരിക്കുന്നത്.
മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന് സംശയത്തെ തുടർന്ന് മണിയോടൊപ്പം ഒടുവിൽ ഉണ്ടായിരുന്ന ചലച്ചിത്രതാരം ജാഫർ ഇടുക്കി ഉൾപ്പെടെയുള്ള അഞ്ച് സുഹൃത്തുക്കളിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഗുരുതരാവസ്ഥയിൽ ഔട്ട്ഹൗസിൽ കണ്ടെത്തിയ ദിവസം മണിയോടൊപ്പം ഉണ്ടായിരുന്ന നടൻ സാബുവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ഔട്ട്ഹൗസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ, ഈ സുഹൃത്തുക്കൾ തന്നെയാണ് ആദ്യം ചാലക്കുടിയിലെയും പിന്നീട് കൊച്ചിയിലെ അമൃതാ ആശുപത്രിയിലും കൊണ്ടുവന്നത്.
ഈ മാസം ആറിനാണ് കലാഭവൻ മണി അന്തരിച്ചത്. തന്റെ ഔട്ട് ഹൗസായ പാഡിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മണി ആത്മഹത്യ ചെയ്തു എന്നതടക്കം നിരവധി അഭ്യൂഹങ്ങൾ മരണത്തെക്കുറിച്ച് പ്രചരിച്ചിരുന്നു. മരണകാരണം അവ്യക്തമായതിനാൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മണിയുടെ അനുജൻ രാമകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.