- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനവിളക്ക് തെളിയിച്ചു മല വിളിച്ചു ചൊല്ലി; കല്ലേലി കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു
പത്തനംതിട്ട: കല്ലേലി പൂങ്കാവനത്തിൽ 999 മലകൾക്ക് ചുട്ട വിളകളും വറ പൊടിയും കലശവും വിത്തും കരിക്കും കളരിയിൽ സമർപ്പിച്ച് കരിക്ക് ഉടച്ചതോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു.
മകര വിളക്ക് വരെയുള്ള ദിനങ്ങളിൽ നിത്യവും നട വിളക്ക്, മന വിളക്ക്, കളരി വിളക്ക് 41 തൃപ്പടി പൂജ, കരിക്ക് പടേനി,ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ,ജല സംരക്ഷണ പൂജ എന്നിവ പ്രത്യേക പൂജകളായി സമർപ്പിക്കും.കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ, വിനീത് ഊരാളി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകും.
മറുനാടന് മലയാളി ബ്യൂറോ
Next Story