- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാൺ ജൂവലറിയിലെ മായം വിൽപ്പനം കണ്ടെത്തിയത് തമ്പാനൂർ എസ് ഐ; നഷ്ടപ്പെട്ട തുക ഉപഭോക്താവിന് മുതലാളിയിൽ നിന്ന് വാങ്ങിയും നൽകി; എസ് ഐയെ സ്ഥലം മാറ്റാൻ കല്യാൺ മാനേജ്‌മെന്റ് നാലഞ്ച് പ്രാവശ്യം പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലുമെത്തി; സസ്പെൻഷന് വേണമെന്ന് പറഞ്ഞെത്തിയവരെ ഡിജിപി കണ്ടം വഴി ഓട്ടിച്ചു; സമ്പത്തിനെതിരെ നടപടിക്കിറങ്ങിയത് കല്യാണിന് വേണ്ടി തന്നെ
തിരുവനന്തപുരം: തമ്പാനൂർ എസ് ഐ സമ്പത്തിനെതിരെ നടപടിയെടുക്കാൻ പൊലീസിലെ ഉന്നതൻ നീക്കം നടത്തിയത് കല്യാണിനെതിരെ കേസെടുത്തില്ലെന്ന ന്യായം പറഞ്ഞായിരുന്നു. എന്നാൽ കല്യാണിലെ മെഴുക് സ്വർണ്ണവാർത്ത പുറത്തുവന്നതിന്റെ പ്രതികാരമായിരുന്നു സമ്പത്തിനെതിരായ നീക്കം. ഇത് മറുനാടൻ പുറത്തുവിട്ടതോടെ സമ്പത്തിന്റെ സ്ഥലം മാറ്റം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മരവിപ്പിച്ചു. അതിനിടെ കല്യാണിന് വേണ്ടിയാണ് സമ്പത്തിനെതിരെ നടപടിക്ക് ഒരുങ്ങിയതെന്ന സൂചനയും സോഷ്യൽ മീഡിയയിൽ എത്തുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ഇടപെടുന്ന സാമൂഹിക പ്രവർത്തകയായ ധന്യാ രാമനാണ് കല്യാൺ ജ്യൂലേഴ്‌സിന്റെ ഇടപെടൽ വ്യക്തമാക്കുന്നത്. കല്യാൺ ജൂവലറി മെഴുകു വിറ്റിട്ട് പരാതിനൽകിയ ഉപഭോക്താവിന് തമ്പാനൂർ എസ ഐ പരിശോധന ക്കു ശേഷം മായം കലർന്നെന്നു കണ്ടുപിടിക്കുകയും നഷ്ടപെട്ട തുക തിരികെ വാങ്ങി നൽകി. Kalyan jewellery management നാലഞ്ച് പ്രാവശ്യം Police Head Quarters പോയി DGPയോട് SI യെ Suspension നൽ കണം എന്ന് ആവശ്യപ്പെട്ടിരുന്നു. DGP, Kalyan Management നെ കണ്ടം വഴ
തിരുവനന്തപുരം: തമ്പാനൂർ എസ് ഐ സമ്പത്തിനെതിരെ നടപടിയെടുക്കാൻ പൊലീസിലെ ഉന്നതൻ നീക്കം നടത്തിയത് കല്യാണിനെതിരെ കേസെടുത്തില്ലെന്ന ന്യായം പറഞ്ഞായിരുന്നു. എന്നാൽ കല്യാണിലെ മെഴുക് സ്വർണ്ണവാർത്ത പുറത്തുവന്നതിന്റെ പ്രതികാരമായിരുന്നു സമ്പത്തിനെതിരായ നീക്കം. ഇത് മറുനാടൻ പുറത്തുവിട്ടതോടെ സമ്പത്തിന്റെ സ്ഥലം മാറ്റം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മരവിപ്പിച്ചു. അതിനിടെ കല്യാണിന് വേണ്ടിയാണ് സമ്പത്തിനെതിരെ നടപടിക്ക് ഒരുങ്ങിയതെന്ന സൂചനയും സോഷ്യൽ മീഡിയയിൽ എത്തുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ഇടപെടുന്ന സാമൂഹിക പ്രവർത്തകയായ ധന്യാ രാമനാണ് കല്യാൺ ജ്യൂലേഴ്‌സിന്റെ ഇടപെടൽ വ്യക്തമാക്കുന്നത്.
കല്യാൺ ജൂവലറി മെഴുകു വിറ്റിട്ട് പരാതിനൽകിയ ഉപഭോക്താവിന് തമ്പാനൂർ എസ ഐ പരിശോധന ക്കു ശേഷം മായം കലർന്നെന്നു കണ്ടുപിടിക്കുകയും നഷ്ടപെട്ട തുക തിരികെ വാങ്ങി നൽകി. Kalyan jewellery management നാലഞ്ച് പ്രാവശ്യം Police Head Quarters പോയി DGPയോട് SI യെ Suspension നൽ കണം എന്ന് ആവശ്യപ്പെട്ടിരുന്നു. DGP, Kalyan Management നെ കണ്ടം വഴി ഓടിച്ചതായി അറിയാൻ കഴിഞ്ഞു. മറിച്ചൊരു തീരുമാനം ഈ SI ക്കെതിരെ ഉണ്ടാവില്ല Home minister Office നെ സ്വാധീനിക്കാൻ കഴിയില്ലെന്ന് വിശ്വസിക്കട്ടെ.#support SAMPATH#-എന്ന ധന്യാ രാമന്റെ പോസ്റ്റിലുള്ളത് നീതി നടപ്പാക്കിയ എസ് ഐയെ ഓടിക്കാൻ കല്യാൺ മാനേജ്‌മെന്റ് ശ്രമിച്ചുവെന്നതാണ്. ഫലത്തിൽ കല്യാണിനെതിരെ മെഴുകുവിറ്റുവെന്ന ആരോപണം സ്ഥിരീകരിക്കുക കൂടിയാണ് ധന്യാരാമനെ പോലെ അറിയപ്പെടുന്ന ദളിത് മനുഷ്യാവകാശ പ്രവർത്തകയുടെ പോസ്റ്റും. നടപടിക്ക് ഡിജിപി ലോക് നാഥ് ബെഹ്‌റയ്ക്ക് മുകളിൽ സമ്മർദ്ദമുണ്ടായിരുന്നുവെന്നും ധന്യയുടെ പോസ്റ്റിൽ നിറയുന്നു.
പൊലീസിലെ ഉന്നതനാണ് ലുലു മാളിലെ ജൂലറിയുടെ ഷോ റൂം ഉദ്ഘാടനം നിർവ്വഹിച്ചത്. ഇയാളുടെ സ്വാധീനമാണ് എസ് ഐയ്‌ക്കെതിരെ നടപടിക്ക് കല്യാൺ ഉപയോഗിച്ചതെന്നാണ് സൂചന. എന്നാൽ സോഷ്യൽ മീഡിയ സമ്പത്തിന് അനുകൂലമായ പ്രതികരണങ്ങളുമായെത്തി. മറുനാടൻ വാർത്ത വലിയ തോതിൽ ചർച്ചയായി. ഇതോടെയാണ് എസ് ഐയുടെ സ്ഥലം മാറ്റ ഉത്തരവ് പിൻവലിച്ചത്. ഇത്തരത്തിൽ സമ്പത്തിനെ ബലിയാടാക്കാൻ സ്‌പെഷ്യൽ ബ്രാഞ്ചിനെ പോലും പൊലീസിലെ ഉന്നതൻ കരുവാക്കി. കല്യാൺ സമ്പത്ത് കേസെടുക്കാത്തത് വലിയ കുറ്റമാണെന്നതരത്തിൽ സപെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നതായാണ് സൂചന. ഈ സാഹചര്യത്തിലാണ് നടപടിയുമായി മുന്നോട്ട് പോയത്. എന്നാൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മുതലാളിക്ക് തന്നെ വിനയാകുമായിരുന്നു.
സമ്പത്തിനെ മാറ്റുന്നതിനൊപ്പം കല്യാണിനെതിരെ കേസെടുക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നതായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട. ഇതും മറുനാടൻ വാർത്തയോടെ പുറംലോകത്ത് എത്തി. മുതലാളിക്കെതിരെ കേസെടുക്കാതിരിക്കാൻ സമ്പത്തിനെ സ്ഥലം മാറ്റുന്നത് വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. സിപിഎം നേതൃത്വവുമായി ഏറെ അടുപ്പമുള്ള എസ് ഐയാണ് സമ്പത്തെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എസ് എഫ് ഐയുടെ സജീവ പ്രവർത്തകനായിരുന്നു സമ്പത്ത്. അത്തരത്തിലൊരു ഉദ്യോഗസ്ഥനെതിരെ പോലും നീങ്ങാൻ സാമ്പത്തിക കരുത്തുള്ളവർക്ക് സാധിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്ഥലമാറ്റ ഉത്തരവ്.
അഞ്ച് വർഷം മുൻപ് വാങ്ങിയ അഞ്ചര പവൻ സ്വർണം പണയം വെക്കാൻ കൊണ്ടു പോയപ്പോൾ അതിൽ സ്വർണ്ണത്തിന്റെ അളവ് വെറും ഒന്നര പവൻ മാത്രംമായിരുന്നു. ബാക്കി മുഴുവൻ മെഴുകായിരുന്നുവെന്നും 4 പവൻ സ്വർണത്തിന്റെ എന്ന് കരുതി നൽകിയ പണം മെഴുകിനായിരുന്നു എന്നുമുള്ള ഞെട്ടിക്കുന്ന സത്യമാണ് നെയ്യാറ്റിൻകര സ്വദേശികൾ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം നഗരത്തിലെ കല്യാൺ ജൂവലേഴ്സിൽ നിന്നും വാങ്ങിയ സ്വർണ്ണമാണ് മെഴുകായി മാറിയിരിക്കുന്നത്. എന്തായാലും സംഭവം പൊലീസ് കേസാകും എന്ന ഘട്ടം വന്നതോടെ പണം നൽകി തടി തപ്പിയിരിക്കുകയാണ് ജുവല്ലറി ഉടമകൾ. സംഭവത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കല്യാൺ ജൂവലറി അധികൃതരെ വിളിച്ച് വരുത്തിയെന്നും ഇതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംസാരിച്ച് പണം നൽകാമെന്ന ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തില്ലെന്നും എന്നാൽ പരസ്പര ധാരണയിൽ പണം നൽകി പ്രശ്നം അവർ തന്നെ പരിഹരിക്കുകയായിരുന്നുവെന്നും തമ്പാനൂർ പൊലീസ് മറുനാടൻ മലയാളിയോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ വാർത്ത സ്ഥിരീകരിച്ച സമ്പത്തിനെതിരെ കല്യാൺ തിരിഞ്ഞു.
തിരുവനന്തപുരം കല്യാൺ ജൂവലറിയിൽ നിന്നും കല്യാണ ആവശ്യത്തിന് 2013 നവംബറിൽ ആണ് ആന്റീക് മോഡൽ നെക്‌ളേസ് 49.580 ഗ്രാം ഇതിൽ കല്ലിന്റെ തൂക്കം കഴിച്ച് 43.5 ഗ്രാം ഏകദേശം 5.5 പവൻ 17-03-2018-ൽ ബാങ്കിൽ പണയം വയ്ക്കാൻ കൊടുത്തപ്പോൾ, ബാങ്ക് അപ്രൈസറുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരമായിരുന്നു. അതിലെ സ്വർണം വെറും 12 ഗ്രാം മാത്രം അതായത് വെറും ഒന്നര പവൻ. സ്വർണാഭരണത്തിന്റെ അകഭാഗത്ത് മെഴുകു കട്ടകൾ നിറച്ചു വെച്ചിരിക്കയായിരുന്നു. അങ്ങനെ ബാക്കി 4 പവന്റെ കാശ് മുഴുവൻ, ആഭരണത്തിന്റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു നൽകിയത്. ഇതോടെ ആഭരണം വാങ്ങിയ കല്യാൺ ജുവലറിയിൽ തിരിച്ചു കൊണ്ടു ചെന്നപ്പോൾ ബ്രാഞ്ച് മാനേജർ ഷോബിൻ പറഞ്ഞതാകട്ടെ ഇത്തരം ആഭരണം മെഴുകിൽ ആണ് നിർമ്മിക്കുന്നതെന്നും, അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നുമാണ്. ഏതായാലും മെഴുകിന് സ്വർണത്തിന്റെ വില നൽകാൻ തയ്യാറുള്ള ആരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യം കസ്റ്റമർ തിരിച്ചു ചോദിച്ചു.
ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെ എടുത്ത് നിലവിലുള്ള സ്വർണത്തിന്റെ കാശ് തരാം എന്നറിയിച്ചു എങ്കിലും, നൽകിയ മുഴുവൻ കാശും തിരികെ ആവശ്യപ്പെട്ടുകൊണ്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, 21.03.2018-ൽ കല്യാൺ ജൂവലറി സ്റ്റാഫ് എത്തി പൊലീസ് സ്റ്റേഷനിൽ വച്ച് ആ കാശ് മുഴുവൻ തിരികെ ഏൽപ്പിക്കുകയായിരുന്നു. 2013ൽ ഒരു ലക്ഷത്തി നാൽപത്തി ഒൻപതിനായിരം രൂപം നൽകിയാണ് ലളിത എന്നയാളുടെ പേരിൽ ബിൽ നൽകി സ്വർണം വിറ്റത്. സംഭവം കേസാകാതിരിക്കാനായി ഇതോടെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പണം നൽകിയത്. തെളിവായി ബില്ലും മെഴുകിന്റെ അളവും കൃത്യമായി സൂക്ഷിച്ചതിനാൽ പണം നൽകി തടി തപ്പുകയല്ലാതെ ഉടമകൾക്ക് വേറെ മാർഗമില്ലായിരുന്നു. നെയ്യാറ്റിൻകര സ്വദേശിയായ ലളിതയാണ് കല്യാണിന്റെ സ്വർണ്ണ തട്ടിപ്പിലെ പരാതിക്കാരി.