- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിന്റെയും മഹാത്മ ഗാന്ധിയുടെയും പേരിൽ ജനത്തെ കബളിപ്പിച്ച ബിജെപി സർക്കാർ ഇപ്പോൾ കാവിയുടെ പേരിലും ജനതതെ വിഡ്ഢിയാക്കുന്നു; രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്ന കമൽഹാസന്റെ ഇത്തവണത്തെ കൊട്ട് ബിജെപിക്ക്
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാൻ ഉറച്ച തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസൻ ബിജെപിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത്. കശ്മീരിന്റെ പേരിലും മഹാത്മാഗാന്ധിയുടെ പേരിലും ജനത്തെ കബളിപ്പിക്കുകയായിരുന്ന ബിജെപി സർക്കാർ ഇപ്പോൾ കാവിയുടെ പേരിൽ ജനത്തെ കബളിപ്പിക്കുകയാണെന്ന് കമൽഹാസൻ പറഞ്ഞു. തമിഴ്‌നാട് മന്ത്രിമാർക്കെതിരെ നേരത്തെ അഴിമതി ആരോപണം ഉന്നയിച്ച കമൽ ഇത്തവണ ബിജെപിക്കെതിരെ തിരിയുകയായിരുന്നു. മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന കമൽഹാസന് മാനസികരോഗമാണെന്നായിരുന്നു റവന്യൂമന്ത്രി ആർബി ഉദയകുമാറിന്റെ പ്രതികരണം. കമൽഹാസന് മാനസികരോഗമാണെന്നും അന്ന് ഉദയകുമാർ പറഞ്ഞിരുന്നു. ഡിഎംകെ മുഖപത്രമാണ് മുരശൊലിയുടെ 75-ാം വാർഷിക പരിപാടിയിൽ പങ്കെടുത്ത കമൽഹാസൻ ഡിഎംകെയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന പരിപാടിയിൽ രജനീകാന്തിനും ഡിഎംകെ വർക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിനുമൊപ്പമാണ് കമൽഹാസൻ വേദി പങ്കിട്ടത്.
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാൻ ഉറച്ച തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസൻ ബിജെപിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത്. കശ്മീരിന്റെ പേരിലും മഹാത്മാഗാന്ധിയുടെ പേരിലും ജനത്തെ കബളിപ്പിക്കുകയായിരുന്ന ബിജെപി സർക്കാർ ഇപ്പോൾ കാവിയുടെ പേരിൽ ജനത്തെ കബളിപ്പിക്കുകയാണെന്ന് കമൽഹാസൻ പറഞ്ഞു.
തമിഴ്‌നാട് മന്ത്രിമാർക്കെതിരെ നേരത്തെ അഴിമതി ആരോപണം ഉന്നയിച്ച കമൽ ഇത്തവണ ബിജെപിക്കെതിരെ തിരിയുകയായിരുന്നു. മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന കമൽഹാസന് മാനസികരോഗമാണെന്നായിരുന്നു റവന്യൂമന്ത്രി ആർബി ഉദയകുമാറിന്റെ പ്രതികരണം. കമൽഹാസന് മാനസികരോഗമാണെന്നും അന്ന് ഉദയകുമാർ പറഞ്ഞിരുന്നു.
ഡിഎംകെ മുഖപത്രമാണ് മുരശൊലിയുടെ 75-ാം വാർഷിക പരിപാടിയിൽ പങ്കെടുത്ത കമൽഹാസൻ ഡിഎംകെയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന പരിപാടിയിൽ രജനീകാന്തിനും ഡിഎംകെ വർക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിനുമൊപ്പമാണ് കമൽഹാസൻ വേദി പങ്കിട്ടത്.