- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാപ്ടനിൽ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട സിനിമയിൽ അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഫ്‌ളക്‌സ്; പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ പ്രാഞ്ചിയേട്ടൻ കളിക്കുന്നുവെന്ന് കളിയാക്കൽ മാധ്യമ ഗ്രൂപ്പുകളിൽ സജീവം; സീനിയർ വോളിക്ക് സംഘാടകർ നൽകിയ മൂന്നുലക്ഷത്തോളം രൂപയുടെ പാസ് മുക്കിയവർക്കെതിരേയും വിമർശനം
കോഴിക്കോട്:പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ദിനപ്പത്രത്തിലെ പ്രമുഖ സ്പോർട്സ് ലേഖകനുമായ കമാൽ വരദൂരിന്റെ പ്രാഞ്ചിയേട്ടൻ കളിക്കെതിരെ മാധ്യമ ലോകത്ത് രൂക്ഷ വിമർശനം. മാധ്യമ പ്രവർത്തകനായ ജി.പ്രജേഷ്‌സെൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ എന്ന സിനിമയിൽ ഒരു സീനിൽ മാത്രമാണ് കമാൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇതിന്റെപേരിൽ കമാലിനെ അഭിവാദ്യം ചെയതുകൊണ്ട് കോഴിക്കോട് രാധാ തീയേറ്റിനു മുന്നിൽ ആദ്യ ദിവസം തന്നെ ഫ്‌ളക്‌സ് ബോർഡ് ഉയർന്നു. ഇത് മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പിൽ വല്ലാതെ ചർച്ചയായിട്ടുണ്ട്. ആത്മരതി മൂത്ത് കമാലിന് മാനസികനില തെറ്റിയോ എന്നുവരെ പലരും കമന്റ് ചെയ്യുന്നുണ്ട്. നേരത്തെ പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ചന്ദ്രികയിൽ നാലുപേജ് സപ്‌ളിമെന്റ് അടിച്ചിറക്കിയതിന്റെ പേരിലും കമാൽ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകിയതിനെ തുടർന്ന് കമാൽ ഇപ്പോൾ ഗ്രൂപ്പിൽ നിന്ന് സ്വയം ഒഴിവായിരിക്കയാണ്. അതിനിടെ കോഴിക്കോട് കഴിഞ്ഞ
കോഴിക്കോട്:പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ദിനപ്പത്രത്തിലെ പ്രമുഖ സ്പോർട്സ് ലേഖകനുമായ കമാൽ വരദൂരിന്റെ പ്രാഞ്ചിയേട്ടൻ കളിക്കെതിരെ മാധ്യമ ലോകത്ത് രൂക്ഷ വിമർശനം. മാധ്യമ പ്രവർത്തകനായ ജി.പ്രജേഷ്‌സെൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ എന്ന സിനിമയിൽ ഒരു സീനിൽ മാത്രമാണ് കമാൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇതിന്റെപേരിൽ കമാലിനെ അഭിവാദ്യം ചെയതുകൊണ്ട് കോഴിക്കോട് രാധാ തീയേറ്റിനു മുന്നിൽ ആദ്യ ദിവസം തന്നെ ഫ്‌ളക്‌സ് ബോർഡ് ഉയർന്നു. ഇത് മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പിൽ വല്ലാതെ ചർച്ചയായിട്ടുണ്ട്.
ആത്മരതി മൂത്ത് കമാലിന് മാനസികനില തെറ്റിയോ എന്നുവരെ പലരും കമന്റ് ചെയ്യുന്നുണ്ട്. നേരത്തെ പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ചന്ദ്രികയിൽ നാലുപേജ് സപ്‌ളിമെന്റ് അടിച്ചിറക്കിയതിന്റെ പേരിലും കമാൽ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകിയതിനെ തുടർന്ന് കമാൽ ഇപ്പോൾ ഗ്രൂപ്പിൽ നിന്ന് സ്വയം ഒഴിവായിരിക്കയാണ്.
അതിനിടെ കോഴിക്കോട് കഴിഞ്ഞ ദിവസം സമാപിച്ച സീനിയർ വോളിബോൾ മേളക്കായി സംഘാടകർ കൊടുത്ത മൂന്നുലക്ഷത്തോളം രൂപയുടെ വി.ഐ.പി പാസുകൾ മുക്കിയെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും മാധ്യമപ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ കെയുഡബ്യൂജെ നേതൃത്വത്തിലെ ഉന്നതനെതിരെ പ്രചരിക്കുന്നുണ്ട്. കോഴിക്കോട്ട് നടന്ന സീനിയർ വോളി ചാമ്പ്യൻഷിപ്പിൽ മാധ്യമ പ്രവർത്തകർക്ക് ആദ്യ ദിനങ്ങളിൽ യാതൊരു സൗകര്യവും ഒരുക്കിയില്ല, എന്നുമാത്രമല്ല ആവശ്യത്തിന് പാസ്‌പോലും നൽകിയിരുന്നില്ല. ഇത് ചോദ്യംചെയ്തപ്പോൾ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് നാലകത്ത് ബഷീർ, ഇക്കാര്യങ്ങളൊക്കെ വേണ്ടപ്പെട്ടവരെ ഏൽപ്പിച്ചെന്ന മറുപടിയാണ് നൽകിയത്.
100 വി.ഐ.പി പാസുകൾ പത്രക്കാർക്ക് നൽകിയിട്ടുണ്ടെന്നും ഇതിന് മൂന്നുലക്ഷം രൂപ വിലമതിക്കുമെന്നും നാലകത്ത് ബഷീർ പറഞ്ഞതോടെ മാധ്യമപ്രവർത്തകർ വീണ്ടും ഞെട്ടി. ഇതിൽ വെറും 50 ഗ്യാലറി പാസുകൾ മാത്രമാണ് മാധ്യമപ്രവർത്തകർക്ക് കിട്ടിയത്. ബാക്കിയുള്ളവയെല്ലാം വ്യാപാരികൾക്കും വ്യവസായികൾക്കും സ്വന്തക്കാർക്കുമൊക്കെയായി കൊടുത്തു തീർത്തെന്നാണ് ആരോപണം. ഇതിന് പിന്നിലും മാധ്യമ ലോകത്തെ പ്രമുഖനെന്നാണ് ആരോപണം. എന്നാൽ വി.ഐ.പി പാസുകൾ സീനിയേഴ്‌സിന് കൊടുത്തു എന്ന ഒഴുക്കൻ മട്ടിലുള്ള പ്രതികരണമാണ് ബന്ധപ്പെട്ട വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഇതോടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പല മുതിർന്ന പത്രപ്രവർത്തകരും പാസ് തങ്ങൾക്ക് കിട്ടിയില്ലെന്ന് അറിയിച്ചു. തുടർന്ന് കുറെ പാസുകൾ ചിലർക്കൊക്കെ സംഘടിപ്പിച്ചുകൊടുത്തുവെങ്കിലും ഭൂരിഭാഗം പത്രക്കാർക്കും പാസ് കിട്ടിയില്ല. പാസിന്റെ കാര്യത്തിൽ മാത്രമല്ല, മാധ്യമലോകത്തിന്റെ സ്വാധീനം പറഞ്ഞ് പല പി.ആർ വർക്കുകളിലൂടെയും കോഴിക്കോട്ടെ ചിലർ ലക്ഷങ്ങൾ സമ്പാദിക്കുന്നതായി മാധ്യമ പ്രവർത്തകർ ആരോപിക്കുന്നു.
മൂന്നുമാസത്തിൽ ഒരിക്കൽമാത്രം ശമ്പളം കിട്ടുന്ന പത്രത്തിലെ ജോലിയുംവെച്ച് അടിക്കടി വിദേശയാത്ര നടത്താനും ആഡംബര ജീവിതം നയിക്കാനുമൊക്കെയുള്ള്ള പണം ചിലർക്ക് എവിടെനിന്നാണ് കിട്ടുന്നതെന്ന് മാധ്യമ പ്രവർത്തകർ അവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ഉയർത്തുന്ന ചോദ്യം. കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയിൽ നിന്ന് പണം വാങ്ങിയ ശേഷം കെ യു ഡ ബ്ല്യൂ ജെയ്ക്ക് പൂർണ്ണമായും നൽകിയില്ലെന്ന ആരോപണവും സജീവമായി ചർച്ചയാകുന്നു.