കാമിയ മോബ്ലിയുടെ തട്ടിക്കൊണ്ടുപോകൽ വാർത്ത ഒരുകാലത്ത് ബ്രിട്ടനെ പിടിച്ചുകുലുക്കിയ സംഭവമാണ്. 18 വർഷം മുമ്പ് ആശുപത്രിയിൽ നഴ്‌സിന്റെ വേഷതത്തിലെത്തിയ യുവതി അമ്മയുടെ കൈയിൽനിന്നും കാമിയയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പലവിധത്തിലുള്ള അന്വേഷണങ്ങൾ നടത്തിയിട്ടും രാജ്യമൊന്നടങ്കം തിരഞ്ഞിട്ടും കാമിയയെ കണ്ടെത്താനായില്ല. ഒടുവിൽ 18 വർഷത്തിനുശേഷം കാമിയയെ കണ്ടെത്തിയിരിക്കുന്നു. സൗത്ത് കരോലിനയിൽ വളർത്തമ്മയ്‌ക്കൊപ്പം സുഖമായി ജീവിക്കുകയാണ് 18-കാരിയായ കാമിയ.

കാമിയ സുഖജീവിതം നയിക്കുന്നത് അമ്മ ഗ്ലോറിയ വില്യംസിനൊപ്പമാണ്. ഇത്രയും കാലം തന്റെ അമ്മയാണെന്ന് കരുതിയ ഗ്ലോറിയയെ അങ്ങനെയലല്ലെന്ന് വിശ്വസിക്കാൻ അവൾ തയ്യാറുമല്ല. അലെക്‌സിന് മാനിഗോ എന്നാണ് കാമിയയുടെ ഇപ്പോഴത്തെ പേര്. കാമിയയെ തട്ടിക്കൊണ്ടുപോയ കേസ്സിൽ 18 വർഷത്തിനുശേഷം ഗ്ലോറിയ അറസ്റ്റിലായെങ്കിലും അവരെ കുറ്റപ്പെടുത്താൻ കാമിയ തയ്യാറല്ല.

ഗ്ലോറിയയുടെ അറസ്റ്റ് വാർത്ത പ്രചരിച്ചതോടെ, അവരെ പിന്തുണച്ചുകൊണ്ട് കാമിയ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. എനിക്കാവശ്യമുള്ളതെല്ലാം നൽകിയാണ് അമ്മയെന്നെ വളർത്തിയത്. അമ്മ തട്ടിപ്പുകാരിയാണെന്ന് വിശ്വസിക്കാൻ ഞാൻ തയ്യാറല്ല-കാമിയയുടെ പോസ്റ്റ് പറയുന്നു.

1998 ജൂലൈയിലാണ് ജാക്‌സൺവീലിലെ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽനിന്ന് കാമിയ മോഷ്ടിക്കപ്പെട്ടത്. അമ്മ ഷനാര മോബ്ലിയുടെ കൈയിൽനിന്നാണ് നഴ്‌സിന്റെ വേഷത്തിലെത്തിയ യുവതി അവളെ തട്ടിയെടുത്തത്. അന്നുമുതൽ ജാക്‌സൺവീൽ പൊലീസ് ഈ കേസ് അന്വേഷിച്ചുവരികയാണ്. വെള്ളിയാഴ്ച രാവിലെയാണ് ഗ്ലോറിയയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കാമിയയെ ഇത്രകാലവും വളർത്തിയത് അവളുടെ യഥാർഥ അമ്മയല്ലെന്നും പൊലീസ് വ്യക്തമാക്കി.

ഗ്ലോറിയയെ തിരികെ ഫ്‌ളോറിഡയിലേക്ക് നാടുകടത്തുമെന്ന് ജാക്‌സൺവീൽ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലുള്ള ഗ്ലോറിയയുമായി കുറച്ചുനേരെ ചെലവിടാൻ കാമിയയെ പൊലീസ് അനുവദിച്ചു. ഗ്ലോറിയ തട്ടിപ്പുകാരിയാണെന്നത് കുടുംബവും തള്ളിക്കളഞ്ഞു. പൊലീസിന് തെറ്റുപറ്റിയതാകാമെന്നാണ് അവരൊക്കെ പറയുന്നത്. അമ്മയെ രക്ഷിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് കാമിയ പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും അവൾക്ക് പിന്തുണയുമായുണ്ട്.