- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിക്കൊണ്ടു പോയ സ്ത്രീ ജയിലിലായപ്പോൾ അമ്മേ എന്ന് വിളിച്ച് നിലവിളിച്ച് തട്ടിക്കൊണ്ട് പോകലിന് ഇരയായ പെൺകുട്ടി; 18 വർഷം പോറ്റിയ സ്ത്രീയെ മറക്കാനാവാതെ യുവതി; തന്റെ അമ്മയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധം
കാമിയ മോബ്ലി എന്ന 18 കാരിയെ ചെറിയ കുട്ടിയായിരുന്നപ്പോൾ ഗ്ലോറിയ വില്യംസ് എന്ന സ്ത്രീ തട്ടിക്കൊണ്ട് പോയി 18 വർഷത്തോളം തടവിൽ വയ്ക്കുയായിരുന്നു. സൗത്ത് കരോലിനയിലെ അലെക്സിസ് മാനിഗോയിൽ നിന്നും അടുത്ത കാലത്തായിരുന്നു മോബ്ലെയെ കണ്ടെത്തിയിരുന്നത്. ഫ്ലോറിഡയിലെ ഹോസ്പിറ്റലിൽ നിിന്നും വർഷങ്ങൾക്ക് മുമ്പ് കൈക്കുഞ്ഞായിരുന്നപ്പോഴായിരുന്നു ഗ്ലോറിയ ഈ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയിരുന്നത്. എന്നാൽ ഗ്ലോറിയ ഇപ്പോൾ ജയിലിലായത് മോബ്ലെയെ കടുത്ത ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. അമ്മേ എന്ന് വിളിച്ച് നിലവിളിച്ചാണ് പെൺകുട്ടി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ജയിലിൽ ഗ്ലോറിയയെ കാണാനെത്തിയപ്പോഴായിരുന്നു മമ്മയെന്ന് വിളിച്ച് പെൺകുട്ടി പൊട്ടിക്കരഞ്ഞ് പോയതെന്ന് റിപ്പോർട്ടുണ്ട്. തന്നെ ദീർഘകാലം പൂട്ടിയ ഈ സ്ത്രീയെ പെൺകുട്ടിക്ക് മറക്കാനാവാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. ഇവരെ അറസ്റ്റഅ ചെയ്തതിലും മോബ്ലെയ്ക്ക് ശക്തമായ പ്രതിഷേധമുണ്ട്. തന്റെ അമ്മയുടെ സ്ഥാനത്തുള്ള ഗ്ലോറിയ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പെൺകുട്ടി ഫേസ്‌ബുക്കിലൂടെ അവരെ ന
കാമിയ മോബ്ലി എന്ന 18 കാരിയെ ചെറിയ കുട്ടിയായിരുന്നപ്പോൾ ഗ്ലോറിയ വില്യംസ് എന്ന സ്ത്രീ തട്ടിക്കൊണ്ട് പോയി 18 വർഷത്തോളം തടവിൽ വയ്ക്കുയായിരുന്നു. സൗത്ത് കരോലിനയിലെ അലെക്സിസ് മാനിഗോയിൽ നിന്നും അടുത്ത കാലത്തായിരുന്നു മോബ്ലെയെ കണ്ടെത്തിയിരുന്നത്. ഫ്ലോറിഡയിലെ ഹോസ്പിറ്റലിൽ നിിന്നും വർഷങ്ങൾക്ക് മുമ്പ് കൈക്കുഞ്ഞായിരുന്നപ്പോഴായിരുന്നു ഗ്ലോറിയ ഈ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയിരുന്നത്. എന്നാൽ ഗ്ലോറിയ ഇപ്പോൾ ജയിലിലായത് മോബ്ലെയെ കടുത്ത ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. അമ്മേ എന്ന് വിളിച്ച് നിലവിളിച്ചാണ് പെൺകുട്ടി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ജയിലിൽ ഗ്ലോറിയയെ കാണാനെത്തിയപ്പോഴായിരുന്നു മമ്മയെന്ന് വിളിച്ച് പെൺകുട്ടി പൊട്ടിക്കരഞ്ഞ് പോയതെന്ന് റിപ്പോർട്ടുണ്ട്. തന്നെ ദീർഘകാലം പൂട്ടിയ ഈ സ്ത്രീയെ പെൺകുട്ടിക്ക് മറക്കാനാവാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. ഇവരെ അറസ്റ്റഅ ചെയ്തതിലും മോബ്ലെയ്ക്ക് ശക്തമായ പ്രതിഷേധമുണ്ട്.
തന്റെ അമ്മയുടെ സ്ഥാനത്തുള്ള ഗ്ലോറിയ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പെൺകുട്ടി ഫേസ്‌ബുക്കിലൂടെ അവരെ ന്യായീകരിക്കുന്നുമുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. ഗ്ലോറിയയുടെ കസ്റ്റഡിയിൽ മോബ്ലെയെ പൊലീസ് കണ്ടെത്തിയിരുന്നത്. ഇവർ 18 വർഷങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. കാമിയാഹ് മോബ്ലെ, അലെക്സിസ് മാനിഗോ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ഫ്ലോറിഡയിലെ ഹോസ്പിറ്റലിൽ അവൾ ജനിച്ച് വീണ ദിവസം തന്നെയായിരുന്നു ഗ്ലോറിയ അവളെ തട്ടിക്കൊണ്ട് പോയത്. ഗ്ലോറിയയിൽ നിന്നും ശനിയാഴ്ച അവളെ മോചിപ്പിക്കുമ്പോൾ മോബ്ലെ കണ്ണീർ വാർക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഗ്ലോറിയയെ ജാക്സൻ വില്ലെയിലേക്ക് കൊണ്ടു വരികയും കിഡ്നാപ്പിങ് ചാർജുകൾ ചുമത്താനിരിക്കുകയുമാണ്.
താൻ ഗ്ലോറിയയെ അമ്മയെപ്പോലെ സ്നേഹിക്കുന്നുവെന്നാണ് സൗത്ത് കരോലിനയിലെ വാൾട്ടർബറോയിലെ കലക്ഷൻ കൗണ്ടി ജയിലിൽ ഇവരെ കാണാനെത്തിയപ്പോൾ വികാരനിർഭരയായി മോബ്ലെ പ്രതികരിച്ചിരിക്കുന്നത്. തുടർന്ന് മോബ്ലെ ഗ്ലോറിയയ്ക്ക് ഒരു ചുംബനം നൽകാനും മറന്നില്ല. മോബ്ലെയെ ഗ്ലോറിയയുടെ കസ്റ്റഡിയിൽ കണ്ടെത്തിയെന്ന് പൊലീസ് വെളിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷം മോബ്ലെ , ഗ്ലോറിയയെ ന്യായീകരിച്ച് ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. തനിക്കാവശ്യമുള്ളതെല്ലാം നൽകി ഗ്ലോറിയ അമ്മയ്ക്ക് സമാനം തന്നെ വളർത്തി വലുതാക്കിയെന്നാണ് മോബ്ലെ പറയുന്നത്. അതിനാൽ തന്റെ പോറ്റമ്മ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പെൺകുട്ടി ആവർത്തിക്കുന്നു. 1998ൽ ജാക്സൻവില്ലെയിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ നിന്നും അവളുടെ പോറ്റമ്മയുടെ അടുത്ത് നിന്നും മോബ്ലെയെ ഗ്ലോറിയ തട്ടിക്കൊണ്ട് പോയത് അന്ന് ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ സംഭവമായിത്തീർന്നിരുന്നു.
മോബ്ലെയെ തട്ടിക്കൊണ്ട് പോകുന്നതിന് ഒരാഴ്ച മുമ്പ് ഗ്ലോറിയ ഒരു അബോർഷന് വിധേയയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഒരു കുട്ടിയെ വളർത്താൻ ലഭിക്കുന്നതിനുള്ള അടക്കാനാവാത്ത ആഗ്രഹമാണിതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. തുടർന്ന് ഫ്ലോറിഡയിലേക്ക് സൗത്ത് കരോലിനയിൽ മൂന്ന് മണിക്കൂർ വണ്ടിയോടിച്ച് വന്ന് മോബ്ലെയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ മോബ്ലെയെ സ്വന്തം മകളായിട്ടായിരുന്നു ഗ്ലോറിയ അവതരിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ മോബ്ലെയെ കണ്ടെത്തി മണിക്കൂറുകൾക്കകം അവൾ തന്റെ യഥാർത്ഥ മാതാപിതാക്കളായ ഷനാറയുമായും ക്രെയിഗ് എയ്കനുമായും ഫേസ് ടൈമിലൂടെ ബന്ധപ്പെട്ടിരുന്നു. ഇരുവരും തങ്ങളുടെ മകളെ വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ വികാരവായ്പിനാൽ കരയുന്നുണ്ടായിരുന്നു. മോബ്ലെ ഇന്നലെ അച്ഛനമ്മമാരുടെ അടുത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. ഗ്ലോറിയ യഥാർത്ഥത്തിൽ ജന്മം നൽകിയ രണ്ട് കുട്ടികളും മോബ്ലെയ്ക്കൊപ്പമായിരുന്നു വളർന്നിരുന്നത്.