- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോടിയിൽ വേഷം ധരിച്ച് ബിഗ് ഷോപ്പറുകളിലാക്കി ട്രെയിൻ മാർഗമാണ് കഞ്ചാവെത്തിക്കും; തമിഴ്‌നാട്ടിൽ പോകുമ്പോൾ ബാഗിൽ മന്ത്രിച്ചു പൂജിച്ച കല്ലും കൊണ്ടു പോകും; പെൺകുട്ടികളും കസ്റ്റമേഴ്സ്; കഞ്ചാവ് റാണി സൈനബയും കൂട്ടാളിയും വീണ്ടും കുടുങ്ങി
ചെറുതുരുത്തി: കഞ്ചാവ് റാണി സൈനബയും കൂട്ടാളിയും വീണ്ടും പൊലീസ് പിടിയിൽ. ചാലക്കുടി ആളൂർ പാളയംകോട്ടുകാരൻ വീട്ടിൽ സൈനബ (48), മുള്ളൂർക്കര പത്മതീർത്ഥം വീട്ടിൽ സജിത്ത് (34) എന്നിവരാണ് പിടിയിലായത്. വള്ളത്തോൾ നഗറിലെ കൊച്ചിൻ പാലത്തിന് സമീപത്ത് നിന്നു നാല് കിലോ കഞ്ചാവുമായാണ് ഇവരെ പിടികൂടിയത്. സംസ്ഥാനാന്തര കഞ്ചാവ് മൊത്ത വ്യാപാര വിതരണ മേഖലയിൽ ബൊസൻതാത്ത എന്നാണ് സൈനബയെ അറിയപ്പെടുന്നത്. സൈനബ ഒറ്റയ്ക്ക് തമിഴ്‌നാട്ടിൽ നിന്നു കഞ്ചാവ് കൊണ്ടുവന്ന് വിറ്റുവരികയായിരുന്നു പതിവ്. കിലോയ്ക്ക് പരമാവധി 20,000 രൂപ നിരക്കിലായിരുന്നു വില്പന. ഇവർ പ്രൊഫഷണൽ കോളേജുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്കും കഞ്ചാവ് കച്ചവടം ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിൽ നിന്നു ബസ് - ട്രെയിൻ മാർഗം ചെറുതുരുത്തിയിലെത്തിച്ച കഞ്ചാവ് കൊച്ചിൻ പാലം പരിസരത്തു വച്ച് കൈമാറുമ്പോഴാണ് ഇരുവരും പിടിയിലായത്. മോടിയിൽ വേഷം ധരിച്ച് ബിഗ് ഷോപ്പറുകളിലാക്കി ട്രെയിൻ മാർഗമാണ് കഞ്ചാവെത്തിക്കുക. കഞ്ചാവ് ശേഖരിക്കാൻ തമിഴ്‌നാട്ടിൽ പോകുമ
ചെറുതുരുത്തി: കഞ്ചാവ് റാണി സൈനബയും കൂട്ടാളിയും വീണ്ടും പൊലീസ് പിടിയിൽ. ചാലക്കുടി ആളൂർ പാളയംകോട്ടുകാരൻ വീട്ടിൽ സൈനബ (48), മുള്ളൂർക്കര പത്മതീർത്ഥം വീട്ടിൽ സജിത്ത് (34) എന്നിവരാണ് പിടിയിലായത്. വള്ളത്തോൾ നഗറിലെ കൊച്ചിൻ പാലത്തിന് സമീപത്ത് നിന്നു നാല് കിലോ കഞ്ചാവുമായാണ് ഇവരെ പിടികൂടിയത്. സംസ്ഥാനാന്തര കഞ്ചാവ് മൊത്ത വ്യാപാര വിതരണ മേഖലയിൽ ബൊസൻതാത്ത എന്നാണ് സൈനബയെ അറിയപ്പെടുന്നത്.
സൈനബ ഒറ്റയ്ക്ക് തമിഴ്‌നാട്ടിൽ നിന്നു കഞ്ചാവ് കൊണ്ടുവന്ന് വിറ്റുവരികയായിരുന്നു പതിവ്. കിലോയ്ക്ക് പരമാവധി 20,000 രൂപ നിരക്കിലായിരുന്നു വില്പന. ഇവർ പ്രൊഫഷണൽ കോളേജുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്കും കഞ്ചാവ് കച്ചവടം ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിൽ നിന്നു ബസ് - ട്രെയിൻ മാർഗം ചെറുതുരുത്തിയിലെത്തിച്ച കഞ്ചാവ് കൊച്ചിൻ പാലം പരിസരത്തു വച്ച് കൈമാറുമ്പോഴാണ് ഇരുവരും പിടിയിലായത്.
മോടിയിൽ വേഷം ധരിച്ച് ബിഗ് ഷോപ്പറുകളിലാക്കി ട്രെയിൻ മാർഗമാണ് കഞ്ചാവെത്തിക്കുക. കഞ്ചാവ് ശേഖരിക്കാൻ തമിഴ്‌നാട്ടിൽ പോകുമ്പോൾ ബാഗിൽ മന്ത്രിച്ചു പൂജിച്ച കല്ലും കൊണ്ടു പോകാറുണ്ട്. പെൺകുട്ടികളും ഇവരിൽ നിന്നു കഞ്ചാവ് വാങ്ങാറുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന കഞ്ചാവ് സൂക്ഷിച്ചു വയ്ക്കുന്നതിനായി ചെറുതുരുത്തി, പെരിന്തൽമണ്ണ, ആളൂർ, കോണത്തുകുന്ന്, പെരുമ്പാവൂർ എന്നിവിടങ്ങളിൽ വീടുകളും ഉണ്ട്.
മുള്ളൂർക്കര സ്വദേശിയായ സജിത്തിന്റെ പേരിൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഹിൽ പാലസ്, തൃശൂർ ടൗൺ എക്‌സൈസ് സ്റ്റേഷൻ എന്നിവിടങ്ങളിലും കഞ്ചാവ് കേസുകളുണ്ട്. ഇതിൽ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ കേസിൽ കോടതി ഇയാളെ മൂന്ന് വർഷം തടവിനു ശിക്ഷിച്ചിരുന്നു.