- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ വിവാഹ ഒരുക്കങ്ങൾ പൂർത്തിയാക്കി കൃഷി ചെയ്ത വെറ്റിലക്കെട്ടുമായി പുലർച്ച അങ്ങാടിക്ക് പോയി; അപകടമൊഴിവാക്കാൻ വെട്ടിത്തിരിഞ്ഞ ബസ് ജീവനെടുത്തു; വിവാഹപന്തലിൽ അച്ഛന്റെ അന്ത്യകർമ്മം ചെയ്ത് പ്രതിശ്രുതവരൻ; ആദരാഞ്ജലി അർപ്പിക്കാൻ ആശുപത്രിയിലെത്തിയ പ്രതിശ്രുത വധു; കഞ്ഞിക്കുഴിയെ കരയിപ്പിച്ച അപകടം ഇങ്ങനെ
ചേർത്തല: ആഘോഷമായി ഏകമകന്റെ വിവാഹത്തിനായി വീട്ടുമുറ്റത്ത് ഒരുക്കിയ പന്തലിൽ പിതാവിന്റെ ചേതനയറ്റ ശരീരം. കഞ്ഞിക്കുഴി ചെറുവാരണം മുനിവെളിയിൽ ആർക്കും ദുഃഖം താങ്ങാനായില്ല. കഴിഞ്ഞ ദിവസം ദേശീയപാതയിൽ കാറിൽ സ്‌കാനിയ ബസിടിച്ച് കാർ യാത്രികനും പ്രതിശ്രുതവരന്റെ പിതാവും മരിച്ചു. ബസ് കാത്തുനിന്ന കർഷകത്തൊഴിലാളി കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡിൽ ചെറുവാരണം മുനിവെളിയിൽ ശിവറാം(62) ആണ് മകന്റെ വിവാഹത്തിന്റെ മുമ്പത്തെ ദിവസം മരിച്ചത്. ശിവറാമിന്റെ ഏകമകൻ ശ്രീജേഷിന്റെ വിവാഹം നാളെ നടത്താൻ നിശ്ചയിച്ചിരുന്നു. ദേശീയപതയിൽ 11 -ാംമൈൽ ജങ്ഷനിൽ ഇന്നലെ വെളുപ്പിന് അഞ്ചരയോടെയായിരുന്നു അപകടം. മുട്ടത്തിപ്പറമ്പ് റോഡിൽ നിന്നു ദേശീയപാതയിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ ബംഗളുരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാൻ വെട്ടിച്ചതോടെ, നിയന്ത്രണംതെറ്റിയ ബസ് റോഡരികിൽ നിന്ന ശിവറാമിനെ ഇടിച്ചു തെറിപ്പിച്ചു. ഇതിനുശേഷം സമീപത്തെ 11 കെ.വി. വൈദ്യുതിപോസ്റ്റ് തകർത്ത്, അക്കേഷ്യമരത്തിന
ചേർത്തല: ആഘോഷമായി ഏകമകന്റെ വിവാഹത്തിനായി വീട്ടുമുറ്റത്ത് ഒരുക്കിയ പന്തലിൽ പിതാവിന്റെ ചേതനയറ്റ ശരീരം. കഞ്ഞിക്കുഴി ചെറുവാരണം മുനിവെളിയിൽ ആർക്കും ദുഃഖം താങ്ങാനായില്ല. കഴിഞ്ഞ ദിവസം ദേശീയപാതയിൽ കാറിൽ സ്‌കാനിയ ബസിടിച്ച് കാർ യാത്രികനും പ്രതിശ്രുതവരന്റെ പിതാവും മരിച്ചു. ബസ് കാത്തുനിന്ന കർഷകത്തൊഴിലാളി കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡിൽ ചെറുവാരണം മുനിവെളിയിൽ ശിവറാം(62) ആണ് മകന്റെ വിവാഹത്തിന്റെ മുമ്പത്തെ ദിവസം മരിച്ചത്.
ശിവറാമിന്റെ ഏകമകൻ ശ്രീജേഷിന്റെ വിവാഹം നാളെ നടത്താൻ നിശ്ചയിച്ചിരുന്നു. ദേശീയപതയിൽ 11 -ാംമൈൽ ജങ്ഷനിൽ ഇന്നലെ വെളുപ്പിന് അഞ്ചരയോടെയായിരുന്നു അപകടം. മുട്ടത്തിപ്പറമ്പ് റോഡിൽ നിന്നു ദേശീയപാതയിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ ബംഗളുരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാൻ വെട്ടിച്ചതോടെ, നിയന്ത്രണംതെറ്റിയ ബസ് റോഡരികിൽ നിന്ന ശിവറാമിനെ ഇടിച്ചു തെറിപ്പിച്ചു. ഇതിനുശേഷം സമീപത്തെ 11 കെ.വി. വൈദ്യുതിപോസ്റ്റ് തകർത്ത്, അക്കേഷ്യമരത്തിന്റെ കൂറ്റൻ ശിഖരം വീഴ്‌ത്തിയാണ് നിന്നത്.
മകൻ ശ്രീജേഷിന്റെ വിവാഹം മണവേലി സ്വദേശിനിയുമായി തിങ്കളാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതിനായി ഒരുക്കിയ പന്തൽ ശിവറാമിന്റെ അന്ത്യകർമത്തിനു വേദിയായി. പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചതോടെ കൂട്ടക്കരച്ചിലായി. മരണാനന്തരച്ചടങ്ങ് പ്രതിശ്രുതവരൻ നിർവഹിച്ചു. പ്രതിശ്രുതവധു താലൂക്ക് ആശുപത്രിയിലെത്തി പ്രണാമമർപ്പിച്ചു. വീട്ടുവളപ്പിൽ കൃഷിചെയ്ത വെറ്റിലയുമായി ചേർത്തല അങ്ങാടിയിലേക്ക് പോയ യാത്രയാണ് ശിവറാമിന്റെ അന്ത്യയാത്രയായത്. ബന്ധുക്കളെയും നാട്ടുകരെയും വിവാഹത്തിന് ക്ഷണിക്കുകയും പന്തലൊരുക്കുകയും തയ്യാറെടുപ്പുകൾ പൂർത്തിയാവുകയും ചെയ്തശേഷമാണ് രാവിലെ ശിവറാമിന്റെ മരണവാർത്ത ചെറുവാരണം ഗ്രാമത്തിലെത്തിയത്.
ദേശീയ പാതയിലെ അപകടത്തിൽ കാർ ഡ്രൈവർക്കും ബസ് യാത്രക്കാരനും പരുക്കേറ്റിരുന്നു. ശിവറാമിന് പുറമേ തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡിൽ കളത്തറവീട്ടിൽ ഹാരിസ്(55) ആണ് മരിച്ചത്. കാറുടമ മുഹമ്മ ആര്യക്കര അരുണോദയം(നികർത്തിൽ) വീട്ടിൽ പുഷ്പരാജ് (50), ബസ് യാത്രക്കാരായ കൊല്ലം കല്ലട കോയിക്കൽഭാഗം കുളങ്ങര ശ്രീജിത്ത്(40) എന്നിവർക്കാണ് പരുക്കേറ്റത്. കുറ്റിക്കാട്ടിലേക്ക് വീണ ശിവറാമിനെ രക്ഷാപ്രവർത്തകർ വൈകിയാണ് കണ്ടത്. അപ്പോഴേക്കും മരിച്ചിരുന്നു. റോഡരികിൽ വെറ്റിലക്കെട്ടുകൾ കണ്ടതോടെയാണ് തെരച്ചിൽ നടത്തിയത്.
വെറ്റിലയുമായി ചേർത്തല അങ്ങാടിയിലേക്ക് പോകാനാണു ശിവറാം ബസ് കാത്തുനിന്നത്. വൈദ്യുതി നിലച്ചതിനാൽ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ടോർച്ചിന്റെ വെളിച്ചത്തിലാണ് തെരച്ചിൽ നടത്തിയത്. അകത്തു കുടുങ്ങിയവരെ കാർ വെട്ടിപ്പൊളിച്ചാണ് അഗ്നിശമനസേന പുറത്തെടുത്തത്. ശോഭനയാണ് ശിവറാമിന്റെ ഭാര്യ. മക്കൾ: ശ്രീജ, ശ്രീജേഷ്. മരുമകൻ: മനീഷ്. ഹാരിസിന്റെ ഭാര്യ ഉഷ. മക്കൾ: അഖിൽ, അഭിഷേക്.