- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൻസറുൾ ഖലീഫ ഇന്ത്യൻ മുജാഹിദിനെ പിന്തുണച്ചവർ രൂപീകരിച്ച സംഘം; സമീർ അലി പിടിയിലായിട്ടും സമീർ അലിയുടെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ നിർബാധം തുടരുന്നു; പോസ്റ്റുകൾ തടയാൻ പോലും ആകാതെ പൊലീസ്; കനകമലയിലേത് മൂന്നാമത്തെ യോഗമെന്ന് റിപ്പോർട്ട്
കൊച്ചി: കണ്ണൂരിലെ കനകമലയിൽ ഐസിസിന് അനുകൂലിക്കുന്നവർ സ്ഥിരമായി ഒത്തുകൂടാറുണ്ടായിരുന്നു എന്ന നിഗമനത്തിൽ എൻഐഎ. മൂന്ന് യോഗങ്ങൾ അവിടെ നടന്നതിന്റെ തെളിവുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് കിട്ടി. ഇപ്പോൾ നിഷ്‌ക്രിയമായ ഇന്ത്യൻ മുജാഹിദീൻ എന്ന ഭീകരസംഘടനയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ് കഴിഞ്ഞദിവസം കനകമലയിൽ പിടിയിലായ ഐസിസ് സംഘമെന്ന് എൻ.ഐ.എ. സ്ഥിരീകരിച്ചു. മുമ്പ് ഒട്ടേറെ രാജ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഇന്ത്യൻ മുജാഹിദീൻ കാലഹരണപ്പെട്ടെങ്കിലും അതിൽ പ്രവർത്തിച്ചിരുന്നവർ വീണ്ടും സംഘംചേരുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. കൊല്ലം സിവിൽ സ്റ്റേഷനിൽ അടക്കം സമീപകാലത്തുണ്ടായ രണ്ടു സ്‌ഫോടനങ്ങളുടെ രാസപരിശോധനാ ഫലങ്ങളും എൻഐഎ പരിശോധിക്കും. കൊല്ലം സ്‌ഫോടനത്തിൽ പ്രതികൾക്കുള്ള പങ്ക് സംശയിക്കുന്നുണ്ട്. പ്രതികൾ അക്രമിക്കാൻ ലക്ഷ്യമിട്ട രണ്ടു ഹൈക്കോടതി ജഡ്ജിമാർ, രണ്ടു രാഷ്ട്രീയ നേതാക്കൾ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കനകമലയിൽ അറസ്റ്റിലായ പ്രതികൾ നടത്തിയതു മൂന്നാമത്തെ യോഗമെന്നു വിവരം. നേരത്തേ ര
കൊച്ചി: കണ്ണൂരിലെ കനകമലയിൽ ഐസിസിന് അനുകൂലിക്കുന്നവർ സ്ഥിരമായി ഒത്തുകൂടാറുണ്ടായിരുന്നു എന്ന നിഗമനത്തിൽ എൻഐഎ. മൂന്ന് യോഗങ്ങൾ അവിടെ നടന്നതിന്റെ തെളിവുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് കിട്ടി. ഇപ്പോൾ നിഷ്‌ക്രിയമായ ഇന്ത്യൻ മുജാഹിദീൻ എന്ന ഭീകരസംഘടനയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ് കഴിഞ്ഞദിവസം കനകമലയിൽ പിടിയിലായ ഐസിസ് സംഘമെന്ന് എൻ.ഐ.എ. സ്ഥിരീകരിച്ചു. മുമ്പ് ഒട്ടേറെ രാജ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഇന്ത്യൻ മുജാഹിദീൻ കാലഹരണപ്പെട്ടെങ്കിലും അതിൽ പ്രവർത്തിച്ചിരുന്നവർ വീണ്ടും സംഘംചേരുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. കൊല്ലം സിവിൽ സ്റ്റേഷനിൽ അടക്കം സമീപകാലത്തുണ്ടായ രണ്ടു സ്‌ഫോടനങ്ങളുടെ രാസപരിശോധനാ ഫലങ്ങളും എൻഐഎ പരിശോധിക്കും. കൊല്ലം സ്‌ഫോടനത്തിൽ പ്രതികൾക്കുള്ള പങ്ക് സംശയിക്കുന്നുണ്ട്. പ്രതികൾ അക്രമിക്കാൻ ലക്ഷ്യമിട്ട രണ്ടു ഹൈക്കോടതി ജഡ്ജിമാർ, രണ്ടു രാഷ്ട്രീയ നേതാക്കൾ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
കനകമലയിൽ അറസ്റ്റിലായ പ്രതികൾ നടത്തിയതു മൂന്നാമത്തെ യോഗമെന്നു വിവരം. നേരത്തേ രണ്ടു യോഗങ്ങൾ ചേർന്നത് കേരളത്തിനു പുറത്താണ്. ഇതിന്റെ വിവരങ്ങൾ എൻഐഎയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചുവരികയാണ്. ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽനിന്ന് ഈ ഗ്രൂപ്പുമായി ബന്ധം സ്ഥാപിച്ചവരുമുണ്ട്. കനകമലയിൽ പിടിയിലായ മലപ്പുറം സ്വദേശി പി.സഫ്‌വാൻ 2007ലെ കോട്ടയ്ക്കൽ പൊലീസ് സ്‌റ്റേഷൻ ആക്രമണക്കേസിൽ 11ാം പ്രതിയാണ്. താനൂർ സ്വദേശി ലക്ഷ്മണൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടർന്നായിരുന്നു ആക്രമണം.
2013ൽ ഇവർ അൻസാറുൾ തൗഹാദ് എന്ന സംഘടന രൂപവത്കരിച്ചു. അൻസാറുൾ ഖിലാഫ കേരള എന്നപേരിൽ ഇപ്പോൾ അറിയപ്പെടുന്നവർ അൻസാറുൾ തൗഹാദിന്റെ പ്രവർത്തകരാണെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം കണ്ടെത്തി. ഐസിസ് അനുഭാവികളാണ് അൻസാറുൾ തൗഹാദ്. ഭീകരസംഘടനയായ ഐസിസിൽ ആകൃഷ്ടരായ മലയാളി യുവാക്കളുടെ ഫേസ്‌ബുക് കൂട്ടായ്മ നിലവിൽവന്നിട്ട് പത്തുമാസത്തിലധികമായി. അൻസാറുൾ ഖിലാഫ കേരള എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഈ ഫേസ്‌ബുക് കൂട്ടായ്മ സംബന്ധിച്ച് കേരളാ പൊലീസിന് വിവരം ലഭിച്ചിട്ടും കാര്യമായ അന്വേഷണംനടന്നില്ല. ഇതാണ് കനകമലയിലെ യോഗങ്ങളിലേക്കും മറ്റും ഐസിസ് കൂട്ടായ്മയെ എത്തിച്ചതെന്നാണ് വിലയിരുത്തൽ.
ഖലീഫയുടെ അനുയായികൾ എന്നാണ് അൻസാറുൾ ഖിലാഫയുടെ അർഥം. ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്‌റിനെ വധിക്കാനുള്ള ആഹ്വാനമായിരുന്നു അൻസാറുൾ ഖിലാഫയുടെ ഫേസ്‌ബുക്ക് പേജിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. നോമ്പിനെതിരായ തസ്ലിമ നസ്‌റിന്റെ പരാമർശം ഉദ്ധരിച്ചായിരുന്നു പോസ്റ്റ്. പോസ്റ്റുകളേറെയും മലയാളത്തിലായിരുന്നു. അവരെ കൊന്നുകളയണം എന്നായിരുന്നു ആഹ്വാനം. അന്ധവിശ്വാസികളുടെ നാടായ ഇന്ത്യയിൽനിന്ന് എത്രയുംവേഗം രക്ഷപ്പെടുകയെന്നതായിരുന്നു മറ്റൊരാഹ്വാനം. ഐസിസിന്റെ മലയാളത്തിലുള്ള ബ്ലോഗും മാസങ്ങളോളം സജീവമായിരുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതോടെ ബ്ലോഗും ഫേസ്‌ബുക്ക് പേജും അപ്രത്യക്ഷമായി.
ഇസ്ലാമിലെ ഹിജ്‌റയുമായി ബന്ധമുള്ള മുഹാജിരൻ എന്ന അറബി പേരിലായിരുന്നു ബ്ലോഗ്. ജിഹാദിന്റെയും മത നിയമങ്ങളുടെയും ശരിയായ അർഥതലങ്ങൾ വിശദമാക്കുക എന്ന ആമുഖത്തോടെയാണ് ബ്ലോഗ് ആരംഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഐസിസ് പ്രധാനമായും പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. കനകമലയിൽ പിടിയിലായ മൻസൂദിന്റെ വ്യാജൻ എന്നു കരുതുന്ന സമീർ അലിയുടെ സമൂഹ മാദ്ധ്യമങ്ങളിലെ അക്കൗണ്ടിൽ പോസ്റ്റുകൾ ഇന്നലെ വീണ്ടും പ്രത്യക്ഷപ്പെട്ടു.
പോരാട്ടം തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നു വ്യക്തമാക്കുന്ന പോസ്റ്റിൽ മതപ്രബോധനങ്ങളും ഖിലാഫ മലയാളത്തിന്റെ പേജും കാണാം. തിരുനെൽവേലിയിൽ പിടിയിലായ സുബ്ഹാനിയുടെ മൊബൈൽ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഫോൺ തകരാറിലായതിനെ തുടർന്നു നന്നാക്കാനായി ഇയാൾ തൊടുപുഴയിലുള്ള ബന്ധുവിനു നൽകിയിരുന്നു. ഇത് എൻഐഎ ഉദ്യോഗസ്ഥർ കണ്ടെടുത്തു. സുബ്ഹാനിയുടെ തൊടുപുഴയിലെ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങി. തമിഴ്‌നാട്ടുകാരാണു സുബ്ഹാനിയുടെ മാതാപിതാക്കൾ.
ഇതേസമയം, അറസ്റ്റിലായവരിൽനിന്നു പിടിച്ചെടുത്ത 12 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയ്ക്ക് അയച്ചതായി കൊച്ചി റിപ്പോർട്ടിൽ പറയുന്നു. സി ഡാക്കിലെ സൈബർ ഫൊറൻസിക് വിദഗ്ദ്ധർ രണ്ടു ദിവസം കൊണ്ടു പരിശോധന പൂർത്തിയാക്കും. രഹസ്യവിവരങ്ങൾ കൈമാറാനുള്ള മൊബൈൽ ആപ്പുകൾ ഉപയോഗിച്ചതിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ. സമൂഹമാദ്ധ്യമങ്ങളിൽ പ്രതികൾ പ്രചരിപ്പിച്ച ദേശവിരുദ്ധ പോസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ 12 ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്ത 10 പ്രതികളെയാണ് എൻഐഎ കണ്ടെത്താൻ ശ്രമിക്കുന്നത്.