- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മുറിയിലുള്ളവരുമായി വാക്കേറ്റം; ചോദ്യം ചെയ്ത റിസോർട്ട് മാനേജറെ കൈയേറ്റം ചെയ്തു; പൊലീസിനെ മർദ്ദിച്ച് മുറിയിൽ ഇട്ട് പൂട്ടി; കാഞ്ഞിരക്കൊല്ലി കന്മദം റിസോർട്ടിലെ വില്ലന്മാർ പട്ടാളക്കാർ; രൂപേഷിനും അഭിലാഷിനും ലിതിനും പ്രണവിനും പണി പോകും; ഇന്ത്യൻ സൈന്യത്തിന് അപമാനമായി ഈ കൂട്ടുകാർ
ശ്രീകണ്ഠപുരം: റിസോർട്ടിൽ അതിക്രമം നടത്തുകയും പൊലീസുകാരെ മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയും ചെയ്തതിന് സൈനികർക്ക് പണി പോകും. ഇവരെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസ് റിമാൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സൈന്യത്തിന് റിപ്പോർട്ടും നൽകി. കാഞ്ഞിരക്കൊല്ലിയിലെ റിസോർട്ടിലായിരുന്നു അതിക്രമം.
മയ്യിൽ വേളം സ്വദേശികളായ ശ്രീവത്സത്തിൽ രൂപേഷ് (31), കൊട്ടഞ്ചേരി വീട്ടിൽ അഭിലാഷ് (29), ഊരാട ലിതിൻ (31), ഊരാട പ്രണവ് (29), ഊരാട ലിഷ്ണു (27), പുത്തൻപുരയിൽ അനൂപ് (30) എന്നിവരാണ് അറസ്റ്റിലായത്. രൂപേഷും അഭിലാഷും ലിതിനും പ്രണവും സൈനികരാണ്. ഇവർ സഞ്ചരിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു. ഇവർക്ക് പൊലീസ് നൽകയി റിപ്പോർട്ട വിനയാകും. ജോലിയും പോകും.
റിസോർട്ടിൽ രാത്രിയിൽ അടുത്ത മുറിയിലുണ്ടായിരുന്നവരുമായി വാക്കേറ്റമുണ്ടാവുകയും ഇതിൽ ഇടപെട്ട റിസോർട്ട് ജീവനക്കാരെ ആക്രമിക്കുകയും ഫർണിച്ചറുൾപ്പെടെ നശിപ്പിക്കുകയും ചെയ്തു. ഏകദേശം കാൽലക്ഷം രൂപയുടെ ഫർണിച്ചർ നശിപ്പിച്ചുവെന്നാണ് പറയുന്നത്. ഇതോടെ ജീവനക്കാർ പയ്യാവൂർ പൊലീസിൽ വിവരമറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ പയ്യാവൂർ എസ്‌ഐ. കെ.കെ.രാമചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സൂരജ്, സിവിൽ പൊലീസ് ഓഫീസർ പി.ദീപു എന്നിവരെ മുറിയിൽ പൂട്ടിയിടുകയും വടിയും മറ്റുമുപയോഗിച്ച് മർദിക്കുകയുമായിരുന്നു. ജീവനക്കാർ ശ്രീകണ്ഠപുരം പൊലീസിൽ വിവരമറിയിച്ചതോടെ ഇൻസ്‌പെക്ടർ ഇ.പി.സുരേശന്റെ നേതൃത്വത്തിലെത്തിയ സംഘം പൊലീസുകാരെ മോചിപ്പിച്ചു. പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവമറിഞ്ഞ് പയ്യാവൂർ ഇൻസ്‌പെക്ടർ പി.ഉഷാദേവിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് രാത്രിതന്നെ ആറുപേരെയും അറസ്റ്റ് ചെയ്തത്. റിസോർട്ടിൽ പരാക്രമം നടത്തിയതിന് ഉടമ സന്തോഷ് ജോർജിന്റെ പരാതിയിൽ ആറുപേർക്കെതിരെയും കേസെടുത്തു. ഇതുകൂടാതെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതിന് മറ്റൊരു കേസുമെടുത്തിട്ടുണ്ട്.
കാഞ്ഞിരക്കൊല്ലി റിസോർട്ടിൽ താമസിക്കാനെത്തിയ പട്ടാളക്കാർ ഉൾപ്പെട്ട സംഘം മദ്യലഹരിയിലാണ് അതിക്രമം കാട്ടിയത്. കാഞ്ഞിരക്കൊല്ലിയിലെ കന്മദം റിസോർട്ടിൽ എത്തിയ സംഘം അവിടെ വെച്ച് രാത്രി പത്ത് മണിയോടെ മദ്യപിച്ച് ബഹളം വെക്കുകയും റിസോർട്ട് മാനേജരായ ഉളിക്കൽ സ്വദേശി സന്തോഷ് ജോർജിനെ കയ്യേറ്റം ചെയ്യുകയും ഫർണിച്ചറുകൾ തകർക്കുകയും ചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്.
ഗ്രേഡ് എസ് ഐ.രാമചന്ദ്രന്റെ കഴുത്തിന് പിടിച്ച് മുഖത്തടിക്കുകയും പൊലീസുകാരെ മർദ്ദിച്ച ശേഷം മുറിയിൽ പൂട്ടിയിടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്.
മറുനാടന് മലയാളി ബ്യൂറോ