- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് ഭർത്താവ്; അളിയൻ എത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഫൈസൽ വഴങ്ങിയില്ല; കാലു വെട്ടിയെടുക്കാൻ കൊടുത്തത് ഒരു ലക്ഷത്തിന്റെ ക്വട്ടേഷൻ; ഇടതുകൈ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുപൊട്ടിച്ചപ്പോൾ കൂലിയായി കൊടുത്തത് 60,000രൂപയും; കണ്ണപുരത്തെ പ്രതികാരം പൊലീസ് പൊളിച്ചത് ഇങ്ങനെ
കണ്ണപുരം: യുവതിയെ വിവാഹം കഴിച്ച് ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് ശ്രമം നടത്തിവരികയായിരുന്ന യുവാവിന്റെ കാൽവെട്ടാൻ ക്വട്ടേഷൻ നൽകിയത് യുവതിയുടെ സഹോദരൻ. ക്വട്ടേഷൻ സംഘത്തിൽപെട്ടവരും പിടിയിലായി. കേസിലെ മറ്റൊരു പ്രതി വേറൊരു കേസിൽ ഇപ്പോൾ ജയിലിലാണ്. കണ്ണാടിപറമ്പ് പുല്ലൂപ്പിക്കടവിലെ പട്ടേപ്പറമ്പിൽ ഹൗസിൽ യു. ഷഹബാസ് (37), മാത്തോട്ടത്തെ താവോട്ടിൽ മുണ്ടയാട് ഹൗസിൽ ടി.എം നൗഫൽ(25), കണ്ണാടിപറമ്പ് പാറപ്പുറത്തെ മാവുങ്കാൽ മൂലയിൽ ഹൗസിൽ എം.എം ഹബീബ് (38), പുതിയ തെരു ആശാരിക്കമ്പനി പരിസരത്തെ എൻ.എൻ മുബാറക് (24) എന്നിവരാണ് പിടിയിലായത്. മടക്കരയിലുള്ള യുവതിയെ കല്യാണം കഴിക്കുകയും ബന്ധം വേർപെടുത്തി മറ്റൊരു യുവതിയെ കല്യാണം കഴിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ അക്രമിക്കാൻ യുവതിയുടെ സഹോദരനാണ് സംഘത്തെ ഏർപ്പാട് ചെയ്തത്.ഈ ക്വട്ടേഷൻ സംഘത്തിന്റെ മറ്റൊരംഗം കണ്ണാടപ്പറമ്പിലെ സുജിത്ത് മറ്റൊരു കേസിൽ ജയിലിലാണുള്ളത്. സഹോദരൻ ഹബീബാണ് ക്വട്ടേഷൻ നൽകിയത്. കമ്പിൽക്കടവിലെ ഫൈസലിനെ (30) എതിരെയാണ് ക്വട്ടേഷൻ നൽകിയത്. ഹബീബിന്റെ സഹോദരിയെ നേരത്തെ
കണ്ണപുരം: യുവതിയെ വിവാഹം കഴിച്ച് ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് ശ്രമം നടത്തിവരികയായിരുന്ന യുവാവിന്റെ കാൽവെട്ടാൻ ക്വട്ടേഷൻ നൽകിയത് യുവതിയുടെ സഹോദരൻ. ക്വട്ടേഷൻ സംഘത്തിൽപെട്ടവരും പിടിയിലായി. കേസിലെ മറ്റൊരു പ്രതി വേറൊരു കേസിൽ ഇപ്പോൾ ജയിലിലാണ്.
കണ്ണാടിപറമ്പ് പുല്ലൂപ്പിക്കടവിലെ പട്ടേപ്പറമ്പിൽ ഹൗസിൽ യു. ഷഹബാസ് (37), മാത്തോട്ടത്തെ താവോട്ടിൽ മുണ്ടയാട് ഹൗസിൽ ടി.എം നൗഫൽ(25), കണ്ണാടിപറമ്പ് പാറപ്പുറത്തെ മാവുങ്കാൽ മൂലയിൽ ഹൗസിൽ എം.എം ഹബീബ് (38), പുതിയ തെരു ആശാരിക്കമ്പനി പരിസരത്തെ എൻ.എൻ മുബാറക് (24) എന്നിവരാണ് പിടിയിലായത്.
മടക്കരയിലുള്ള യുവതിയെ കല്യാണം കഴിക്കുകയും ബന്ധം വേർപെടുത്തി മറ്റൊരു യുവതിയെ കല്യാണം കഴിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ അക്രമിക്കാൻ യുവതിയുടെ സഹോദരനാണ് സംഘത്തെ ഏർപ്പാട് ചെയ്തത്.ഈ ക്വട്ടേഷൻ സംഘത്തിന്റെ മറ്റൊരംഗം കണ്ണാടപ്പറമ്പിലെ സുജിത്ത് മറ്റൊരു കേസിൽ ജയിലിലാണുള്ളത്. സഹോദരൻ ഹബീബാണ് ക്വട്ടേഷൻ നൽകിയത്.
കമ്പിൽക്കടവിലെ ഫൈസലിനെ (30) എതിരെയാണ് ക്വട്ടേഷൻ നൽകിയത്. ഹബീബിന്റെ സഹോദരിയെ നേരത്തെ ഫൈസൽ വിവാഹം കഴിച്ചിരുന്നു. പിന്നീട് ഉപേക്ഷിക്കുകയും മാട്ടൂലിലെ യുവതിയെ വിവാഹം കഴിക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഇതറിഞ്ഞ ഹബീബ് വിവാഹത്തിൽ നിന്ന് ഫൈസലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിരുന്നു. എന്നാൽ വഴങ്ങിയില്ല. ഇതേ തുടർന്ന് എഴുന്നേറ്റ് നടക്കാൻ പറ്റാത്ത വിധത്തിൽ ഫൈസലിന്റെ കാൽ വെട്ടാനായിരുന്നു ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു.
ഇതനുസരിച്ച് ഒക്ടോബർ മൂന്നിന് രാത്രി ഒമ്പതിന് ഇരിണാവിലെ വിജനമായ പ്രദേശത്ത് ഫൈസലിനെ വിളിച്ചു വരുത്തി അക്രമിക്കുകയായിരുന്നു. ഒരുലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. ഒക്ടോബർ 3ന് രാത്രി 9 മണിക്ക് ഇരിണാവിലെ വിജനമായ പ്രദേശത്ത് ഫൈസലിനെ വിളിച്ചുവരുത്തി അക്രമിക്കുകയായിരുന്നു. കാൽ വെട്ടുന്നതിന് പകരം ഇടതുകൈ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നു. എന്നാൽ ക്വട്ടേഷന് വിരുദ്ധമായി കൈ അടിച്ചുപൊട്ടിച്ചതിനാൽ ഒരു ലക്ഷം രൂപക്ക് പകരം അറുപതിനായിരം രൂപമാത്രമാണ് ഹബീബ് നൽകിയത്. പിടിയിലായവർ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.
ദൃക്സാക്ഷികൾ ഇല്ലാതായിരുന്ന കേസിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. കർണ്ണാടകയിൽനിന്നും എടുത്ത സിം കാർഡാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ബഡപ്പ ഗൗഡ എന്നയാളുടെ പേരിലുള്ള സിംകാർഡായിരുന്നു ഇത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. ഫൈസലിനെ അക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു.