- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ കോൺഗ്രസ് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധ സമരം നിഷ്‌ക്രിയരായി നോക്കി നിന്നു; സി സി ടിവി ദൃശ്യങ്ങളിൽ വ്യക്തം; 11 പൊലീസ് ഉദ്യോഗസ്ഥർക്ക് ശിക്ഷ നടപടിയുമായി അസിസ്റ്റന്റ് കമ്മീഷണർ; ഓഡർലി മാർച്ച് നടത്തണമെന്ന് നിർദ്ദേശം; വയനാട്ടിലും പൊലീസുകാർ നിഷ്ടക്രിയം
തിരുവനന്തപുരം: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിൽ ഒരു എ. എസ്‌ഐ ഉൾപ്പെടെ 11 പൊലീസുകാർ നിഷ്‌ക്രീയരായതായി റിപ്പോർട്ട്. ഇതിന്റെ പേരിൽ ശിക്ഷാ നടപടിയുമായി കണ്ണൂർ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ രംഗത്തെത്തി. ഇക്കഴിഞ്ഞ 25ാം തീയ്യതി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാൽടെക്‌സിൽ വച്ച് നടന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് റോഡ് ഉപരോധ സമരത്തിന്റെ വീഡിയോ പരിശോധിച്ചപ്പോഴാണ് 11 പൊലീസ് ഉദ്യോഗസ്ഥർ നിഷ്‌ക്രിയരായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഇവർ ഇന്ന് നാല് മണിക്ക് അസിസ്റ്റന്റ് കമ്മീഷണർ മുമ്പാകെ ഓർഡർലി മാർച്ച് നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം വയനാട്ടിലും പൊലീസുകാർ നിഷ്‌ക്രിയരാതയാണ് റിപ്പോർട്ട. ഇവിടെ ഒരു എസ് ഐ ഉൾപ്പെടെ ഏഴ് പൊലീസുകാർക്കാണ് നോട്ടീസ് നൽകിയത്. എസ് പിയാണ് വീഴ്ച ആരോപിച്ച് പൊലീസുകാർക്ക് നോട്ടീസ് നൽകിയത്.
റോഡ് ഉപരോധ സമയത്ത് നടപടി എടുക്കാതെ പൊലീസ് കണ്ടുനിന്നു. പൊലീസ് നിഷ്‌ക്രിയരായി നിൽക്കുന്നത് സി സി ടി വിയിൽ വ്യക്തമായി എന്ന് നോട്ടീസിൽ പറയുന്നുണ്ട്. വീഴ്ച കണ്ടെത്തിയതിനാൽ ഇന്ന് വൈകിട്ട് തന്റെ മുൻപാകെ ഓഡർലി മാർച്ച് നടത്തണമെന്ന് എസിപി ടികെ രത്‌നകുമാർ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു.
അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ. എസ് എഫ് ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷയൊരുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നാണ് എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രധാന്യത്തോടെ പൊലീസ് സുരക്ഷ നൽകിയില്ല. പൊലീസിനെ മറികടന്ന് പ്രതിഷേധിച്ച പ്രവർത്തകർ അകത്ത് കയറിയിട്ടും നടപടി എടുക്കുന്നതിൽ വീഴ്ചയുണ്ടായെന്നുമാണ് എഡിജിപിയുടെ പ്രാഥമിക വിലയിരുത്തൽ. വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം വിവരങ്ങൾ തേടും. അക്രമണ സാധ്യത മുൻകൂട്ടി റിപ്പോർട്ട് ചെയ്യുന്നതിൽ സ്‌പെഷ്യൽ ബ്രാഞ്ചിനും ഇന്റലിജൻസിനും വീഴ്‌ച്ചയുണ്ടായെന്ന പ്രാഥമിക കണ്ടെത്തൽ. ഗാന്ധി ചിത്രം തകർത്ത സംഭവത്തിലും വിശദമായ അന്വേഷണം ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ