- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിന്റെ മനോഹാരിതയെ കുറിച്ച് കേട്ടറിഞ്ഞവർ കൂട്ടത്തോടെ ഒഴുകിയെത്തി; കുറച്ചു സമയത്തേക്ക് ആൾത്തിരക്ക് നിയന്ത്രിക്കാൻ പോലും സാധിക്കാതെ അധികൃതർ; പൊതുജനങ്ങൾക്ക് കാണാൻ കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ കുടുംബസമേതം എത്തിയവരും തിക്കിലും തിരക്കിലും ബുദ്ധിമുട്ടി; കണ്ണൂർ വിമാനത്താവളത്തെ നാട്ടുകാർ നെഞ്ചിലേറ്റിയത് ഇങ്ങനെ
കണ്ണൂർ: കണ്ണൂർ വിമാനത്താവളം കാണാൻ ഒഴുകിയെത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇന്ന് പതിനായിരിക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിന്റെ മനോഹാരിതയെ കുറിച്ച് കേട്ടറിഞ്ഞും മറ്റും ഒഴുകി എത്തിയത്. ഒരാഴ്‌ച്ചത്തേക്ക് വിമാനത്താവളം കാണാൻ അധികൃതർ അനുമതി നൽകിയതോടെയാണ് ജനപ്രവാഹം തന്നെ വിമാനത്താവളത്തിലേക്ക് എത്തിയത്. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച ഇന്നലെ രാവിലെ 9 മണിമുതൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഇന്നായപ്പോൾ ഇന്നലത്തേതിന്റെ നാലിരട്ടിയായി ജനപ്രവാഹം. ജില്ലക്ക് പുറത്തുനിന്നും നിരവധി ആളുകളാണ് അതിരാവിലെ തന്നെ കണ്ണൂരെത്തിയത്. കേരളത്തിലെ ഏറ്റവും വലിപ്പമേറിയ വിമാനത്താവളമാണ് കണ്ണൂരിലേത്. 97000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ടെർമിനൽ. അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാർക്ക് ഒറ്റ മേൽക്കൂരയ്ക്ക് യാത്രാ സൗകര്യമൊരുക്കുന്നു. കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം നിയന്ത്രണങ്ങളോടെയാണ് സന്ദർശകരെ അകത്തേക്ക് കടത്തി വിടുന്നത
കണ്ണൂർ: കണ്ണൂർ വിമാനത്താവളം കാണാൻ ഒഴുകിയെത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇന്ന് പതിനായിരിക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിന്റെ മനോഹാരിതയെ കുറിച്ച് കേട്ടറിഞ്ഞും മറ്റും ഒഴുകി എത്തിയത്. ഒരാഴ്‌ച്ചത്തേക്ക് വിമാനത്താവളം കാണാൻ അധികൃതർ അനുമതി നൽകിയതോടെയാണ് ജനപ്രവാഹം തന്നെ വിമാനത്താവളത്തിലേക്ക് എത്തിയത്. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച ഇന്നലെ രാവിലെ 9 മണിമുതൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഇന്നായപ്പോൾ ഇന്നലത്തേതിന്റെ നാലിരട്ടിയായി ജനപ്രവാഹം.
ജില്ലക്ക് പുറത്തുനിന്നും നിരവധി ആളുകളാണ് അതിരാവിലെ തന്നെ കണ്ണൂരെത്തിയത്. കേരളത്തിലെ ഏറ്റവും വലിപ്പമേറിയ വിമാനത്താവളമാണ് കണ്ണൂരിലേത്. 97000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ടെർമിനൽ. അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാർക്ക് ഒറ്റ മേൽക്കൂരയ്ക്ക് യാത്രാ സൗകര്യമൊരുക്കുന്നു. കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം നിയന്ത്രണങ്ങളോടെയാണ് സന്ദർശകരെ അകത്തേക്ക് കടത്തി വിടുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അന്യ ജില്ലയിൽ നിന്നുള്ളവരും വിമാനത്താവളം കാണാൻ എത്തിയവരിൽ പെടുന്നു.
പ്ലാസ്റ്റിക് സാധനങ്ങളും മറ്റും കൊണ്ടു വരികയോ ഉപേക്ഷിക്കുകയോ ചെയ്യരുതെന്ന കർശന വിലക്കും നൽകിയിട്ടുണ്ട്. വൈകീട്ട് നാല് മണി വരെയാണ് സന്ദർശകർക്ക് അനുവദിക്കപ്പെട്ട സമയം. മികച്ച ആധുനിക സൗകര്യങ്ങളോടെയാണ് വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്കുള്ള ടെർമിനൽ ബിൽഡിംഗിന്റെ വിസ്തീർണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുള്ള അന്താരാഷ്ട്ര കാർഗോ കോംപ്ലക്‌സ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. 24 ചെക്ക് ഇൻ കൗണ്ടറുകളും സെൽഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെൽഫ് ചെക്കിങ് മെഷീനുകളും സജ്ജമായി കഴിഞ്ഞു.
വരുന്നവർക്കും പോകുന്നവർക്കുമായി 32 ഇമിഗ്രേഷൻ കൗണ്ടറുകൾ ഉണ്ടാകും. ഇതിനു പുറമെ 4 ഇ-വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകൾ 16 എണ്ണമാണ്. ആറ് ഏറോ ബ്രിഡ്ജുകളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാം. വാഹനപാർക്കിംഗിന് വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്‌സികളും 25 ബസ്സുകളും ഒരേ സമയം പാർക്ക് ചെയ്യാം. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച ആദ്യദിവസങ്ങളിലെ തിരക്ക് വരും ദിവസങ്ങളിലും തുടരുമെന്നുതന്നെയാണ് അധികൃതർ കരുതുന്നത്.
ചിറക് വിരിക്കാൻ ഒരുങ്ങി നിൽക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്വർഗ്ഗതുല്യം. അതിമനോഹരം എന്നാണ് കണ്ടിറങ്ങിയവരൊക്കെ പറയുന്ന്. ഇങ്ങനെ പറഞ്ഞറിഞ്ഞവർ തന്നെയാണ് കൂട്ടത്തോടെ വിമാനത്താവളം കാണാൻ എത്തിയതും. ഇല്യൂമിനേഷനിൽ മനം മയങ്ങി വിദ്യാർത്ഥി കൂട്ടങ്ങൾ. ടെർമിനൽ ബിൽഡിങ്ങിന്റെ മനോഹാരിതയിൽ സ്തംഭരായി സ്ത്രീകളും കുട്ടികളും. കളരിയും തെയ്യവും പ്രധാന കവാടത്തിന്നകത്തെ ചുവരിൽ ചിത്രങ്ങളായി കണ്ടതോടെ ഇത് കണ്ണൂരിന്റെ സ്വന്തമെന്നുള്ള പ്രതീതി എല്ലാവർക്കും. നിരവധി വിസ്മയങ്ങളുടെ കലവറയാണ് കണ്ണൂർ വിമാനത്താവളം.
അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവർത്തനാനുമതി നൽകിക്കൊണ്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ വകുപ്പ് ഉത്തരവ് അടുത്തിടെ ലഭിച്ചിരുന്നു. ഇതോടെ കണ്ണൂർ എയറോഡ്രോമിന് ലൈസൻസ് അനുവദിക്കപ്പെട്ടു. ഇതുവരെ നടത്തിയ എല്ലാ പരീക്ഷണ പറക്കലും വിജയകരമായതോടെയാണ് വിമാനത്താവളത്തിന് ലൈസൻസ് അനുവദിക്കാൻ ഡി.ജി.സി.എ. തീരുമാനിച്ചത്. ഇതിന് പിന്നാലെ ഡിസംബർ ഒമ്പതിന് ഉദ്ഘാടന തീയിത നിശ്ചയിച്ച് കൊണ്ട് സർക്കാർ ഉത്തരവിറങ്ങുക ആയിരുന്നു. വിമാനത്താവളത്തിന്റെ സാങ്കേതിക വിവരങ്ങൾ അടങ്ങിയ എയറോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ നടത്താനുള്ള മാനദണ്ഡങ്ങൾ കണ്ണൂർ എയർപോർട്ട് പിന്നിട്ടു.