- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ബോംബ് പൊട്ടിയില്ല, രണ്ടാംബോംബ് ജിഷ്ണുവിന്റെ തലയിൽ വീണത് അബദ്ധത്തിൽ; തലയോട്ടി പൊട്ടിച്ചിതറി; ഒപ്പമുണ്ടായിരുന്നവർ ഓടി; ബോംബേറിഞ്ഞ സംഘത്തിൽ 18 പേർ; രണ്ട് പേർ കസ്റ്റഡിയിൽ, കൊല്ലപ്പെട്ട ജിഷ്ണുവും സംഘത്തിലെ അംഗം; ഭീകരാന്തരീക്ഷത്തിൽ ഞെട്ടിവിറച്ച് തോട്ടട പന്ത്രണ്ടുകണ്ടി പ്രദേശം
കണ്ണൂർ: തോട്ടടയിൽ ബോംബ് സ്‌ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. എച്ചൂർ സ്വദേശികളായ അക്ഷയ്, റിജുൽ എന്നിവരാണ് പിടിയിലായത്. ഇവർ ബോംബെറിഞ്ഞ സംഘത്തിലുള്ളവരാണെന്നാണ് സൂചന . ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ 18 പേരുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട ജിഷ്ണുവിനോടൊപ്പം വന്നവർ തന്നെയാണ് ബോംബെറിഞ്ഞതെന്ന് പ്രാഥമിക കണ്ടെത്തൽ. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് പതിച്ചത്. കൊലപാതകം, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജിഷ്ണുവിനൊപ്പം ഏച്ചൂരിൽ നിന്ന് എത്തിയ സംഘത്തിലെ ഒരാൾ തോട്ടടയിലുള്ളവർക്ക് നേരെ എറിഞ്ഞ ബോംബ് അബദ്ധത്തിൽ ഇയാളുടെ തലയ്ക്ക് പതിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. വധൂവരന്മാർ ഉൾപ്പെടെ അമ്പതോളംവരുന്ന ആളുകൾ നടന്നുനീങ്ങുമ്പോഴായിരുന്നു ബോംബേറ്. ആളുകൾ ചിതറിയോടി. ജിഷ്ണുവിന്റെ തലയോട്ടി ചിതറി നടുറോഡിൽ മരിച്ചുവീണു.
തോട്ടടയിൽ മനോരമ ഓഫീസിന് സമീപം ഞായറാഴ്ച ഉച്ചയോടെയായിരുന്നു വിവാഹസംഘത്തിന് നേരെ ബോംബേറുണ്ടായത്. എച്ചൂർ സ്വദേശിയാണ് കൊല്ലപ്പെട്ട ജിഷ്ണു.സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഹേമന്ത്, രജിലേഷ്, അനുരാഗ് എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ചാല പന്ത്രണ്ടുകണ്ടിയിലെ ഷമലിന്റെ കല്യാണവുമായി ബന്ധപ്പെട്ട് ജിഷ്ണുവും സുഹൃത്തുക്കളും ശനിയാഴ്ച രാത്രി മുതൽ വിവാഹവീട്ടിലെത്തിയിരുന്നു. വിവാഹത്തലേന്ന് രാത്രി വൈകി ഉച്ചത്തിൽ പാട്ട് വച്ചതുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ചിലരുമായി വാക്കേറ്റമുണ്ടായി. ഇത് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചിരുന്നു. ഇതിന്റെ വിദ്വേഷം ബോംബേറിൽ കലാശിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. വിവാഹവീടിന് 150 മീറ്റർ അകലെ മനോരമ പ്രസിന്റെ പിറകുവശത്തെ ഗേറ്റിനടുത്താണ് സംഭവം.
വിവാഹപ്പാർട്ടി വരുന്നതുകാണാൻ സമീപത്തെ വീട്ടുമതിലിലിരുന്ന സ്ത്രീകളടക്കമുള്ളവർ സംഭവം കണ്ടിരുന്നു. പുകപോലുള്ള സ്പ്രേ അന്തരീക്ഷത്തിൽ പടർന്നതിനാൽ ബോംബെറിഞ്ഞതാരെന്ന് വ്യക്തമായില്ല. സ്ഫോടനം നടന്നയുടൻ ഒരുസംഘം ഓടി രക്ഷപ്പെടുന്ന ദൃശ്യം സിസിടിവിയിൽനിന്ന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ സിറ്റി അസി. പൊലീസ് സൂപ്രണ്ട് പി പി സദാനന്ദന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തിൽ വടിവാൾ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
ബോംബ് സ്ഫോടനത്തിന്റെ നടുക്കം തോട്ടട പന്ത്രണ്ടുകണ്ടി പ്രദേശവാസികൾക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഉഗ്രശേഷിയുള്ള നാടൻബോംബിനൊപ്പം ഇരുപത്തിയാറുകാരന്റെ തലച്ചോറും ചിന്നിച്ചിതറിയതിന്റെ ഭീതിയിലാണ് നാട്ടുകാർ.
നിമിഷങ്ങൾ കൊണ്ടാണ് വിവാഹാഘോഷത്തിന്റെ ആഹ്ലാദാന്തരീക്ഷം കൊലപാതകത്തിന്റെയും ഭയത്തിന്റെയും കാർമേഘത്തിലേക്ക് മാറിയത്. പട്ടാപ്പകൽ കല്യാണവീട്ടിൽ ആളുകൾ കൂട്ടംകൂടി നിൽക്കെ വാനിൽ ബോംബുമായെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ തലയോട്ടി പൊട്ടിച്ചിതറി ദാരുണമായി കൊല്ലപ്പെട്ടത് അക്രമിസംഘത്തിലെ യുവാവ് തന്നെയാണെന്ന് പൊലീസും നാട്ടുകാരും പറയുന്നു.
കല്ല്യാണവീട്ടിൽ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും നാട്ടുകാർ പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന്റെ പകയടങ്ങാതെ ഒരുസംഘം ബോംബുമായി വിവാഹദിനമായ ഇന്ന് വീണ്ടും എത്തുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തോട്ടടയിലെ മനോരമ ഓഫിസിന് സമീപം കല്ല്യാണവീടിനോട് ചേർന്നാണ് അക്രമമുണ്ടായത്. അക്രമിസംഘം എതിർസംഘത്തിനെതിരെ ആദ്യമെറിഞ്ഞ നാടൻ ബോംബ് പൊട്ടിയിരുന്നില്ല. രണ്ടാമതെറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ തലയിൽകൊണ്ട് പൊട്ടുകയായിരുന്നു. സ്‌ഫോടനത്തിൽ തലയോട്ടി പൊട്ടിച്ചിതറിയ ജിഷ്ണു തൽക്ഷണം അവിടെത്തന്നെ കൊല്ലപ്പെട്ടു. ശരീരഭാഗങ്ങൾ മീറ്ററുകൾ അകലെ വരെ ചിന്നിച്ചിതറിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് മൃതദേഹം അവിടെനിന്ന് മാറ്റിയത്.
ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തിൽവച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാർട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കണ്ടെടുത്തു. പരേതനായ ബാലകണ്ടി മോഹനനൻ, ശ്യാമള ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ജിഷ്ണു. സഹോദരൻ:
മറുനാടന് മലയാളി ബ്യൂറോ