കണ്ണൂർ: കണ്ണൂർ മയക്കുമരുന്ന് കേസിന്റെ കുറപത്രം സമർപ്പികാനിരിക്കെ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന ജിഹാദിസംഘടനകളു ടെ പങ്ക് പുറത്തു കൊണ്ടു വരാതെ പൊലീസ് പൂഴ്‌ത്തിവയ്ക്കുന്നുവെന്ന പരാതിയുയരുന്നു. ലൗജിഹാദ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്ന കേസിലാണ് ചില കാര്യങ്ങൾ അന്വേഷണ പരിധിയിൽ നിന്നും പൊലീസ് ഉന്നതതല സമ്മർദ്ദം കാരണം ഒഴിവാക്കിയതെന്നാണ് സൂചന.

കേസിൽ വടകര നർകോട്ടിക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കവെ വെറും സിന്തറ്റിക്ക് മയക്കുമരുന്ന് കേസായി കേരളത്തിനെ ഞെട്ടിച്ച മയക്കുമരുന്ന് കേസ് മാറാനാണ് സാധ്യത. കേരളത്തിൽ ജിഹാദി - തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രണ്ടു യുവാക്കൾക്ക് ഈ മയക്കുമരുന്ന് കേസിലുള്ള ബന്ധം തെളിയുകയും ഇവർ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് പൊലീസിന് വിധ്വംസക സംഘടനയുടെ പങ്കിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചത്.

വിദേശ പൗരന്മാർ വരെ ഉൾപെടുന്ന ഈ കേസിൽ തീവ്രവാദ ബന്ധമുണ്ടെന്നു തെളിഞ്ഞാൽ എൻ.ഐ.എ ഏറ്റെടുക്കുമെന്ന സാധ്യത മുൻകൂട്ടി കണ്ടു കൊണ്ടാണ് പൊലീസ് ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ നൈജീരിയൻ സ്വദേശികളിലേക്ക് അന്വേഷണത്തിന് ഫുൾസ്റ്റോപ്പിട്ടത്. ഇതോടെ തീവ്രവാദ ജിഹാദി സംഘടനകൾക്ക് ചുളുവിൽ രക്ഷപ്പെടാനും വഴിയൊരുങ്ങി

അഫ്സലും അൻസാരിയും ജിഹാദി സംഘടനകളും

കണ്ണൂർ മയക്കുമരുന്ന് കേസിൽ ആദ്യം പിടിയിലായ അഫ്സൽ ജിഹാദി മത തീവ്രവാദ സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചയാളാണെന്ന് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ബംഗ്ളൂർ ജ്യൂസ് ടീ ഷോപ്പു നടത്തുന്നതിന്റെ മറവിലാണ് അഫ്സൽ തീവ്രവാദ-മയക്കുമരുന്ന് പ്രവർത്തനം നടത്തിയിരുന്നത്. സംഘടനയക്കു ഫണ്ടുശേഖരിച്ചു നൽകുന്നതിനായിരുന്നു കോടികളുടെ മയക്കുമരുന്ന് ഇടപാടിൽ ഇയാൾ പങ്കാളിയത്.

ചാല കോയ്യോട് കേളപ്പൻ മുക്ക് സ്വദേശിയായ അഫ്സൽ നാട്ടിലെത്തിയാലും ജിഹാദി സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എന്നാൽ സ്വന്തം നിലയ്ക്ക് ഇയാൾ സംഘടന അറിയാതെ മയക്കുമരുന്ന് വ്യാപാരം നടത്താൻ തുടങ്ങിയതോടെ സംഘടനയുമായി തെറ്റി. മയക്കുമരുന്നുകൾ ഇതര സമുദായങ്ങളിലുള്ളവർക്ക് മാത്രമേ വിൽക്കാൻ പാടുള്ളുവെന്നും അവരെ ലഹരി കെണിയിൽ വീഴ്‌ത്തി നശിപ്പിക്കുകയെന്ന സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം അട്ടിമറിച്ച് സ്വസമുദായത്തിലെ ന്യൂജനറേഷനും അഫ്സൽ മയക്കുമരുന്ന് വിറ്റതോടെയാണ് ജിഹാദി സംഘടനാ നേതാക്കൾ ഇയാളെ പൂർണമായും ഒഴിവാക്കുകയും തങ്ങളുടെ കൂട്ടത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തത്. പിന്നീട് സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയ അഫ്സലിന് സിപിഎം സംരക്ഷണം നൽകുകയായിരുന്നു.

സിപിഎം നേതാക്കൾ പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച അഫ്സലിനെയും സുഹൃത്തുക്കളെയും സ്വീകരിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപിക്കുകയും ചെയ്തു. ഇതിനു ശേഷം സ്വന്തം നിലയിൽ കണ്ണൂർ തെക്കിബസാർ സ്വദേശി നിസാമിന്റെ കീഴിൽ മയക്കുമരുന്ന് വ്യാപാരം തുടർന്ന അഫ്സലും ഭാര്യ ബൾക്കീസും കഴിഞ്ഞ ഫെബ്രുവരി 17 നാണ് കണ്ണൂരിലെ ഒരു ട്രാവൽ ഏജൻസിയുടെ പാർസൽ ഓഫിസിൽ രണ്ടു കോടിയുടെ സിന്തറ്റിക്ക് മയക്കുമരുന്ന് കൈപ്പറ്റാൻ എത്തിയപ്പോൾ പിടിയിലായത്.

അൻസാരിയുടെ കടന്നുവരവും ലൗജിഹാദ് ആരോപണവും

ഈ കേസിൽ രണ്ടാമത് പിടിയിലായ കണ്ണൂർ സിറ്റിയിലെ അൻസാരി ജിഹാദി സംഘടനയുമായി പിടിയിലാകുന്നതു വരെ സജീവ ബന്ധം പുലർത്തുകയും സംഘടനയുടെ പ്രവർത്തകനുമായിരുന്നു. കഞ്ചാവ് ഉപയോഗിച്ചിരുന്നയാളെന്നുപൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്ന അൻസാരി അതി വീര്യ സിന്തറ്റിക്ക് മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിനാണ് എം.ഡി.എം.എ വിപണനത്തിന് ഇറങ്ങിയതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ.

എന്നാൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടും അൻസാരിയെ തള്ളി പറയാനോ ഇയാളുമായി യാതൊരു ബന്ധവുമില്ലെന്നു സ്ഥാപിക്കാനോ ജിഹാദി സംഘടനാ നേതാക്കൾ തയ്യാറായതുമില്ല. അൻസാരിയെ ഉപയോഗിച്ച് സംഘടന കൊലപാതകങ്ങൾക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും ഐ.എസ് റിക്രൂട്ടുമെന്റിനുമായി മയക്കുമരുന്ന് വിൽപ്പനയിലൂടെ വൻതോതിൽ ഫണ്ടുണ്ടാക്കിയിരുന്നു വെന്ന ആരോപണം ഉയർത്തിരുന്നു. കണ്ണൂർ കോർപറേഷന്റെ സമീപ പ്രദേശത്ത് താമസിക്കുന്ന ആതിരയെന്ന 16 വയസുകാരിയെ സംഘടനയ്ക്കായി ലൗജിഹാദ് നടത്തി പ്രണയിക്കുകയും 18 വയസിൽ വിവാഹം കഴിച്ചു ഷബ്നയെന്നു മതം മാറ്റുകയും ചെയ്ത പ്രവർത്തകനാണ് അൻസാരി.

കണ്ണൂർ സിറ്റിയിൽ മയക്കുമരുന്ന് വിൽപ്പന നടത്താനായി വാടക വീട്ടിൽ താമസിച്ചു വരവെയാണ് ഇയാൾ നിസാമിന്റെ മയക്കുമരുന്ന് ഇടപാടിൽ സജീവമായത്. ഇയാളും ഷബ്നയുടെ സഹോദരൻ ആദർശും മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ കണ്ണൂർ പ്ളാസയിൽ വെച്ചു മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ പിടിയിലാവുകയും ആറുമാസം ജയിലിലാവുകയും ചെയ്തു. അൻസാരി ജയിലിലായിരുന്ന സമയം ഷബ്നയാണ് നിസാമുമായി മയക്കുമരുന്ന് ഇടപാടുകൾ നടത്തിയത്. അൻസാരി ജയിലിലായ കാലത്ത് ഏഴുലക്ഷം രൂപയുടെ പണമിടപാടാണ് ഷബ്നയുടെ അക്കൗണ്ടിലൂടെ നടന്നതെന്ന് പിന്നീട് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഉന്നത സമ്മർദ്ദത്താൽ കേസ് വഴി തിരിച്ചു വിട്ടുവെന്ന് ആരോപണം

രണ്ടു കോടിയിലേറെ മാർക്കറ്റ് വിലയുള്ള രണ്ടു കിലോ സിന്തറ്റിക്ക് മയക്കുമരുന്ന് ഇടപാടിൽ തീവ്രവാദ ജിഹാദി സംഘടനയുടെ സാന്നിധ്യം തെളിഞ്ഞിരുന്നുവെങ്കിലും അവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള പൊലീസ് തയ്യാറായില്ലെന്ന ആരോപണം ശക്തമാണ്. കണ്ണൂർ - ബംഗ്ളൂര് കേന്ദ്രീകരിച്ചു ഒരു കറുത്ത മയക്കുമരുന്ന് ഇടനാഴിയുണ്ടെന്നും അതിൽ ചില ബാഹ്യശക്തികൾ നേതൃത്വം വഹിക്കുന്നുണ്ടെന്നുമുള്ള പരാമർശം അനേഷണ ഉദ്യോഗസ്ഥർ തുടക്കത്തിൽ നടത്തിയിരുന്നുവെങ്കിലും പിന്നീട് ഈക്കാര്യത്തിൽ മൗനംപാലിക്കുകയായിരുന്നു. മയക്കുമരുന്ന് വിൽപനയിലൂടെ ആഗോളഭീകരതയ്ക്കായി പണം കണ്ടെത്തുകയെന്നത് നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ് ആവിഷ്‌കരിച്ച പദ്ധതികളിലൊന്നാണ്.

ഐ. എസ് റിക്രൂട്ട്മെന്റ് ഏജൻസികളായ ജിഹാദി സംഘടനകൾ സംസ്ഥാനത്ത് ഈമാർഗം തന്നെ പിൻതുടരുന്നുവെന്ന് കേന്ദ്രരഹസ്യാന്വേഷണവിഭാഗം നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ ഈക്കാര്യം കണ്ണൂർ മയക്കുമരുന്ന് കേസിന്റെ ഭാഗമായി അന്വേഷിക്കാതെ വെറും സിന്തറ്റിക്ക് മയക്കുമരുന്ന് കടത്ത് കേസായി ഒതുക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലിസ് ഒരുങ്ങുന്നത്. കണ്ണൂർമയക്കുമരുന്ന് കേസിൽ അഫ്സൽ-ബൾക്കിസ്, അൻസാരി-ഷബ്ന ദമ്പതികളും നിസാം, ജനീസ് തുടങ്ങി പതിനൊന്നുപേരാണ് ഈ കേസിൽ റിമാൻഡിലുള്ളത്. ഇതിൽ ഒരു നൈജീരിയൻ യുവതിയുമുണ്ട്.

ജിഹാദി സംഘടനകളുടെ സ്പോട്ടുകൾ മയക്കുമരുന്ന് കേന്ദ്രങ്ങൾ

കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങളിൽ നല്ലവേരുകളുള്ള ജിഹാദി സംഘടനകളുടെ സ്വാധീനകേന്ദ്രങ്ങൾ മയക്കുമരുന്ന്സംഭരണശാലകളും വിപണനകേന്ദ്രങ്ങളാണെന്നും വ്യക്തമായി അറിയാമായിരുന്നിട്ടും പൊലിസിന് അങ്ങോട്ട് എത്തി നോക്കാൻ പോലും കഴിയാറില്ല. അഥവാ റെയ്ഡു നടത്താൻ ഇറങ്ങിയാൽ പൊലിസിൽ നിന്നും രഹസ്യവിവരങ്ങൾ ഇവർക്കു ചോർന്നു കിട്ടുകയും ചെയ്യുന്നു. കണ്ണൂർ ജില്ലയിലെ കടൽതീരങ്ങളിൽ മിക്കതും ഇത്തരം ജിഹാദി സംഘടനകളുടെ കൈയിലാണ്. രാത്രികാലങ്ങളിൽ രഹസ്യയോഗം ചേരുന്നതും ആയുധ പരിശീലനം നടത്തുന്നതും ഇവർ കടൽതീരങ്ങളിൽ നിന്നാണ്.

തങ്ങൾക്കെതിരെ നീങ്ങാതിരിക്കാൻ ഇവർ തീരദേശ പൊലിസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ തേൻകെണിയും പണവും സമ്മാനങ്ങളുമായി വശീകരിക്കുകയാണ് പതിവ്. എന്നാൽ നിർഭയം റെയ്ഡും മറ്റും നടത്തുന്നവരെ കള്ളക്കേസിൽ കുടുക്കുമെന്നും കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നും പറഞ്ഞ് രഹസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പ്രമുഖ രാഷ്ട്രീയ പാർട്ടികളിലും മാധ്യമസ്ഥാപനങ്ങളിലും പൊലിസിലും ഇവർക്ക് സ്ളീപ്പർ സെല്ലുകളുണ്ട്. . അതുകൊണ്ടു തന്നെ ഇവർക്കെതിരെയുള്ള ഏതു ചെറിയ നീക്കവും തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയുന്നു.