- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞുകാലത്തും മഴക്കാലത്തും രാത്രിയിലും അനായാസമായി വിമാനം ഇറക്കാം; രാത്രിയിലെ ലാൻഡിങ് വിജയിച്ചാലുടൻ ലൈസൻസ്; അബുദാബിയിലേക്കും ദുബായിലേക്കും ഒമാനിലേക്കും മസ്ക്കറ്റിലും ഷാർജയിലും റിയാദിലും ദമാമിലേക്കും നേരിട്ട് പറക്കാം; എയർ ഇന്ത്യയും ജെറ്റ് എയർവേസും ഇൻഡിഗോയും എല്ലാം ഒരുക്കി കാത്തിരിക്കുന്നു; ഡിസംബറിലേക്ക് ഉദ്ഘാടനം മാറ്റേണ്ടി വരുമെന്ന തിരിച്ചറിവിൽ കിയാലും
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉത്ഘാടനം ഡിസംബറിലേക്ക് നീളും. സാങ്കേതിക വശങ്ങളും വിവരങ്ങളുമടങ്ങിയ ഡാറ്റാ പബ്ലിഷിങ് നടപടി പൂർത്തിയാക്കാൻ രാത്രി യിൽ വിമാനമിറക്കി പരിശോധിക്കണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലൈസൻസിനുള്ള നടപടിയുടെ ഭാഗമായി രാത്രിയിൽ വിമാനമിറക്കിയുള്ള പരിശോധന അടുത്ത ദിവസം നടക്കും. എയർപോർട്ട് അഥോറിറ്റിക്ക് സിവിൽ എവിലിയേഷൻ ഡയരക്ടറേറ്റ് നൽകിയ നിർദ്ദേശമനുസരിച്ചാണ് രാത്രിയിൽ വിമാനമിറക്കി പരിശോധിക്കുക. അതിനായി എയർ ഇന്ത്യയുടെ വിമാനം അടുത്ത ദിവസം തന്നെ കണ്ണൂർ വിമാനത്താവളത്തിലിറക്കും. രാത്രിയിലും മഴക്കാലത്തും മഞ്ഞു കാലത്തും കണ്ണൂർ എയർപോർട്ടിൽ വിമാനമിറക്കുമ്പോഴുള്ള സുരക്ഷാ ക്രമീകരണം എന്ന നിലക്കാണ് ഈ പരിശോധന കൂടി നടത്തുക. ഏത് കാലാവസ്ഥയിലും പ്രത്യേകിച്ച് രാത്രിയിലും മഞ്ഞു കാലത്തും മഴക്കാലത്തും പൈലറ്റിന് അനായാസമായി വിമാനത്താവളത്തിൽ വിമാനമിറക്കാൻ കഴിയണമെന്നതാണ് ഇൻസ്ട്രമെന്റ് അപ്രോച്ച് പ്രൊസീജിയർ അനുസരിച്ച് വീണ്ടും പരിക്ഷണ പറക്കൽ നടത്തുന്നതിന്റെ ഉദ്ദേശം. പൈലറ്റിന് എന്തെങ്കിലും
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉത്ഘാടനം ഡിസംബറിലേക്ക് നീളും. സാങ്കേതിക വശങ്ങളും വിവരങ്ങളുമടങ്ങിയ ഡാറ്റാ പബ്ലിഷിങ് നടപടി പൂർത്തിയാക്കാൻ രാത്രി യിൽ വിമാനമിറക്കി പരിശോധിക്കണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലൈസൻസിനുള്ള നടപടിയുടെ ഭാഗമായി രാത്രിയിൽ വിമാനമിറക്കിയുള്ള പരിശോധന അടുത്ത ദിവസം നടക്കും. എയർപോർട്ട് അഥോറിറ്റിക്ക് സിവിൽ എവിലിയേഷൻ ഡയരക്ടറേറ്റ് നൽകിയ നിർദ്ദേശമനുസരിച്ചാണ് രാത്രിയിൽ വിമാനമിറക്കി പരിശോധിക്കുക.
അതിനായി എയർ ഇന്ത്യയുടെ വിമാനം അടുത്ത ദിവസം തന്നെ കണ്ണൂർ വിമാനത്താവളത്തിലിറക്കും. രാത്രിയിലും മഴക്കാലത്തും മഞ്ഞു കാലത്തും കണ്ണൂർ എയർപോർട്ടിൽ വിമാനമിറക്കുമ്പോഴുള്ള സുരക്ഷാ ക്രമീകരണം എന്ന നിലക്കാണ് ഈ പരിശോധന കൂടി നടത്തുക. ഏത് കാലാവസ്ഥയിലും പ്രത്യേകിച്ച് രാത്രിയിലും മഞ്ഞു കാലത്തും മഴക്കാലത്തും പൈലറ്റിന് അനായാസമായി വിമാനത്താവളത്തിൽ വിമാനമിറക്കാൻ കഴിയണമെന്നതാണ് ഇൻസ്ട്രമെന്റ് അപ്രോച്ച് പ്രൊസീജിയർ അനുസരിച്ച് വീണ്ടും പരിക്ഷണ പറക്കൽ നടത്തുന്നതിന്റെ ഉദ്ദേശം.
പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാലും വിമാനം എയർപോർട്ടിൽ ലാന്റ് ചെയ്യിക്കാനാകണം. ഏത് കാലാവസ്ഥയിലും വൈമാനികന് വിമാനത്താവളത്തിന്റെ റൺവേ ദൃശ്യമാകണമെന്ന പരിശോധനയും ഈ നടപടിക്രമം വഴി വ്യക്തമാകുന്നു. ഈ പരിശോധന കൂടി കഴിഞ്ഞാൽ മാത്രമേ കണ്ണൂർ വിമാനത്താവളത്തിന്റെ അവശ്യ വിവരങ്ങളും സാങ്കേതിക കാര്യങ്ങളും അടങ്ങിയ ഡാറ്റാ പബ്ലിഷിങ് നടത്തുകയുള്ളൂ. അതിന് ശേഷമാണ് വിമാനത്താവളത്തിന് അന്തിമാനുമതിയും ലൈസൻസും ലഭിക്കുക. വിമാനത്താവളത്തെക്കുറിച്ച് പൈലറ്റുമാർക്കുള്ള സമഗ്ര വിവരവും ഇതോടെ ലഭിക്കും.
നവംബറിൽ ഉദ്ഘാടനം നടത്താനായിരുന്നു കേരളത്തിന് താൽപ്പര്യം. കേരള പിറവി ദിനത്തിൽ ഉദ്ഘാടനമെന്ന ലക്ഷ്യമാണ് പിണറായി സർക്കാർ മുന്നോട്ട് വച്ചത്. എന്നാൽ എല്ലാ പണികളും നടത്തി ഡിസംബറിൽ ഉദ്ഘാടനമെന്ന നിലപാടാണ് കേന്ദ്രസർക്കാർ എടുത്തത്. ഇതോടെ ഡിസംബറിലേക്ക് ഉദ്ഘാടനം മാറ്റേണ്ടി വരുമെന്ന തിരിച്ചറിവിൽ കിയാൽ മാറി. ഇത്തരത്തിലുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നവംബറിൽ ഉദ്ഘാടനത്തിന് പച്ചക്കൊടി കിട്ടിയാൽ അതിനും സർവ്വ സജ്ജമാണ് കിയാൽ.
ഇൻസ്ട്രമെന്റ് ലാന്റ്ിങ് സിസ്റ്റത്തിന്റെ കാലിബ്രേഷനുമായി ബന്ധപ്പെട്ട് കണ്ണൂർ എയർപോർട്ട് അഥോറിറ്റിയുടെ ബീച്ച് ക്രാഫ്റ്റ് വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കൽ നേരത്തെ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം എയർപോർട്ട് അഥോറിറ്റി ഡി.ജി.സി.എ. ക്ക് നൽകിയ ഇൻസ്ട്രമെന്റ് അപ്രോച്ച് പ്രൊസീജിയർ അനുസരിച്ചാണ് വീണ്ടും പരീക്ഷണ പറക്കൽ നടത്തുക. ഇതിന് ശേഷമായിരിക്കും സാങ്കേതിക വശങ്ങളും വിവരങ്ങളുമടങ്ങിയ ഡാറ്റാ പബ്ലിഷിങ് പുറപ്പെടുവിക്കുക. അതോടെയാണ് കണ്ണൂർ വിമാനത്താവളം പൂർണ്ണ അർത്ഥത്തിൽ വാണിജ്യ വിമാനത്താവളമായി ഉയരുക.
എയർ ഇന്ത്യ സർവ്വീസിന്റെ ഷെഡ്യൂൾ പുറത്ത് വിട്ട് ഒന്നാമതായി രംഗത്ത് ഇറങ്ങിയിരിക്കയാണ്. ഒക്ടോബർ 29 ന് പ്രാവർത്തികമാവത്തക്ക ഷെഡ്യൂൾ എയർ ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞെങ്കിലും ഉത്ഘാടനം ഡിസംബറിലേക്ക് നീളുന്ന സാഹചര്യത്തിൽ ഷെഡ്യൂളുകളും അതനുസരിച്ച് മാറ്റം വരുത്തും. എന്നാൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല. അന്തിമാനുമതി ലഭിച്ചാൽ ദിവസങ്ങൾക്കകം ഷെഡ്യൂൾ തീയ്യതിയും സമയവും തീരുമാനിക്കാമെന്നാണ് അവർ ലക്ഷ്യമിടുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവ്വീസുകളുടെ കാര്യത്തിലും തീരുമാനമാകും. ആദ്യഘട്ടത്തിൽ അബുദാബി, ദുബായ്, ഒമാൻ, മസ്‌ക്കറ്റ്, ഷാർജ, റിയാദ്, ദമാം, എന്നീ ഏഴ് രാജ്യങ്ങളിലേക്കാണ് വിമാന സർവ്വീസ് നടത്തുക. ദിവസം മൂന്ന് സർവ്വീസെങ്കിലും ഉണ്ടാകും.
എയർ ഇന്ത്യക്ക് പുറമേ ജറ്റ് എയർവേസ്, ഇൻഡിഗോ എന്നീ വിമാന കമ്പനികൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ റൺവേ, പാസഞ്ചർ ടെർമിനൽ, കസ്റ്റംസ് പരിശോധനാ സംവിധാനം, സുരക്ഷാ സംവിധാനം എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇൻസ്ട്രമെന്റ് ലാന്റിങ് സിസ്റ്റം, എയർപോർട്ട് ഇക്കണോമിക് റഗുലേറ്റ് അഥോറിറ്റി, ബ്യൂറോ ഓഫ് സിവിൽ എവിയേഷൻ സെക്യൂരിറ്റി എന്നീ പരിശോധനയെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു.