- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ നൽകുന്ന ഓരോ വിലയേറിയ വിവരവും മറ്റൊരാളുടെ ജീവൻ സംരക്ഷിച്ചേക്കം; ബോംബ് രാഷ്ട്രീയത്തെ നേരിടാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് കണ്ണൂർ എസ് പി; ബോംബ് നിർമ്മാണത്തെ കുറിച്ചും സ്‌ഫോടക വസ്തു ശേഖരത്തെ കുറിച്ചും നേരിട്ട് അറിയിക്കാനുള്ള ഫോൺ നമ്പർ ഇതാ....
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന കണ്ണൂരിൽ ബോംബ് രാഷ്ട്രീയത്തിനെതിരെ പൊലീസ് ശക്തമായ നടപടി തുടങ്ങി. റെയ്ഡുകൾ വ്യാപകമാക്കി. ഇന്ന് നടത്തിയ 15 സ്റ്റീൽ ബോംബും 12 വാളുകളും പിടിച്ചെടുത്തു. പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാൻ പൊതു നമ്പറും ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങൾ നൽകുന്ന ഓരോ വിലയേറിയ വിവരവും മറ്റൊരാളുടെ ജീവൻ സംരക്ഷിച്ചേക്കം-എന്ന വാക്യവുമായാണ് കാമ്പ്യൻ. ബോംബ് നിർമ്മാണവും സ്‌ഫോടക വസ്തു സൂക്ഷിപ്പുകാരെ കുറിച്ചുമെല്ലാം പൊലീസിന് വിവരം നൽകാം. സാമുഹ്യ വിരുദ്ധരേയും മയക്കു മരുന്ന് വിൽപ്പനക്കേരേയും പിടികൂടാൻ പൊലീസ് പൊതു ജനങ്ങളുടെ സഹായം നേടുകയാണ്. ജില്ലാ പൊലീസ് അധികാരിയെ കാര്യങ്ങൾ അറിയിക്കാൻ 9497996973/9744245157 എന്ന നമ്പറും ഉപയോഗിക്കാം. വാട്‌സ് ആപ്പിലൂടേയും എസ്എംഎസിലൂടേയും വിവരങ്ങൾ കൈമാറാം. 1090 എന്ന ക്രൈം സ്റ്റോപ്പർ നമ്പറും ഉപയോഗിക്കാം. പൊലീസ് മേധാവിക്ക് അയക്കുന്ന കത്തുകളും പരിഗണിക്കും. പരാതി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കണ്ണൂരി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന കണ്ണൂരിൽ ബോംബ് രാഷ്ട്രീയത്തിനെതിരെ പൊലീസ് ശക്തമായ നടപടി തുടങ്ങി. റെയ്ഡുകൾ വ്യാപകമാക്കി. ഇന്ന് നടത്തിയ 15 സ്റ്റീൽ ബോംബും 12 വാളുകളും പിടിച്ചെടുത്തു. പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാൻ പൊതു നമ്പറും ലഭ്യമാക്കിയിട്ടുണ്ട്.
നിങ്ങൾ നൽകുന്ന ഓരോ വിലയേറിയ വിവരവും മറ്റൊരാളുടെ ജീവൻ സംരക്ഷിച്ചേക്കം-എന്ന വാക്യവുമായാണ് കാമ്പ്യൻ. ബോംബ് നിർമ്മാണവും സ്‌ഫോടക വസ്തു സൂക്ഷിപ്പുകാരെ കുറിച്ചുമെല്ലാം പൊലീസിന് വിവരം നൽകാം. സാമുഹ്യ വിരുദ്ധരേയും മയക്കു മരുന്ന് വിൽപ്പനക്കേരേയും പിടികൂടാൻ പൊലീസ് പൊതു ജനങ്ങളുടെ സഹായം നേടുകയാണ്. ജില്ലാ പൊലീസ് അധികാരിയെ കാര്യങ്ങൾ അറിയിക്കാൻ 9497996973/9744245157 എന്ന നമ്പറും ഉപയോഗിക്കാം. വാട്‌സ് ആപ്പിലൂടേയും എസ്എംഎസിലൂടേയും വിവരങ്ങൾ കൈമാറാം. 1090 എന്ന ക്രൈം സ്റ്റോപ്പർ നമ്പറും ഉപയോഗിക്കാം.
പൊലീസ് മേധാവിക്ക് അയക്കുന്ന കത്തുകളും പരിഗണിക്കും. പരാതി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കണ്ണൂരിൽ രാഷ്ട്രീയ സംഘട്ടനങ്ങൾ തുടർകഥയാകുന്ന പശ്ചാത്തലത്തിലാണ് ഇടപെടൽ. പേര് വെളിപ്പെടുത്താതെ നൽകുന്ന പരാതികൾക്കും അർഹിക്കുന്ന പരിഗണന നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി പറയുന്നു. ഏതായാലും വരും ദിനങ്ങളിൽ ശക്തമായ നടപടികൾ സംഘർഷവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ഉണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.
കണ്ണൂരിലെ സംഘർഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിച്ഛായ നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലുകളുണ്ട്. ദേശീയ തലത്തിൽ അക്രമങ്ങൾ ബിജെപി ചർച്ചയാക്കുന്നതും തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടികളുമായി കണ്ണൂർ എസ്‌പി എത്തുന്നത്. സോഷ്യൽ മീഡിയയുടേയും മറ്റും സഹായം സംഘർഷങ്ങളെ നേരിടാൻ ഉപയോഗിക്കുകയാണ് സർക്കാർ.