- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഗേജ് സ്വയം പരിശോധിച്ച ശേഷം ഓട്ടോമാറ്റിക്കായി ബോർഡിങ് പാസ്സെടുക്കും; ആദ്യം സർവീസ് തുടങ്ങുക എയർ ഇന്ത്യ എക്സ്‌പ്രസും ഇൻഡിഗോയും ഗോ എയറും മാത്രം; പിന്നാലെ വിദേശ കമ്പനികളും എത്തും; തയ്യാറാവുന്നത് കേരളത്തിലെ ഏറ്റവും മികച്ച വിമാനത്താവളം; റൺവേ വലുതായാൽ യൂറോപ്പിലേക്കും അമേരിക്കയിലേക്കും സർവീസുകൾ; വിമാന താവളത്തിന് അടുത്ത് പഞ്ചനക്ഷത്ര ഹോട്ടലുണ്ടാക്കാൻ സ്ഥലം വിട്ടു കൊടുക്കും
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഒരുങ്ങുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങൾ. ലഗേജ് സ്വയം പരിശോധിച്ച ശേഷം ഓട്ടോമാറ്റിക്കായി ബോർഡിങ് പാസ്സെടിക്കുന്ന സംവിധാനം അടക്കം അത്യാധുനിക സംവിധാനങ്ങൾ ആയിരിക്കും കണ്ണൂർ വിമാനത്താവളത്തിൽ ഉണ്ടാവുക. ഡിസംബർ ഒൻപതിന് ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളം ഇതോടെ സൗകര്യങ്ങളുടെ കാര്യത്തിൽ രാജ്യത്തെ നമ്പർ വൺ ആകുമെന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും. തുടക്കത്തിൽ ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രം സർവീസ് നടത്തുന്ന വിമാനത്താവളത്തിൽ നിന്നും ആദ്യം സർവീസ് തുടങ്ങുക എയർ ഇന്ത്യ എക്സ്‌പ്രസും ഇൻഡിഗോയും ഗോ എയറും ആയിരിക്കും. പിന്നാലെ മറ്റ് വിമാന കമ്പനികളും കണ്ണൂരിൽ പറന്നിറങ്ങും. സ്പൈസ് ജെറ്റും താമസിയാതെ സർവ്വീസ് തുടങ്ങുമെന്ന് കിയാൽ എം.ഡി. വി.തുളസീദാസ് പറഞ്ഞു. വിവിധ ആഭ്യന്തര, വിദേശ വിമാനക്കമ്പനികളുടെയും എയർലൈൻ, എയർപോർട്ട് സർവീസ് ഏജൻസികളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളം പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതോടെ കണ്ണൂരിന്റെ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഒരുങ്ങുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങൾ. ലഗേജ് സ്വയം പരിശോധിച്ച ശേഷം ഓട്ടോമാറ്റിക്കായി ബോർഡിങ് പാസ്സെടിക്കുന്ന സംവിധാനം അടക്കം അത്യാധുനിക സംവിധാനങ്ങൾ ആയിരിക്കും കണ്ണൂർ വിമാനത്താവളത്തിൽ ഉണ്ടാവുക. ഡിസംബർ ഒൻപതിന് ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളം ഇതോടെ സൗകര്യങ്ങളുടെ കാര്യത്തിൽ രാജ്യത്തെ നമ്പർ വൺ ആകുമെന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും.
തുടക്കത്തിൽ ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രം സർവീസ് നടത്തുന്ന വിമാനത്താവളത്തിൽ നിന്നും ആദ്യം സർവീസ് തുടങ്ങുക എയർ ഇന്ത്യ എക്സ്‌പ്രസും ഇൻഡിഗോയും ഗോ എയറും ആയിരിക്കും. പിന്നാലെ മറ്റ് വിമാന കമ്പനികളും കണ്ണൂരിൽ പറന്നിറങ്ങും. സ്പൈസ് ജെറ്റും താമസിയാതെ സർവ്വീസ് തുടങ്ങുമെന്ന് കിയാൽ എം.ഡി. വി.തുളസീദാസ് പറഞ്ഞു. വിവിധ ആഭ്യന്തര, വിദേശ വിമാനക്കമ്പനികളുടെയും എയർലൈൻ, എയർപോർട്ട് സർവീസ് ഏജൻസികളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളം പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതോടെ കണ്ണൂരിന്റെ മുഖച്ഛായയും മാറും. വിമാനത്താവളത്തിന് അടുത്ത് പഞ്ചനക്ഷത്ര ഹോട്ടലുകൾ പണിയാനും തീരുമാനമായി. കണ്ണൂരിൽ മികച്ച ഹോട്ടലുകൾ കുറവാണെന്ന കാര്യം കണക്കിലെടുത്താണ് പ്രദേശവാസികൾക്ക് തൊഴിൽ ലഭ്യതയും ഉണ്ടാകുന്ന ഇത്തരത്തിൽ ഒരു തീരുമാനം. കണ്ണൂരിൽ മികച്ച ഹോട്ടലുകൾ കുറവാണെന്ന കാര്യം ചർച്ചയിൽ പങ്കെടുത്ത വിവിധ എയർലൈൻസ് പ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണിത്.
കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ ആധുനികസൗകര്യമുള്ള ഹോട്ടലുകൾ വരേണ്ടതുണ്ട്. വിമാനത്താവളത്തിനു സമീപം സെവൻ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ നടത്താൻ ടെൻഡർ വിളിച്ചിട്ടുണ്ടെന്ന് എം.ഡി. പറഞ്ഞു. ബജറ്റ് ഹോട്ടലും സ്ഥാപിക്കും. ഇതിനായി ഭൂമി വിട്ടുകൊടുക്കും. ഗൾഫ് മേഖലയിലേക്കായിരിക്കും ആദ്യം സർവീസ് നടത്തുക. എയർഇന്ത്യ എക്സ്‌പ്രസ്, ജെറ്റ് എയർ, ഇൻഡിഗോ, ഗോഎയർ എന്നീ കമ്പനികൾക്കു പുറമെ വിദേശകമ്പനികളായ ഫ്ളൈ ദുബായ്, എയർഅറേബ്യ, ഒമാൻ എയർ, ഖത്തർഎയർ, ഗൾഫ് എയർ എന്നീ കമ്പനികളുടെ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന ചൊവ്വാഴ്ച കഴിഞ്ഞു. സുരക്ഷയുടെ ഭാഗമായി സിഐ.എസ്.എഫ്. സംഘത്തെയും നിയോഗിച്ചു. ഒക്ടോബർ 17-ന് ഔപചാരികമായി അവർ ജോലിതുടങ്ങും. മാറ്റംവരുത്തിയ നിലയിൽ ഉഡാൻ സർവീസ് കൊണ്ടുവരും. ഏതു റൂട്ടിലും ഉഡാൻ സർവീസ് നടത്താൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
വെൻഡർലാൻഡെ എന്ന കമ്പനിയുമായി സഹകരിച്ചാണ് ആധുനിക ഓട്ടോമാറ്റിക് ബാഗേജ് സംവിധാനം കണ്ണൂർ വിമാനത്താവളത്തിൽ നടപ്പിലാക്കുന്നത്. പി.എൻ.ആർ. നമ്പർ നൽകിയാൽ സ്വയം പരിശോധന നടത്തി ബോർഡിങ് പാസ് പ്രിന്റ് ചെയ്യുന്ന സൗകര്യമാണ് യാത്രക്കാർക്ക് ലഭിക്കുക. വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സ് പണിയാൻ കരാർ കൊടുത്തു. എ.ടി.എസ്.എൽ. കമ്പനിയാണ് കാർഗോ കോംപ്ലക്സ് ഒരുക്കുക.- വി.തുളസീദാസ്, എം.ഡി., കിയാൽ,
പൊതുജനങ്ങൾക്ക് വിമാനത്താവളം സന്ദർശിക്കാൻ ബുധനാഴ്ച മുതൽ വീണ്ടും അനുമതി നൽകും. ജനത്തിരക്ക് നിയന്ത്രണാതീതമായ സാഹചര്യത്തിൽ കർശനനിയന്ത്രണങ്ങളോടെയാണ് സന്ദർശകരെ അനുവദിക്കുക. ബുധൻ, വ്യാഴം ദിവസങ്ങളിൽ മട്ടന്നൂർ നഗരസഭ, കീഴല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ താമസക്കാർക്കും വെള്ളിയാഴ്ച സ്‌കൂൾവിദ്യാർത്ഥികൾക്കും മാത്രമാണ് പ്രവേശനം. സന്ദർശകർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കരുതണം. 13, 14 തീയതികളിൽ വിമാനത്താവളത്തിന്റെ ഓഹരി ഉടമകൾക്കും പ്രവേശനമനുവദിച്ചിട്ടുണ്ട്.