കോഴിക്കോട് : മർകസിലേക്കുള്ള ഓരോ യാത്രയും തനിക്കു ആഹ്ലാദകരമായ അനുഭൂതിയാണ് നൽകാറുള്ളതെന്നു യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി .മർകസ് കൺവെൻഷൻ സെന്ററിൽ നൽകിയ സ്വീകരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിന്റെ ശരിയായ തത്വങ്ങൾ ജീവിതത്തിൽ ഉൾക്കൊള്ളുന്നവരാണ് വിശ്വാസികൾ. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും അതുല്യമായ മാതൃകകളാണ് പ്രവാചകൻ പഠിപ്പിച്ചത്. മതം ശരിയായി ജീവിതത്തിൽ പകർത്തുന്നവർക്കേ ആത്യന്തിക വിജയമുണ്ടാകുകയുള്ളൂ. സൗന്ദര്യമുള്ള ഇസ്ലാമിക വിശ്വാസം പഠിക്കാനും അതിനനുസരിച്ചു ജീവിതം ക്രമപ്പെടുത്താനുമാണ് മർകസ് നാല് പതിറ്റാണ്ടായി പതിനായിരക്കണക്കിന ലോക മുസ്ലിം സമൂഹവുമായുള്ള ഇന്ത്യക്കാരെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. അലിയ്യുൽ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. ഹാശിമി പറഞ്ഞു.

മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി.എ.പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, കെകെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ,ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട് ,മുഖ്താർ ഹസ്റത്ത്, വിപിഎം ഫൈസി വില്യാപ്പള്ളി, പിസി അബ്ദുല്ല മുസ്ലിയാർ, തറയിട്ടാൽ ഹസൻ സഖാഫി പ്രസംഗിച്ചു.