- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മകഥ എഴുതിച്ച് തന്നെ കാന്തപുരം വഞ്ചിച്ചുവെന്ന് മാധ്യമ പ്രവർത്തകൻ; അടിച്ച പുസ്തകങ്ങൾ വിൽക്കാനാവാതെ കെട്ടിക്കിടക്കുന്നു; വിൽപ്പന നിർത്തിപ്പിച്ചത് കാന്തപുരത്തിന്റെ മകന്റെ നേതൃത്വത്തിൽ; ഒൻപത് ലക്ഷത്തോളം രൂപ നഷ്ടമായ വേദനയിൽ ആദിൽ റഹ്മാൻ; ആദിലിനെ പുസ്തകമെഴുതാൻ ആരും ഏൽപ്പിച്ചില്ലെന്ന് സുന്നി നേതാക്കൾ
കോഴിക്കോട്: ആത്മകഥ എഴുതിച്ച് തന്നെ സുന്നി നേതാവ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ തന്നെ വഞ്ചിച്ചുവെന്ന പരാതിയുമായി മാധ്യമ പ്രവർത്തകനായ ആദിൽ റഹ്മാൻ രംഗത്ത് . രണ്ടര വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ്കാന്തപുത്തിന്റെ ആത്മകഥ എഴുതി പൂർത്തിയാക്കിയത്. കാന്തപുരം ദുബൈയിൽ വരുമ്പോൾ സമയമുണ്ടാക്കിയായിരുന്നു അദ്ദേഹം പറയുന്നത് കേട്ടെഴുതിയെടുത്ത് പുസ്തകം തയ്യാറാക്കിയത്. എന്നാൽ പുസ്തകം തയ്യാറാക്കിയ താനിപ്പോൾ പ്രതിസന്ധിയിലാണെന്ന് ആദിൽ പറയുന്നു. സിറാജ് ദിനപത്രത്തിന്റെ ദുബൈ എഡിഷനിൽ ചീഫ് റിപ്പോർട്ടറായി ജോലി ചെയ്യവേ, കാരന്തൂർ മർകസിന്റെ പി ആർ ഒ അസ്ലം സഖാഫി വാളക്കുളത്തിന്റെ നിർദ്ദേശപ്രകാരമാണ് ആത്മകഥാ രചന ആരംഭിച്ചതെന്ന് ആദിൽ റഹ്മാൻ വ്യക്തമാക്കി. 2012 മുതൽ 2014 വരെ മധ്യം വരെ സമയമെടുത്താണ് 'എന്റെ കാലം' എന്ന കാന്തപുരത്തിന്റെ ആത്മകഥയുടെ ഒന്നാം ഭാഗം പൂർത്തിയാക്കിയത്. ഇതോടൊപ്പം അടുത്തവർ അറിഞ്ഞ കാന്തപുരം എന്ന പേരിൽ കാന്തപുരത്തെക്കുറിച്ച് പ്രമുഖരുടെ ഓർമ്മകൾ ഉൾപ്പെടുത്തി രണ്ട് ഭാഗമുള്ള പുസ്തകവും പൂർത്തീകരിച്ചിരുന്നു.
കോഴിക്കോട്: ആത്മകഥ എഴുതിച്ച് തന്നെ സുന്നി നേതാവ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ തന്നെ വഞ്ചിച്ചുവെന്ന പരാതിയുമായി മാധ്യമ പ്രവർത്തകനായ ആദിൽ റഹ്മാൻ രംഗത്ത് . രണ്ടര വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ്കാന്തപുത്തിന്റെ ആത്മകഥ എഴുതി പൂർത്തിയാക്കിയത്. കാന്തപുരം ദുബൈയിൽ വരുമ്പോൾ സമയമുണ്ടാക്കിയായിരുന്നു അദ്ദേഹം പറയുന്നത് കേട്ടെഴുതിയെടുത്ത് പുസ്തകം തയ്യാറാക്കിയത്. എന്നാൽ പുസ്തകം തയ്യാറാക്കിയ താനിപ്പോൾ പ്രതിസന്ധിയിലാണെന്ന് ആദിൽ പറയുന്നു.
സിറാജ് ദിനപത്രത്തിന്റെ ദുബൈ എഡിഷനിൽ ചീഫ് റിപ്പോർട്ടറായി ജോലി ചെയ്യവേ, കാരന്തൂർ മർകസിന്റെ പി ആർ ഒ അസ്ലം സഖാഫി വാളക്കുളത്തിന്റെ നിർദ്ദേശപ്രകാരമാണ് ആത്മകഥാ രചന ആരംഭിച്ചതെന്ന് ആദിൽ റഹ്മാൻ വ്യക്തമാക്കി. 2012 മുതൽ 2014 വരെ മധ്യം വരെ സമയമെടുത്താണ് 'എന്റെ കാലം' എന്ന കാന്തപുരത്തിന്റെ ആത്മകഥയുടെ ഒന്നാം ഭാഗം പൂർത്തിയാക്കിയത്. ഇതോടൊപ്പം അടുത്തവർ അറിഞ്ഞ കാന്തപുരം എന്ന പേരിൽ കാന്തപുരത്തെക്കുറിച്ച് പ്രമുഖരുടെ ഓർമ്മകൾ ഉൾപ്പെടുത്തി രണ്ട് ഭാഗമുള്ള പുസ്തകവും പൂർത്തീകരിച്ചിരുന്നു.
ദുബൈ സിറാജിന്റെ മാനേജിങ് എഡിറ്ററും കാന്തപുരം വിഭാഗത്തിന്റെ സംഘടനയുടെ പ്രവാസി വിങ്ങായ ഐ സി എഫിന്റെ നേതാവുമായ അബ്ദുൾ അസീസ് സഖാഫിയുടെയും കാന്തപുരത്തിന്റെ മകൻ ഡോ: അബ്ദുൾ ഹഖീം അസ്ഹരിയുടെയും നിർദ്ദേശപ്രകാരം പുസ്തകങ്ങൾ ദുബൈയിൽ പ്രസിദ്ധീകരിച്ചത്. ഇരുവരും ഈ മൂന്ന് പുസ്തകങ്ങളുടെയും പ്രൂഫ് ഉൾപ്പെടെയുള്ളവ വായിക്കുകയും ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്തിരുന്നതായി ആദിൽ വ്യക്തമാക്കി.
ഇരുവരുടെയും കാന്തപുരത്തെക്കുറിച്ചുള്ള ഓർമ്മകളും അടുത്തവർ അറിഞ്ഞ കാന്തപുരം എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്റെ ഉപ്പ എന്ന പേരിലാണ് മകൻ ഡോ. അബ്ദുൽഹക്കീം അസ്ഹരിയുടെ ലേഖനം പുസ്‌കതത്തിലുള്ളത്. എന്നാൽ ഈ പുസ്തകങ്ങൾ ദുബൈയിൽ കെട്ടിക്കിടന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. പുസ്തകങ്ങൾ തയ്യാറാക്കിയത് വഴി ലക്ഷക്കണക്കിന് രൂപയാണ് തനിക്ക് നഷ്ടമായതെന്നും ആദിൽ പറഞ്ഞു.
എസ് വൈ എസിന്റെ പ്രവാസി രൂപമായ ഐ സി എഫ് വിൽപ്പനയ്ക്ക് സഹായിക്കുമെന്ന സംഘടനയുടെ ഉറപ്പിലായിരുന്നു ഏഴായിരത്തി അഞ്ഞൂറോളം കോപ്പികൾ അച്ചടിച്ച് 2014 ഒക്ടോബർ -നവംബർ മാസങ്ങളിലായി പ്രസിദ്ധീകരിച്ചത്. എന്നാൽ ഹക്കീം അസ്ഹരിയും അദ്ദേഹത്തിന്റെ പിന്നിൽ സംഘടനയെ ഹൈജാക്ക് ചെയ്തിരിക്കുന്ന സംഘവും ചേർന്ന് പുസ്തകത്തിന്റെ വിൽപ്പന നിർത്തിവെപ്പിക്കുകയായിരുന്നുവെന്ന് ആദിൽ റഹ്മാൻ ആരോപിച്ചു.
പുസ്തകഒ അച്ചടിക്കാൻ ഒരു പ്രസിനെ ഏൽപ്പിക്കുകയം അവർ അതിനനുസരിച്ച് പേപ്പർ ഉൾപ്പെടെ വാങ്ങുകയും ചെയ്ത ശേഷം മറ്റൊരു പ്രസിനെ ഏൽപ്പിക്കണമെന്ന് സംഘടനാ നേതാക്കൾ വ്യക്തമാക്കി. എന്നാൽ പ്രസുകാരെ ചതിക്കാൻ പറ്റാത്തതുകൊണ്ട് മാറ്റാൻ പ്രയാസമാണെന്ന് അവരോട് പറഞ്ഞു. ഇതിനെത്തുടർന്നാണ് തർക്കം ഉടലെടുത്തത്. പുസ്തകം ഇറക്കുന്നതിൽ പ്രതീക്ഷിച്ച സാമ്പത്തിക ലാഭം ഉണ്ടാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് അവർ വിൽപ്പനയ്ക്ക് തടയിട്ടതെന്നും ആദിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്നു വർഷമായി സിറാജ് ദുബൈ ഓഫീസ് പ്രവർത്തിക്കുന്ന നൈഫിലെ അൽ ബറഹയിലെ കെട്ടിടത്തിന് മുകളിൽ കാറ്റും വെയിലുമേറ്റ് നശിക്കുകയാണ് കാന്തപുരത്തിന്റെ ആത്മകഥ. ഓരോ തവണ സിറ്റിംഗിലും കാന്തപുരത്തെ വായിച്ച് കേൾപ്പിച്ച് വസ്തുതകൾ ശരിയാണെന്ന് ഉറപ്പാക്കിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
45,000 ദിർഹം (ഒൻപത് ലക്ഷത്തോളം രൂപ) സ്വന്തം പോക്കറ്റിൽ നിന്ന് എടുത്ത് പ്രസിദ്ധീകരിച്ച പുസ്തകത്തിനാണ് ഈ ഗതികേടെന്ന് ആദിൽ പറയുന്നു. രണ്ടര വർഷം രാപകൽ അധ്വാനിച്ച് ഇറക്കിയ പുസ്തകം വിൽപ്പന നടത്തി ചെലവായ തുകയെങ്കിലും നൽകാൻ പലതവണ ഫോണിലും ഇ മെയിലിലും ബന്ധപ്പെട്ടിട്ടും ഹഖീം അസ്ഹരി പ്രതികരിക്കുകയോ പ്രശ്നം പരിഹരിക്കാൻ മുൻകൈ അടുക്കുകയോ ചെയ്തിട്ടില്ലെന്നും ആദിൽ റഹ്മാൻ പറഞ്ഞു.
ഇതേ സമയം ആദിലിന്റെ വാദങ്ങൾ ശരിയല്ലെന്ന നിലപാടാണ് കാന്തപുരം വിഭാഗം നേതാക്കൾക്കുള്ളത്. ആദിലിനെ ആരും പുസ്തകമെഴുതാൻ ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം സ്വന്തം നിലയിൽ പുസ്തകം തയ്യാറാക്കുകയാണ് ചെയ്തത്. ആ പുസ്തകം തങ്ങൾ വിറ്റുതരണമെന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ലെന്നും ഇവർ പറയുന്നു.