- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്ത്രീ പ്രവേശന വിധിയോടെ കാന്തപുരവും മാറിയോ...? മർക്കസ് നോളജ് സിറ്റിയിലെ വേദിയിൽ സ്ത്രീകൾ പ്രസംഗിക്കുന്നു; മറയില്ലാതെ ഒരുമിച്ചിരുന്ന് യുവാക്കളും യുവതികളും; സജീവമായി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും; മകന്റെ നേതൃത്വത്തിൽ ഉയരുന്ന അന്താരാഷ്ട്ര സ്ഥാപനത്തിന്റെ കാര്യത്തിൽ കാന്തപുരത്തിന് മറ്റൊരു നിലപാട്; സ്ത്രീയും പുരുഷനും അടുത്തിടപഴകരുത്, സ്ത്രീ വേദിയിൽ പ്രസംഗിക്കരുത് എന്നെല്ലാം പറയുന്ന കാന്തപുരത്തിനിതെന്ത് പറ്റിയെന്ന ചർച്ച സജീവം
കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയത്തുൽ ഉലമ ജന.സെക്രട്ടറിയും മർക്കസ് ചാൻസിലറുമൊക്കെയായ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർക്ക് സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് കുറേ അഭിപ്രായങ്ങളുണ്ട്. രാജ്യഭരണം പുരുഷനും കുടുംബപരിപാലനം സ്ത്രീയ്ക്കും എന്നാണെന്ന് ഇസ്ലാമിക നിയമം വ്യക്തമാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്ത്രീപുരുഷ സമത്വം,ലിംഗ സമത്വം എന്നിവയൊന്നും ഇസ്ലാമിക പരമല്ല. വിദ്യാലയങ്ങളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കണമെന്ന് പറയുന്നത് യഥാർഥത്തിൽ ഇസ്ലാമിക സംസ്‌ക്കാരത്തെ നശിപ്പിക്കാനുള്ള നീക്കമാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. സ്ത്രീകൾ പൊതുവേദിയിൽ സംസാരിക്കാൻ പാടില്ല. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരുന്ന് പ്രഭാഷണങ്ങൾ കേൾക്കാൻ പാടില്ല എന്നൊക്കെയാണ് കാന്തപുരത്തിന്റെ ശാസനങ്ങളെങ്കിലും അതെല്ലാം തെറ്റിച്ച് അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിൽ പരിപാടി നടന്നതാണ് ഏറെ കൗതുകമായത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികൾക്കായി പ്രവർത്തിക്കുന്ന യുണൈറ്റഡ് യൂത്ത് സർക്യൂട്ടും മർ
കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയത്തുൽ ഉലമ ജന.സെക്രട്ടറിയും മർക്കസ് ചാൻസിലറുമൊക്കെയായ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർക്ക് സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് കുറേ അഭിപ്രായങ്ങളുണ്ട്. രാജ്യഭരണം പുരുഷനും കുടുംബപരിപാലനം സ്ത്രീയ്ക്കും എന്നാണെന്ന് ഇസ്ലാമിക നിയമം വ്യക്തമാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്ത്രീപുരുഷ സമത്വം,ലിംഗ സമത്വം എന്നിവയൊന്നും ഇസ്ലാമിക പരമല്ല. വിദ്യാലയങ്ങളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കണമെന്ന് പറയുന്നത് യഥാർഥത്തിൽ ഇസ്ലാമിക സംസ്‌ക്കാരത്തെ നശിപ്പിക്കാനുള്ള നീക്കമാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.
സ്ത്രീകൾ പൊതുവേദിയിൽ സംസാരിക്കാൻ പാടില്ല. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരുന്ന് പ്രഭാഷണങ്ങൾ കേൾക്കാൻ പാടില്ല എന്നൊക്കെയാണ് കാന്തപുരത്തിന്റെ ശാസനങ്ങളെങ്കിലും അതെല്ലാം തെറ്റിച്ച് അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിൽ പരിപാടി നടന്നതാണ് ഏറെ കൗതുകമായത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികൾക്കായി പ്രവർത്തിക്കുന്ന യുണൈറ്റഡ് യൂത്ത് സർക്യൂട്ടും മർകസും സംയുക്തമായി സംഘടിപ്പിച്ച മർകസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റി മർകസ് നോളജ് സിറ്റിയിലാണ് നടന്നത്. ലോകത്തെ പത്ത് രാഷ്ട്രങ്ങളിൽ നിന്നുള്ള മുന്നൂറ് യുവപ്രതിഭകൾ പങ്കെടുത്ത പരിപാടി പഞ്ചാബ് സാംസ്കാരിക മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജോദ് സിങ് സിദ്ദുവാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിയുടെ ഉപദേശകനും നയതന്ത്ര മേഖലയിലെ ശ്രദ്ധേയനായ അംബാസിഡറുമായ ദീപക് വോഹറ ഉൾപ്പെടെ പരിപാടിയിൽ സംബന്ധിച്ചു. ഉദ്ഘാടനത്തിലനും തുടർന്ന് നടന്ന പരിപാടികളിലും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും സംബന്ധിച്ചിരുന്നു.
യുവാക്കളും യുവതികളും ഒന്നിച്ചിരുന്നാണ് കാന്തപുരത്തിന്റെ ഉൾപ്പെടെ പ്രസംഗം കേട്ടത്. ഇവർക്കൊപ്പം സ്ത്രീകൾ വേദി പങ്കിടുകയും ചെയ്തു. ഇതോടെയാണ് ശബരിമല സ്ത്രീ പ്രവേശന വിധിയോടെ കാന്തപുരവും മാറിയോ എന്ന ചോദ്യം ഉയരുന്നത്. സ്ത്രീയും പുരുഷനും അടുത്തിടപഴകരുത്.. സ്ത്രീ വേദിയിൽ പ്രസംഗിക്കരുത് എന്നെല്ലാം പറയുന്ന കാന്തപുരത്തിന് ഇതെന്ത് പറ്റിയെന്ന് പലരും ചോദിക്കുന്നു. ഇതേ സമയം അന്താരാഷ്ട്ര നിലവാരത്തിൽ മകന്റെ നേതൃത്വത്തിൽ ഉയരുന്ന മർകസ് നോളജ് സിറ്റിയുടെ കാര്യത്തിൽ കാന്തപുരത്തിന് മറ്റൊരു നിലപാടെന്ന് വിമർശനവും ശക്തമായിട്ടുണ്ട്. കാന്തപുരത്തിന്റെ ഇരട്ടത്താപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പരിഹാസം പ്രവഹിക്കുക്കുകയാണ്.
കാന്തപുരത്തിന്റെ നേതൃത്വത്തിൽ വരുന്ന ടൗൺഷിപ്പാണ് പരിപാടി നടന്ന മർകസ് നോളജ് സിറ്റി. ആയിരം കോടി രൂപ ചെലവിൽ മുന്നൂറ് ഏക്കറിൽ നടപ്പാകുന്ന ഇവിടെ വിവിധ കോളെജുകൾ, ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ, സ്റ്റാർ ഹോട്ടലുകൾ, വില്ലകൾ എന്നിവയെല്ലാമുണ്ട്. രാജ്യാന്തര നിലവാരത്തിൽ വരുന്ന പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിന് വിദേയീയർ ഉൾപ്പെടെ വരണണെന്ന് കാന്തപുരത്തിനറിയാം. അപ്പോൾ സ്ത്രീ വിവേചനം കാണിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ ഇവിടെയെത്തിയപ്പോൾ കാന്തപുരത്തിന് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നതോ വേദി പങ്കിട്ടതോ ഒന്നും പ്രശ്‌നമായില്ല. എന്നാൽ പള്ളികളിലും മറ്റും സ്ത്രീകൾ പ്രവേശിക്കുന്നതിനെ ഇദ്ദേഹം ഇപ്പോഴും എതിർത്തുകൊണ്ടിരിക്കുന്നു. ഈ ഇരട്ടത്താപ്പിനെതിരെയാണ് പരിഹാസം ശക്തമായത്.
സ്ത്രീയേക്കാൾ മനക്കരുത്ത് പുരുഷനാണ്. ജോലി കഴിഞ്ഞ് വരുന്ന പുരുഷനെ ശുശ്രൂഷിക്കുകയാണ് സ്ത്രീയുടെ കടമ. സ്ത്രീകൾക്ക് ഇസ്ലാം സ്വത്തവകാശം നൽകിയിട്ടുണ്ട്. പ്രത്യേക സാഹചര്യത്തിൽ ഭർത്താവിനെ ഒഴിവാക്കാനുള്ള സാഹചര്യം നൽകിയിട്ടുണ്ട്. എന്നാൽ പരിശുദ്ധി സംരക്ഷിക്കാനായി പരിപുരുഷന്മാരുമായി ഇടപഴകുന്ന എല്ലാ വേദികളും മാറ്റി നിർത്തണമെന്ന് ഇസ്ലാം പറയുന്നു. പ്രവാചരിൽ ഒരാൾ പോലും സ്ത്രീ ഉണ്ടായിരുന്നില്ല. കാരണം പ്രവാചകൻ പൊതുവേദിയിൽ സംസാരിക്കണം. പൊതുജനങ്ങളുമായി ഇടപഴകണം. ചെറുപ്പക്കാരിയായ സ്ത്രീ സ്റ്റേജിൽ കയറി പ്രസംഗിച്ചാൽ അവളുടെ പ്രസംഗം ശ്രദ്ധിക്കാതെ മറ്റെന്തെങ്കിലുമായിരിക്കും ശ്രദ്ധിക്കുക. അതുകൊണ്ടാണ് പ്രവാചകനായി ഒരു സ്ത്രീയെപ്പോലും നിശ്ചയിക്കാതിരുന്നത്. പരപുരുഷന്മാരുമായി ബന്ധപ്പെടുന്ന പൊതുകാര്യങ്ങളിൽ സ്ത്രീകളെ ഇടപെടീക്കാതെ മാറ്റി നിർത്തുന്നത് അവരുടെ പാതിവൃത്ത്യം സംരക്ഷിക്കാനാണെന്നുമാണ് കാന്തപുരം സ്ഥിരമായി ഉയർത്തുന്ന വാദങ്ങൾ.
എന്നാൽ മർകസ് നോളജ് സിറ്റിയിൽ നടന്ന പരിപാടിയിൽ ഈ നിയമങ്ങളൊക്കെ എവിടെപ്പോയെന്നാണ് ചോദ്യം ഉയരുന്നത്. സ്ത്രീകൾ അവിടെ വേദിയിൽ കയറി പ്രസംഗിച്ചല്ലോ.. എന്തേ കാഴ്ചക്കാരുടെ ശ്രദ്ധ മാറിപ്പോയില്ല. ഒരുമിച്ച് ഇരുന്നിട്ട് ഒന്നും സംഭവിച്ചില്ലല്ലോ.. ഇത്തരമൊരു വേദിയിൽ കാന്തപുരവും കയറി ഇരുന്നല്ലോ.. എന്തേ അവിടുന്ന് ഇറങ്ങിപ്പോരാതിരുന്നത് എന്നെല്ലാമാണ് ചോദ്യം ഉയരുന്നത്. വിവാദമായ തിരുകേശവുമായി ബന്ധപ്പെട്ടാണ് നോളജ് സിറ്റി പണിതുയർത്തുന്നത്. കാന്തപുരത്തിന്റെ മകന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ പ്രവർത്തനങ്ങളെല്ലാം.
സംഘടനയുടെ ഭാരവാഹികളെപ്പോലും ഇവിടേക്ക് അടുപ്പിക്കാറില്ല. മറ്റുള്ളിടത്തെല്ലാം പഴഞ്ചൻ നിയമങ്ങളും പറഞ്ഞ് രംഗത്ത് വരുന്ന കാന്തപുരത്തിന് പക്ഷെ നോളജ് സിറ്റിയുടെ വേറിട്ട രീതികളോട് ഒരു എതിരഭിപ്രായവും ഇല്ലേയെന്നും ചോദ്യം ഉയരുന്നുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നുണ്ട്.