- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾ പൊതുരംഗത്തിറങ്ങാൻ ഇസ്ലാം അനുവദിച്ചിട്ടില്ല; അവർ രംഗത്തിറങ്ങിയാൽ നാശവും ബുദ്ധിമുട്ടും അക്രമവും ഉണ്ടാകും; അതുകൊണ്ടാണ് അവർക്ക് പർദ്ദ വേണമെന്നും ആവശ്യത്തിന് പുറത്തിറങ്ങിയാൽ മതിയെന്ന് പറയുന്നത്; സോഷ്യൽ മീഡിയയിൽ വിവാദത്തിന് വഴിവെച്ച് കാന്തപുരത്തിന്റെ പരാമർശം
കോഴിക്കോട്: ഇസ്ലാമിക പണ്ഡിതരുടെ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വിവാദമാകുന്ന സമയമാണ് ഇപ്പോൾ. ഫറൂഖ് കോളേജിൽ അദ്ധ്യാപകൻ നടത്തിയ വിവാദ പരാമർശങ്ങൾ കേസായി മാറിയിരുന്നു. ഇതിന് പിന്നാലെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസംഗവും വിവാദത്തിന് ഇടയാക്കി. സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് തെറ്റാണെന്ന് പറഞ്ഞു കൊണ്ടാണ് കാന്തപുരത്തിന്റെ പ്രസംഗം. പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പതിവുപോലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. സ്ത്രീകൾ പൊതുരംഗത്തിറങ്ങാൻ ഇസ്ലാം അനുവദിച്ചിട്ടില്ല. അവർ രംഗത്തിറങ്ങിയാൽ നാശവും ബുദ്ധിമുട്ടും അക്രമവും ഉണ്ടാകുമെന്ന് കാന്തപുരം പറഞ്ഞു. കോഴിക്കോട്ട് അൽ ബനാത്ത് സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷ ചടങ്ങുകൾക്കിടെയാണ് കാന്തപുരത്തിന്റെ പരാമർശം ഉണ്ടായത്. അതേസമയം ഈ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പറഞ്ഞത് ഒരു വസ്തുതപരമായ കാര്യം മാത്രമാണെന്നാണ് എ പി അനുകൂലികൾ ചൂണ്ടിക്കാട്ടിയത്. ഇസ്ലാമിൽ പറയുന്ന കാര്യമാണ് കാന്തപുരം പറഞ്ഞതെന്നും മറ്
കോഴിക്കോട്: ഇസ്ലാമിക പണ്ഡിതരുടെ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വിവാദമാകുന്ന സമയമാണ് ഇപ്പോൾ. ഫറൂഖ് കോളേജിൽ അദ്ധ്യാപകൻ നടത്തിയ വിവാദ പരാമർശങ്ങൾ കേസായി മാറിയിരുന്നു. ഇതിന് പിന്നാലെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസംഗവും വിവാദത്തിന് ഇടയാക്കി. സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് തെറ്റാണെന്ന് പറഞ്ഞു കൊണ്ടാണ് കാന്തപുരത്തിന്റെ പ്രസംഗം. പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പതിവുപോലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
സ്ത്രീകൾ പൊതുരംഗത്തിറങ്ങാൻ ഇസ്ലാം അനുവദിച്ചിട്ടില്ല. അവർ രംഗത്തിറങ്ങിയാൽ നാശവും ബുദ്ധിമുട്ടും അക്രമവും ഉണ്ടാകുമെന്ന് കാന്തപുരം പറഞ്ഞു. കോഴിക്കോട്ട് അൽ ബനാത്ത് സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷ ചടങ്ങുകൾക്കിടെയാണ് കാന്തപുരത്തിന്റെ പരാമർശം ഉണ്ടായത്. അതേസമയം ഈ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പറഞ്ഞത് ഒരു വസ്തുതപരമായ കാര്യം മാത്രമാണെന്നാണ് എ പി അനുകൂലികൾ ചൂണ്ടിക്കാട്ടിയത്. ഇസ്ലാമിൽ പറയുന്ന കാര്യമാണ് കാന്തപുരം പറഞ്ഞതെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നതിനെതിരെ കാന്തപുരം ആദ്യമായല്ല അഭിപ്രായം രേഖപ്പെടുത്തുന്നത്. സമാനമായ അഭിപ്രായം നേരത്തെ തന്നെ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷനാണ്. സ്ത്രീ പുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണ് എന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ നേരത്തെ തന്റെ പ്രസംഗങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. സമാന നിലപാട് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് കാന്തപുരം ചെയ്തിരിക്കുന്നത്.
മുമ്പ് ഒരു പ്രസംഗത്തിൽ കാന്തപുരം പറഞ്ഞത് ഇങ്ങനെയായിരുന്നു: പ്രകൃതി സ്ത്രീയ്ക്കും പുരുഷനും ഒരോ ചുമതലകൾ നൽകിയിട്ടുണ്ട്. സ്ത്രീയ്ക്ക് ആഹാരം ഉണ്ടാക്കുകയും കുട്ടികളെ പ്രസവിക്കുകയും അവരെ വളർത്തുകയും ചെയ്യണമെന്നതാണ് ചുമതല. പുരുഷന് ഭരണപരമായ ചുമതലയാണ് പ്രകൃതി നൽകുന്നത്. പുരുഷൻ അധ്വാനിച്ച് വീട്ടിൽ വരുമ്പോൾ അവന് ആഹാരം ഉണ്ടാക്കിക്കൊടുക്കേണ്ടവളാണ് സ്ത്രീ. അതാണ് സ്ത്രീയുടെ ചുമതല. ലോകനടത്തിപ്പ് തന്നെ അതാണ് കാണിക്കുന്നത്.
ഡോക്ടർമാരുടെ കാര്യം തന്നെ എടുത്തുനോക്കിയാൽ വിദഗ്ധരായ ആയിരം പുരുഷ ഡോക്ടർമാർ ഉണ്ടെങ്കിൽ അവിടെ ഒരു സ്ത്രീ ഡോക്ടറെ ഉണ്ടാകുകയുള്ളൂ. വലിയ ഓപ്പറേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാൻ സ്ത്രീക്ക് മനക്കരുത്തില്ല. അതിന് പുരുഷൻ തന്നെ വേണം. പവാചകനേയും ഖലീഫമാരേയും എടുത്തു നോക്കിയാൽ അതിലൊന്നും ഒരു സ്ത്രീയെപ്പോലും കാണാൻ സാധിക്കില്ല. ഒരു യുദ്ധത്തിലും സ്ത്രീ നേതൃത്വം നൽകിയിരുന്നില്ല. സകല മേഖലകൾ എടുത്തുനോക്കിയാലും സ്ത്രീയും പുരുഷനും സമന്മാരാണെന്ന് പറയാൻ കഴിയില്ല.
ആണും പെണ്ണും ഒരേ ബെഞ്ചിലിരുന്ന് പഠിക്കുയെന്നത് ഒരിടത്തും ഇതുവരെ നടക്കാത്ത കാര്യമാണ്. ക്ലാസുകളിൽ ഒരേ ബഞ്ചിലിരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെയുള്ള ഒളിയമ്പാണെന്നും കാന്തപുരം അഭിപ്രായപ്പെടുകയുണ്ടായി. ചുംബന സമരത്തെ എതിർത്തും കാന്തപുര രംഗത്തെത്തുകയുണ്ടായി. ചുംബനസമരം മനുഷ്യത്വ വിരുദ്ധമാണെന്നായിരുന്നു അന്ന് കാന്തപുരം അഭിപ്രായപ്പെട്ടത്.