- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്‌കൂൾ വിദ്യാർത്ഥിനിയുമായി ആദ്യം സൗഹൃദം സ്ഥാപിച്ചു; പിന്നീട് പ്രണയം നടിച്ച് നഗ്‌നഫോട്ടോകൾ കൈക്കലാക്കി; അവസാനം ഭീഷണിപ്പെടുത്തി പീഡിപ്പിക്കാനും സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാനും ശ്രമം; നിലമ്പൂരിൽ 19കാരൻ പിടിയിൽ
മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിക്കുകയും അവസാനം പ്രണയം നടിച്ച് നഗ്‌ന ഫോട്ടോകൾ കൈക്കലാക്കുകയും ചെയ്തു പീഡിപ്പിക്കാശ്രമിക്കുകയും സ്വർണം തട്ടിയെടുക്കാൻ ശ്രമിക്കുകയുംചെയ്ത 19കാരൻ നിലമ്പൂർ പൊലീസിന്റെ പിടിയിൽ.
നിലമ്പൂരിലെ പെൺകുട്ടിയെയാണ് ചതിയിൽപ്പെടുത്താൻ ശ്രമിച്ചത്. പ്രണയം നടിച്ചു കൈക്കലാക്കിയ നഗ്‌നഫോട്ടോകൾ ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതി. തുടർന്ന് ഇതെ ഭീഷണി വീണ്ടും ആവർത്തിച്ച് പെൺകുട്ടിയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.
സ്വർണഭാരണങ്ങൾ നൽകിയില്ലെങ്കിൽ ഫോട്ടോ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.പ്രതി കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി കാപ്പുമ്മൽ മുഹമ്മദ് സാദിഖിനെ(19)യാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പീഡന ശ്രമം പെൺകുട്ടി ചൈൽഡ് ലൈനിൽ അറിയിക്കുകയും ചൈൽഡ് ലൈൻ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കേസ്സ് രജിസ്റ്റർ ചെയ്ത പൊലീസ് കാക്കൂരിലുള്ള വീട്ടിൽ വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്‌ഐ ശശികുമാർ , സിപിഓമാരായ അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്. പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. സമാനമായ രീതിയിലുള്ള പ്രവർത്തനം പ്രതിയിൽനിന്നുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും