തിരുവനന്തപുരം: ആരോഗ്യ കേരളത്തിൽ മേനി നടിക്കുന്നതിന് കുറവില്ല. എന്നാൽ പരാധീനതകളിലൂടെയാണ് യാത്രകൾ. ചില നല്ല പ്രവർത്തികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്നുണ്ട്. എന്നാൽ അതിന് അപ്പുറേത്ത് ഏകോപനമില്ലാതെ രോഗികളെ ദുരിതത്തിലാക്കുന്ന അവസ്ഥ. രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ ആർക്കും മെഡിക്കൽ കോളേജിനെ ഭരിക്കാം. ഡിആർ ഫാൻസുകാരാണ് എല്ലാം തീരുമാനിക്കുന്നത്. ഡോക്ടർമാർക്ക് പോലും നിവർത്തിയില്ല. ഇതിനിടെയാണ് ചികിൽസാ പിഴവിലും ഞെട്ടിക്കുന്ന വാർത്തകൾ എത്തുന്നത്.

മെഡിക്കൽ കോളേജിനായി കെട്ടിയ ഫ്‌ളൈ ഓവർ തകരുന്നു. ന്യായീകരണമാണ് ഇവിടേയും നടക്കുന്നത്. ഇതിനൊപ്പമാണ് രോഗികളെ ദ്രോഹിക്കുന്ന ഡോക്ടർമാരും. ഇതൊന്നും നേരയാക്കാൻ ആരുമില്ലേ എന്ന ചോദ്യമാണ് കരമന കൗൺസിലറായ കരമന അജിത്ത് ഉയർത്തുന്നത്. സംഗീത മോളുടെ കഥ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ് കൗൺസിലർ. ഈ കുട്ടിക്കുണ്ടായ ആരോഗ്യപരമായ വേദനകൾക്ക് ആരു നഷ്ടപരിഹാരം നൽകും? ഇതാണ് ഉയരുന്ന ചോദ്യം.

കതകിന്റെ ഇടയിൽ കൈ വച്ച് കതക് അടച്ച് മൂന്ന് വിരളുകൾ മുറിഞ്ഞ് തൂങ്ങിയ നിലയിൽ സംഗീത മോൾ മെഡിക്കൽ കോളേജിലെത്തിച്ചു. പിന്നീട് പട്ടിണിക്കിട്ട് കൊല്ലാൻ ആശുപത്രി അധികാരികൾ ശ്രമിച്ചു. 28 മണിക്കൂറാണ് വെള്ളം പോലും കുടിക്കാതെ ഈ കുട്ടിക്ക് കിടക്കേണ്ടി വന്നത്. അതും സുപ്പർ സ്‌പെഷ്യാലിറ്റി തള്ളുകൾ നടത്തുന്നവരുടെ നാട്ടിൽ

കരമന അജിത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

മന്ത്രി വീണാ ജോർജേ നിങ്ങൾക്കുമില്ലേ മക്കൾ ..................... കരമന സത്യാ നഗറിൽ കതകിന്റെ ഇടയിൽ കൈ വച്ച് കതക് അടച്ച് മൂന്ന് വിരളുകൾ മുറിഞ്ഞ് തൂങ്ങിയ നിലയിൽ എന്റെ സംഗീത മോൾ ...
ഇന്നലെ ഉച്ചയ്ക്ക് (27 - 5 - 22 ന് വെള്ളി) 12.45 ന് ആണ് സംഭവം. ഗവ: ജനറൽ ആശുപത്രിയിൽ കൊണ്ടുപോയ മാതാപിതാക്കൾ .
അവിടെ നിന്നും അടിയന്തിര ശസ്ത്രക്രീയക്ക് മെഡിക്കൽ കോളേജിലേക്ക് ജനറൽ ആശുപത്രി അധികാരിക്കാരികൾ റഫർ ചെയ്തു.
2 മണിക്ക് മെഡിക്കൽ കോളജിൽ എത്തിച്ചു.
ഡ്യൂട്ടി ഡോക്ടർ ശസ്ത്രക്രിയ ചെയ്യണമെന്ന് നിർദ്ദേശിച്ചു. അതും ഉടനെ ചെയ്യണം
കുട്ടിക്ക് ആഹാരം കൊടുക്കരുത് ഡോക്ടറുടെ നിർദ്ദേശം ....
ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഇന്നലെ മുഴുവൻ രക്ഷകർത്താക്കൾ കുട്ടിക്ക് ആഹാരം കൊടുത്തില്ല ! ഓപ്പറേഷനും നടന്നില്ല.
ഇന്ന് (28-5-22 ന് ശനി ) രാവിലെയും ഉച്ചയ്ക്കും വൈകുംന്നേരവും ഓപ്പറേഷൻ നടന്നില്ല 36 മണിക്കൂർ പട്ടിണിയക്ക് ഇട്ട് മെഡിക്കൽ കോളേജ് അധികാരികൾ സംഗീത മോളേ...
ഈ സംഭവവുമായി ബന്ധപെട്ട് ... പ്രയാസം കൊണ്ട് സംഗീത മോളുടെ അമ്മ എന്നെ വിളിച്ചു ഇന്ന് . അതാണ് മുകളിൽ ഞാൻ ഇട്ടിരിക്കുന്ന വോഴ്‌സ് ക്ലിപ്പ് .
എനിക്കും ഉള്ളത് രണ്ട് പെൺമക്കൾ.
സഹിച്ചില്ല.!
നേരെ മെഡിക്കൽ കോളേജിലേക് പുറപ്പെട്ടു.
പോയപ്പോൾ കണ്ട കാഴ്ച പറഞ്ഞ് അറിയിക്കുവാൻ സാധ്യമല്ല.
പൊട്ടിക്കരയുന്ന മാതാപിതാക്കൾ ....
കൈ നഷ്ട്ടപ്പെട്ട തിനേക്കാൾ വിശപ്പിന്റെ നിലവിളി സംഗീത മോളുടെ ...
ആശുപത്രി PRO യെ ബന്ധപ്പെട്ടു.
അടിയന്തിര നടപടിക്ക് ഞാൻ നിർദ്ദേശിച്ചു.
ഒരു മണിക്കൂർ കഴിഞ്ഞ് ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി സംഗീതയേ. രാത്രി തന്നെ ഓപ്പറേഷൻ ചെയ്യുമെന്ന് ഡോക്ടർന്മാർ
ഉറപ്പു നൽകി.
എന്റെ ചോദ്യം മറ്റൊന്നാണ്.
സംഗീതമോളെ 36 മണിക്കൂർ പട്ടിണിക്ക് ഇട്ടതിന് ഉത്തരവാദികൾ ആരാണ് ?
കൈയിലെ വിരലുകൾ ചതഞ്ഞ് അറ്റുപോയ വിരലുകൾ ഇനി തുന്നി കെട്ടിയാൽ ശരിയാകുമോ?
ഇതിന് ഉത്തരവാദികൾ ആരാണ് ?
മന്ത്രി വീണാ ജോർജേ നിങ്ങൾക്കുമില്ലേ മക്കൾ ...