ചെങ്ങന്നൂർ: കാർണവേഴ്സ് വില്ലയിലെ ഭാസ്‌കരകാരണവരുടെ കൊലപാതക കേസിൽ മരുമകളുടെയും കാമുകന്റേയും സുഹൃത്തുക്കളുടെയും ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. ഭാസ്‌കര കാരണവരുടെ മരുമകൾ ഷെറിൻ, കാമുകനായ ബാസിദ് അലി, സുഹൃത്തുക്കളായ ഉണ്ണി, ഷാനുൽ റഷീദ് എന്നിവരുടെ ജീവപര്യന്തം തടവുശിക്ഷയാണു ഹൈക്കോടതി ശരിവച്ചത്. പ്രതികളുടെ പ്രായം പരിഗണിച്ചു വധശിക്ഷ ഒഴിവാക്കിയ സെഷൻസ് കോടതി വിധിയും അംഗീകരിച്ചു.

2009 നവംബർ എട്ടിന് രാവിലെയാണു ചെങ്ങന്നൂർ കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌കരകാരണവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന നിലയിലാണ് ആദ്യം കേസ് അന്വേഷണം മുന്നോട്ടുപോയത്. എന്നാൽ വീട്ടിൽ ഉണ്ടായിരുന്ന നായ്ക്കൾ കുരക്കുന്ന ശബ്ദം കേട്ടില്ല എന്ന അയൽക്കാരുടെ മൊഴിയിൽ വീണ്ടും ഇഴകീറിയുള്ള പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തുവന്നത്.

കാമുകനുമായി ഒരുമിച്ചു ജീവിക്കുന്നതിനു വേണ്ടി സ്വന്തം മരുമകളും കാമുകനും സുഹൃത്തുക്കളും ചേർന്ന് നടത്തിയ ക്രൂരമായ ഒരു കൊലപാതകവിവരമാണു പിന്നീട് പുറത്തു വന്നത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന സുന്ദരിയായ ഷെറിനെ മാനസികസ്ഥിരതയില്ലാത്ത മകനുവേണ്ടി ഭാസ്‌കരകരണവർ തന്നെയാണ് കണ്ടെത്തിയത്. കല്യാണം കഴിഞ്ഞ ഉടൻ തന്നെ ന്യൂയോർക്കിലേക്ക് പോയ ഷെറിനും ഭർത്താവും വളരെ താമസിക്കാതെ തിരിച്ചു ചെങ്ങന്നൂരിൽ സ്ഥിരതാമസം തുടങ്ങി. ന്യൂയോർക്കിലും, ഷെറിൻ കാമുകന്മാരെ കണ്ടുപിടിച്ചതാണ് തിരിച്ചു നാട്ടിൽ സ്ഥിരതമാസമാക്കാനുള്ള കാരണമായി ഭാസ്‌കരകരണവർ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്. നാട്ടിൽ വന്നിട്ടും ഷെറിൻ പാൽക്കാരനോടും പണിക്കാരോടും ബന്ധം തുടർന്നു ഇത് മനസിലാക്കിയ ഭാസ്‌കരകാരണവർ ഷെറിന്റെ പേരിൽ എഴുതിയ വിൽപത്രം തിരിച്ചു എഴുതി വാങ്ങിച്ചു. ഇതും കൊലയിലേക്കുള്ള കാരണമായി

ഈ അവസരത്തിൽ ഷെറിൻ നോട്ടിരിട്ടിപ്പിക്കൽ സംഘത്തിലെ ബാസിത് അലിയുമായി പരിചയത്തിലാവുകയും ആ ബന്ധം പിന്നീട് ശാരീരിക ബന്ധത്തിനു വഴിമാറുകയും ചെയ്തു. ഇവർ തമ്മിലുള്ള ശാരീരികബന്ധം നേരിട്ടുകണ്ട ഭാസ്‌കരകരണവർ ഷെറിനോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനും ബാങ്കിൽ ഷെറിന്റെ പേരിൽ ഉള്ള ഫിക്‌സഡ് ഡീപ്പോസിറ് തന്റെ പേരിലൊട്ടു മാറ്റണമെന്നും ആവശ്യപ്പെട്ടു.

പണം കൈമോശം വരുമെന്ന് മനസിലാക്കിയ ഷെറിൻ അന്നു തന്നെ പാൽക്കാരനെ കൊണ്ട് ഉറക്ക ഗുളിക വാങ്ങി നായ്ക്കൾക്ക് കൊടുത്തു രാത്രിയിൽ അതിന്റെ ശല്യം ഇല്ലാതാക്കി, കൊലക്ക് സാഹചര്യം ഉണ്ടാക്കി. കാമുകന് സന്ദേശം അയക്കുകയും കാമുകനും കൂട്ടുകാരും ചേർന്ന് ഭാസ്‌കരകരണവരുടെ കൈയും കാലും ബന്ധിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുകയും മോഷണശ്രമം ആണെന്ന് വരുത്തിത്തീർക്കാൻ ലാപ്‌ടോപ്പ്, വാച്ച്, മോതിരം എന്നിവ മോഷ്ടിക്കുകയും മുളകുപൊടി വിതറുകയും ചെയ്തു.

അലമാരിയിൽ ഇരുന്ന പണം മോഷണം പോകാത്തതും രാത്രിയിൽ നായ്ക്കൾ കുരക്കാതിരുന്നതിലും സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ അന്വേഷണത്തിൽ ചെങ്ങന്നൂരിനെ നടുക്കിയ കൊലപാതകത്തിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിച്ചു.