- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹക്കിം റൂബയുടെ പോരാട്ടം ഫലം കണ്ടു; കൈക്കൂലി നൽകാൻ വിസമ്മതിച്ചതിന് മർദ്ദിച്ച കരിപ്പൂർ കസ്റ്റംസ് സൂപ്രണ്ട് ഫ്രാൻസിസ് കോടങ്കണ്ടത്തിനു സ്ഥലംമാറ്റം; നടപടി പ്രവാസികളുടെ പ്രതിഷേധം ശക്തമായപ്പോൾ
കോഴിക്കോട്: കൈക്കൂലി കൊടുക്കാൻ വിസമ്മതിച്ചിന്റെ പേരിൽ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ട് ഫ്രാൻസിസ് കോടങ്കണ്ടത്തിൽ നിന്നും മർദ്ദനം ഏൽക്കേണ്ടി വന്ന പ്രവാസി യുവാവിന്റെ പോരാട്ടം ഒടുവിൽ വിജയം കണ്ടു. ഈ ഉദ്യോസ്ഥൻഡ നിരന്തരമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന കാര്യം പുറത്തുവന്നത് ഹക്കിം റൂബ എന്ന ഐ ടി എൻജിനീയറു
കോഴിക്കോട്: കൈക്കൂലി കൊടുക്കാൻ വിസമ്മതിച്ചിന്റെ പേരിൽ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ട് ഫ്രാൻസിസ് കോടങ്കണ്ടത്തിൽ നിന്നും മർദ്ദനം ഏൽക്കേണ്ടി വന്ന പ്രവാസി യുവാവിന്റെ പോരാട്ടം ഒടുവിൽ വിജയം കണ്ടു. ഈ ഉദ്യോസ്ഥൻഡ നിരന്തരമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന കാര്യം പുറത്തുവന്നത് ഹക്കിം റൂബ എന്ന ഐ ടി എൻജിനീയറുടെ ഇടപെടലിലൂടെയാണ്. കൈക്കൂലി വിഷയം നിയമസഭയിൽ വരെ എത്തിയതോടെ ഒടുവിൽ നടപടിയും കൈക്കൊണ്ടു. പ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നു എന്ന പരാതിയിൽ കരിപ്പൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജന്റ് സ് സൂപ്രണ്ട് ഫ്രാൻസിസ് കോടങ്കണ്ടത്തിനു സ്ഥലം മാറ്റിയിരിക്കയാണ് ഇപ്പോൾ. കോഴിക്കോട് സെൻട്രൽ എക്‌സൈസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനാണ് ഇദ്ദേഹത്തിന് നിർദ്ദേശം ലഭിച്ചത്. പുതിയ പോസ്റ്റിങ് ഇതിനു ശേഷമായിരിക്കും.
കോഴിക്കോട് ഓഫീസിൽ തന്നെയായിരിക്കും നിയമനമെന്നറിയുന്നു. വെള്ളിയാഴ്ച രാത്രിയാണ് കരിപ്പൂരിൽ നിന്ന് സ്ഥലം മാറ്റിയെ സന്ദേശം ഇയാൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ മൂന്നിനു ദുബൈയിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഹക്കീം റുബയെ കൈകൂലി നൽകാത്തതിന്റെ പേരിൽ ഫ്രാൻസിസ് മർദ്ദിക്കുകയും ഏഴ് മണിക്കൂറിലധികം എയർപോട്ടൽ ഭക്ഷണം നൽകാതെ പിടിച്ചു വെക്കകയും ചെയ്തതായി ഹക്കിം റുബ കരിപ്പൂർ പൊലീസിൽ പരാതി നൽകിയിന്നു. ദുബൈയിൽ ഐ ടി എഞ്ചിനീയറാണ് ഹക്കിം' കരിപ്പൂർ കസ്റ്റംസിൽ പ്രവാസികളെ പീഡിപ്പിക്കുയും കൈകൂലി നൽകാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലും പ്രതിഷേധിച്ച് ഇതിനകം നിരവധി സംഘടനകൾ എയർപ്പോർട്ടിലേക്ക് മാർച്ച് നടത്തിയിട്ടുണ്ട്.
ഇതിനിടെ കൈക്കൂലി കേസിൽ പ്രതികരിച്ചതിന്റെ പേരിൽ ഹക്കിം റൂബയ്‌ക്കെതിരെ കള്ളക്കേസ് ചുമത്താനും മടക്കയാത്ര തടയാനും ശ്രമം ഉണ്ടായിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ വിഷയം കെ എം ഷാജി എംഎൽഎ നിയമസഭയിൽ ഉയർത്തുകയും ചെയ്തു. ഇതോടെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ സി ജോസഫും വ്യക്തമാക്കിയിരുന്നു. വർഷങ്ങളായി ഒരേ എയർപോർട്ടിൽ ജോലി ചെയ്തു വരുന്ന തൃശൂർ മണലൂർ സ്വദേശിയായ ഫ്രാൻസിസ് തണ്ടിക്കൽ കൊടങ്കണ്ടത്ത്് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രധാനികളുടെയും ഇഷ്ടക്കാരനായ കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. ഈ ബന്ധം ഉപയോഗിച്ചാണ് ഇയാൾ പ്രവാസികളെ ദ്രോഹിച്ചിരുന്നത്. എന്നാൽ റൂബയുടെ ശക്തമായ നിലപാടിനെ പ്രവാസികൾ ഒന്നടങ്കം പിന്തുണച്ചതോടെയാണ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ലഭിച്ചത്.
ദൂബായിൽ നിന്ന് കരിപ്പൂർ എയർപ്പോർട്ടിൽ വന്നിറങ്ങിയ ഹക്കീം റൂബ കൂടെ കൊണ്ടുവന്നത് സ്വന്തം മകൾക്ക് കാതിലിടാൻ ഒരു കമ്മലിന്റെ സ്റ്റഡഡ് , ഭാര്യക്ക് കയ്യിൽ കെട്ടാൻ ഒരു കൈ ചെയിൻ എന്നിവയായിരുന്നു. രണ്ടും കൂടി 7.26 ഗ്രാം മാത്രം. ഒരു പവൻ തികയാൻ ഇനിയും വേണം ഏതാനും മില്ലി ഗ്രാം. നിയമപ്രകാരം ഒരു പുരുഷന് 50000 രൂപ വിലയുള്ള ആഭരണം കൊണ്ടുവരാം എന്നിരിക്കെ 20000 രൂപ പോലും തികയാത്ത ഈ സ്വർണം കൊണ്ട് വന്നതിനു അന്യായമായി നികുതിയും കസ്റ്റംസ് ഉദ്യോഗസ്ഥർ ഈടാക്കി.
മാത്രമല്ല , കൈക്കൂലി വിസമ്മതിച്ചതിന് മുഖത്ത് അടിക്കുകയും എട്ടു മണിക്കൂർ തടഞ്ഞു വെക്കുകയും ചെയ്തതിനെതിരെ പരാതിപ്പെട്ടതിന്റെ പേരിൽ ഹക്കീമിനെ സ്വർണ്ണക്കടത്ത് മാഫിയ ആക്കാനും ശ്രമിക്കുകയാണ്. അപ്പോൾ പിന്നെ കൈക്കൂലിക്ക് എതിരെ വരുന്നവർ എങ്ങനെ പ്രതികരിക്കും. എന്നാൽ യഥാർത്ഥ കടത്തുകാർക്ക് യഥേഷ്ടം വിമാനത്താവളം ഉപയോഗിക്കുകയും ചെയ്യാം. ഇത് വ്യാപക പ്രതിഷേധത്തിന് ഇടവന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭയിൽ പ്രശ്‌നം ഉന്നയിച്ചത്.
ഹക്കീം പൊലീസിൽ പരാതി നൽകിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇതിനു പിന്നാലെ ഫ്രാൻസിസും പരാതിയുമായി രംഗത്തു വന്നത്. ഹക്കീമിന് പിന്തുണയുമായി വിവിധ പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ സ്ഥലത്തെ സിസിടിവി കാമറകൾ മാസങ്ങളായി പ്രവർത്തന രഹിതമാണെന്നും ആരോപണമുണ്ട്. ഹക്കീമിന്റെയും കസ്റ്റംസിന്റെയും പരാതിയെ തുടർന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ യാത്രക്കാരനെ സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് ഉദ്യോഗസ്ഥൻ വിളിച്ചുകൊണ്ടുപോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ഭക്ഷണം പോലും നൽകാതെ എട്ടു മണിക്കൂറോളം വിമാനത്താവളത്തിൽ തടഞ്ഞുവച്ചതിനെതിരെ ദേശീയസംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾക്കും ഹക്കീം പരാതി നൽകിയിട്ടുണ്ട്.