- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് കോടിയുടെ മുക്കുപണ്ട തട്ടിപ്പ് നടത്തിയ കരിവെള്ളൂർ സൊസൈറ്റിയുടെ അമരക്കാർ പാർട്ടിക്ക് പോലും വഴങ്ങാത്ത കോൺഗ്രസ് എ ഗ്രൂപ്പുകാർ; ഐ ഗ്രൂപ്പുകാരെ കടുത്ത ശത്രുക്കളായി കണ്ട് കാര്യങ്ങൾ നീക്കി; മുക്കുപണ്ടം പണയം വെച്ചത് 92 ആളുകളുടെ പേരിൽ: പുറത്തുവന്നത് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ കഥ
കണ്ണൂർ: പാർട്ടിക്കു പോലും വിധേയമായി പ്രവർത്തിക്കാത്ത ഒരു സംഘമാണ് മൂന്ന് കോടിയുടെ മുക്കുപണ്ട തട്ടിപ്പ് നടത്തിയ കരിവെള്ളൂർ സോഷ്യൽ വർക്കേഴ്സ് സൊസൈറ്റിയുടെ ഭരണസാരഥികൾ. കോൺഗ്രസ്സ് എ.വിഭാഗക്കാരായ ഇവർ എല്ലാം ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ച് പ്രവർത്തിക്കുന്നവരായിരുന്നു. ഗ്രൂപ്പിന്റെ അപ്രമാധിത്വത്തിൽ ഇവർ കളിക്കുന്ന കളികൾക്ക് ആരുടേയും നിയന്ത്രണവുമില്ലായിരുന്നു. അത് ഇവർക്ക് അനുഗ്രഹമായി. ബാങ്കിലെ ജീവനക്കാരുടെ നിയന്ത്രണം മുതൽ വായ്പ നൽകൽ വരെ ഗ്രൂപ്പ് മുഴച്ചു നിന്നു. 2012 ൽ യു.ഡി.എഫ്. ഭരണകാലത്താണ് ബാങ്ക് ആരംഭിച്ചത്. കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയായിരുന്നു തുടക്കം. അതു കൊണ്ട് തന്നെ എ.വിഭാഗം നേതാവും അദ്ധ്യാപകനുമായ എ.വി. ഗിരീശന് സൊസൈറ്റി അംഗീകാരം നേടിയെടുക്കാൻ എളുപ്പം കഴിഞ്ഞു. കോൺഗ്രസ്സിന്റെ തന്നെ മറ്റൊരു സംഘം പ്രവർത്തിക്കുമ്പോഴും അതിന് ബദലായി ഗ്രൂപ്പ് താത്പര്യം മാനിച്ചാണ് ഇത് ആരംഭിച്ചത്. ഐ.വിഭാഗക്കാരെ സംഘത്തിന്റെ ഒരു ചടങ്ങിലും അടുപ്പിച്ചിരുന്നില്ല. കഠിന ശത്രുക്കളായും കണ്ടു. സ്വന്തം പ്രശസ്ത
കണ്ണൂർ: പാർട്ടിക്കു പോലും വിധേയമായി പ്രവർത്തിക്കാത്ത ഒരു സംഘമാണ് മൂന്ന് കോടിയുടെ മുക്കുപണ്ട തട്ടിപ്പ് നടത്തിയ കരിവെള്ളൂർ സോഷ്യൽ വർക്കേഴ്സ് സൊസൈറ്റിയുടെ ഭരണസാരഥികൾ. കോൺഗ്രസ്സ് എ.വിഭാഗക്കാരായ ഇവർ എല്ലാം ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ച് പ്രവർത്തിക്കുന്നവരായിരുന്നു. ഗ്രൂപ്പിന്റെ അപ്രമാധിത്വത്തിൽ ഇവർ കളിക്കുന്ന കളികൾക്ക് ആരുടേയും നിയന്ത്രണവുമില്ലായിരുന്നു. അത് ഇവർക്ക് അനുഗ്രഹമായി. ബാങ്കിലെ ജീവനക്കാരുടെ നിയന്ത്രണം മുതൽ വായ്പ നൽകൽ വരെ ഗ്രൂപ്പ് മുഴച്ചു നിന്നു.
2012 ൽ യു.ഡി.എഫ്. ഭരണകാലത്താണ് ബാങ്ക് ആരംഭിച്ചത്. കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയായിരുന്നു തുടക്കം. അതു കൊണ്ട് തന്നെ എ.വിഭാഗം നേതാവും അദ്ധ്യാപകനുമായ എ.വി. ഗിരീശന് സൊസൈറ്റി അംഗീകാരം നേടിയെടുക്കാൻ എളുപ്പം കഴിഞ്ഞു. കോൺഗ്രസ്സിന്റെ തന്നെ മറ്റൊരു സംഘം പ്രവർത്തിക്കുമ്പോഴും അതിന് ബദലായി ഗ്രൂപ്പ് താത്പര്യം മാനിച്ചാണ് ഇത് ആരംഭിച്ചത്. ഐ.വിഭാഗക്കാരെ സംഘത്തിന്റെ ഒരു ചടങ്ങിലും അടുപ്പിച്ചിരുന്നില്ല. കഠിന ശത്രുക്കളായും കണ്ടു. സ്വന്തം പ്രശസ്തിയുടെ തട്ടകമായാണ് പ്രസിഡണ്ട് ഇതിനെ കണ്ടത്. ആഞ്ജാനുവർത്തികൾ മാത്രമായിരുന്നു ഭരണ സമിതി അംഗങ്ങൾ.
പ്രസിഡണ്ടിന് വിശ്വാസമുള്ളത് സെക്രട്ടറിയിൽ മാത്രമാണ്. അതുകൊണ്ട് തന്നെ ബാങ്കിൽ സ്വർണ്ണപ്പണയം വെക്കുമ്പോൾ അപ്രൈസർ പരിശോധനയൊന്നുമില്ല. അപ്രൈസറുടെ ജോലി ചെയ്യുന്നതും സെക്രട്ടറി തന്നെ. അതുകൊണ്ടു തന്നെ സെക്രട്ടറി ബാങ്കിന്റെ അധികാരിയായി. എല്ലാം തീരുമാനിക്കുന്നത് പ്രസിഡണ്ടും സെക്രട്ടറിയും മാത്രം. ഭരണസമിതി വെറും നോക്കു കുത്തി. കൈത്തറി, നെയ്ത്ത് വിഭാഗക്കാരുടെ കേന്ദ്രമാണ് സൊസൈറ്റിയുടെ ആസ്ഥാനമായ കരിവെള്ളൂർ. അതുകൊണ്ടു തന്നെ അവരുടെ നിക്ഷേപമാണ് ഇവിടെ ഭൂരിഭാഗവുമുള്ളത്.
പോരാത്തതിന് സ്ത്രീകളുടെ ഭീമമായ സമ്പാദ്യവും ഇവിടെ തന്നെ. എല്ലാം പ്രസിഡണ്ടിനും ഭരണസമിതി അംഗങ്ങളുടേയും സാമുദായിക ബന്ധം ഉപയോഗിച്ച് നിക്ഷേപിക്കപ്പെട്ടതാണ്. അതിനാൽ ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിക്ഷേപം നാല് കോടിയോളം രൂപയിലെത്തി. എന്നാൽ നിക്ഷേപകരുടെ സംഖ്യയിൽ നിന്നും മുക്കുപണ്ടം കൊണ്ട് പണയം വെച്ചത് മൂന്ന് കോടി പതിനഞ്ച് ലക്ഷം രൂപ.
92 ആളുകളുടെ പേരിലാണ് മൂന്ന് കോടി പതിനഞ്ച് ലക്ഷം രൂപയുടെ മുക്കുപണ്ടം പണയമായി സ്വീകരിച്ചത്. സൊസൈറ്റി, സെക്രട്ടറി കരിവെള്ളൂരിലെ കെ.വി. പ്രദീപനേയും സുഹൃത്ത് പ്രശാന്തനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല. അവർ സ്ഥലത്തു നിന്നും മുങ്ങിയിരിക്കയാണ്. പ്രശാന്തിന്റെ ബന്ധുക്കളുടെ പേരിലാണ് മുക്കുപണ്ടം പണയം വെച്ച് വലിയ തുക തട്ടിയെടുത്തിട്ടുള്ളത്. സൊസൈറ്റിയിലെ പണയ രജിസ്ട്രറിൽ പേരുള്ളവരെ ചോദ്യം ചെയ്ത് തുടങ്ങിയതോടെ തട്ടിപ്പിന്റെ കഥകൾ പുറത്ത് വരുന്നുണ്ട്. ഒരു ജയരാജന്റെ പേരിൽ 15 ലക്ഷം രൂപയുടെ വ്യാജസ്വർണം പണയം വെച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവർമാരുടെ പേരിലും സ്വർണം പണയം വെച്ചതായി കാണുന്നുണ്ട്. ഒരു ഓട്ടോ ഡ്രൈവറുടെ പേരിൽ 1.21 ലക്ഷം രൂപയും മറ്റൊരാളുടെ പേരിൽ 80,000 രൂപയും പണയം വെച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടിൽ ഭരണസമിതിക്ക് ഒഴിഞ്ഞ് മാറാനാകില്ല. 3.15 കോടി രൂപയുടെ പണയത്തിൽ 2 കോടിയിലേറെ അടവു തന്നെ മുടങ്ങിയിരിക്കയാണ്. ഇതിൽ ഭീമമായ ഭാഗം ഒരു വർഷത്തിന് മേലെ കുടിശ്ശികയായി കിടക്കുന്നുണ്ട്. അവർക്ക് നോട്ടീസ് പോലും സംഘം അയച്ചിട്ടില്ലെന്നാണ് സഹകരണ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. പ്രതിമാസ യോഗങ്ങളിൽ സഹകരണ ഇൻസ്പെക്ടർ അതാത് മാസം 31 നു മുമ്പ് പണയം പുതുക്കുമെന്ന് ഉറപ്പ് നൽകാറുണ്ട്. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല.
ഒരാൾക്ക് തന്നെ 15 ലക്ഷം രൂപ വരെ സ്വർണ്ണപണയ വായ്പ നൽകിയത് സഹകരണ നിയമത്തിന്റെ ലംഘനമാണ്. ഇക്കാര്യവും വകുപ്പ് യഥാസമയം ബോധ്യപ്പെടുത്തിയെങ്കിലും ഇത് അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ സംഘം തയ്യാറായില്ല. ഈ സംഘത്തിൽ നടന്ന തട്ടിപ്പിന് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും ജീവനക്കാരും കുറ്റക്കാരാണെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ കേസ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.