- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിലും ബിജെപിയിലും പോപ്പുലർഫ്രണ്ടുകാർ നുഴഞ്ഞു കയറും; കേരളത്തിലും കർണാടകത്തിലും ഹിന്ദു മുസ്ലിം കലാപമുണ്ടാക്കും; ബംഗളുരുവിലെ രുദ്രേഷിനെ കൊന്നവർ് കണ്ണൂരിലും പരിശീലനത്തിനെത്തി; വസിം അഹമ്മദിന്റെ മൊഴിയിലെ വിവരങ്ങൾ കൈമാറി കർണ്ണാടക പൊലീസ്
കണ്ണൂർ: കർണ്ണാടകത്തിലും കേരളത്തിലും ആയുധപരിശീലനം നടത്തി ഹിന്ദു -മുസ്ലിം കലാപമുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് പദ്ധതികളുണ്ടെന്ന് കർണ്ണാടക പൊലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കർണ്ണാടക പൊലീസ് അതീവ ജാഗ്രതിയിലാണ്. കേരളാ പൊലീസിനും വിശദാംശങ്ങൾ കൈമാറിയിട്ടുണ്ട്. ദേശീയ, പ്രാദേശിക രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ കടന്നുകയറി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അവരുടെ അജണ്ട നടപ്പാക്കാൻ സജീവ പ്രവർത്തനത്തിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബംഗളൂരു ശിവാജി നഗറിൽ ആർ.എസ്. എസ്. നേതാവായ രുദ്രേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പിടിയിലായ വാസിം അഹമ്മദിൽ നിന്നാണ് പൊലീസിന് ഒട്ടേറെ വിവരങ്ങൾ ലഭിച്ചത്. ഈ മാസം 16 -ാം തീയ്യതിയാണ് രുദ്രേഷിനെ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് വാസിം അഹമ്മദും കൂട്ടാളികളും കേരളം സന്ദർശിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ആർഎസ്എസ്, സിപിഐ.(എം.) സംഘടനകളിൽ നുഴഞ്ഞു കയറി കലാപമുണ്ടാക്കാനാണ് പോപ്പുലർ ഫ്രണ്ടിന്റെ ശ്രമമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് വിവരം ലഭിച്ചിട്ട
കണ്ണൂർ: കർണ്ണാടകത്തിലും കേരളത്തിലും ആയുധപരിശീലനം നടത്തി ഹിന്ദു -മുസ്ലിം കലാപമുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് പദ്ധതികളുണ്ടെന്ന് കർണ്ണാടക പൊലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കർണ്ണാടക പൊലീസ് അതീവ ജാഗ്രതിയിലാണ്. കേരളാ പൊലീസിനും വിശദാംശങ്ങൾ കൈമാറിയിട്ടുണ്ട്.
ദേശീയ, പ്രാദേശിക രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ കടന്നുകയറി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അവരുടെ അജണ്ട നടപ്പാക്കാൻ സജീവ പ്രവർത്തനത്തിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബംഗളൂരു ശിവാജി നഗറിൽ ആർ.എസ്. എസ്. നേതാവായ രുദ്രേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പിടിയിലായ വാസിം അഹമ്മദിൽ നിന്നാണ് പൊലീസിന് ഒട്ടേറെ വിവരങ്ങൾ ലഭിച്ചത്. ഈ മാസം 16 -ാം തീയ്യതിയാണ് രുദ്രേഷിനെ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് വാസിം അഹമ്മദും കൂട്ടാളികളും കേരളം സന്ദർശിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ആർഎസ്എസ്, സിപിഐ.(എം.) സംഘടനകളിൽ നുഴഞ്ഞു കയറി കലാപമുണ്ടാക്കാനാണ് പോപ്പുലർ ഫ്രണ്ടിന്റെ ശ്രമമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
നേരത്തെ തന്നെ പോപ്പുലർ ഫ്രണ്ടിന് രാഷ്ടീയ പാർട്ടികളിൽ കടന്നുകയറി കലാപമുണ്ടാക്കാനുള്ള അജണ്ടയുണ്ടായിരുന്നു. സംസ്ഥാന -കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ഇക്കാര്യം പല തവണ അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കേസുകളിൽപ്പെട്ട് പിടിയിലായവരിൽ നിന്നും ഇത്തരമൊരു മൊഴി ഇതുവരേയും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ രുദ്രേഷ് കൊലക്കേസിൽ പിടിയിലായ വാസിം മുഹമ്മദും കൂട്ടുപ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മുഹമ്മദ് ജീബുള്ള, മുഹമ്മദ് മസാർ, ഇർഫാൻ പാഷ എന്നിവരുടെ കുറ്റസമ്മതമൊഴിയിൽ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കയാണ്. ഹിന്ദു -മുസ്ലിം സംഘർഷം നടന്ന പൂർവകാല സംഭവങ്ങൾ സംബന്ധിച്ച് കർണ്ണാടക പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് അറിയുന്നത്. വാസിം അഹമ്മദിന്റെ കേരള ബന്ധം സ്ഥിരീകരിച്ചതോടെ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷണത്തിനുള്ള സാധ്യതകൾ തെളിഞ്ഞിരിക്കയാണ്.
ആർഎസ്എസ്. നേതാവ് രുദ്രേഷിനെ കൊല ചെയ്തത് മുമ്പ് കണ്ണൂർ നാറാത്തു നിന്നും പിടിച്ചെടുത്ത ആയുധശേഖരത്തിൽപ്പെട്ട വാളോട് സാമ്യമുള്ള ആയുധമാണ്. നാറാത്തെ പോപ്പുലർ ഫ്രണ്ട് പരിശീലന ക്യാമ്പിൽ മനുഷ്യരൂപം നിർമ്മിച്ച് അതിനെ വിവിധ ദിശയിൽ നിന്നും വാൾകൊണ്ട് വെട്ടി കൊലപ്പെടുത്തുന്ന രീതിയിൽ പരിശീലനം നടത്തിയിരുന്നു. ഇതിനു സമാനമായ രീതിയിൽ തന്നെയാണ് രുദ്രേഷിനെ കൊല ചെയ്തത്. മോട്ടോർ ബൈക്കിലെത്തിയ സംഘം അയാളെ വാൾകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നാറാത്തെ ക്യാമ്പിൽ പങ്കെടുക്കുകയും ആയുധ ശേഖരം സൂക്ഷിച്ചു വക്കുകയും ചെയ്ത കേസിൽ 21 പേരും ശിക്ഷിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ വാസിം അഹമ്മദ് ഉൾപ്പെടെയുള്ള കർണ്ണാടകത്തിലെ പോപ്പുലർ ഫ്രണ്ടുകാർക്ക് നാറാത്ത് വച്ച് പരിശീലനം ലഭിച്ചിട്ടുണ്ടോയെന്നും കർണ്ണാടക പൊലീസ് അന്വേഷിച്ചു വരികയാണ്.
2002 നും 2005 നുമിടയിൽ കണ്ണൂർ ജില്ലയിലെ എടക്കാട് , തലശ്ശേരി ഭാഗങ്ങളിൽ നടന്ന രണ്ടു കൊലപാതകങ്ങൾ ഏറെ സംശയങ്ങൾക്ക് വഴിവച്ചിരുന്നു. ഡിവൈഎഫ്ഐയിൽ നുഴഞ്ഞു കയറിയ എൻ.ഡി.എഫുകാരാണ് ഇത് നടത്തിയതെന്നാണ് സംശയമുയർന്നത്. അതോടെ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ. ചിലരെ സംഘടനയിൽനിന്നും പുറത്താക്കിയിരുന്നു. തലശ്ശേരി ഉൾപ്പെടെയുള്ള നഗര പ്രദേശങ്ങളിൽ സിപിഐ.(എം.) യുടെയും ആർഎസ്എസ്- ബിജെപി. സംഘടനകളുടേയും പോസ്റ്ററുകളും പ്രചരണസാമഗ്രികളും പതിവായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പിന്നിൽ അന്നത്തെ എൻ.ഡി.എഫ് ആണെന്നായിരുന്നു ആക്ഷേപം.
എൻ.ഡി.എഫുകാർ പോപ്പുലർ ഫ്രണ്ടിലേക്ക് ചേക്കേറിയപ്പോൾ കുറച്ചു കൂടി തീവ്രത ഏറുകയായിരുന്നു. കർണ്ണാടകത്തിൽ നടന്ന ഒരു കൊലപാതകം ഈ സംഭവത്തിലൂടെ കേരളത്തിനു കൂടി ബാധകമാവുകയാണ്. ഛിദ്ര ശക്തികൾ രാഷ്ടീയ പാർട്ടികൾക്കകത്ത് കടന്നുകയറിയാൽ അക്രമരാഷ്ട്രീയം ഇവിടെ പതിവാകുന്ന അവസ്ഥ സംജാതമാകും.