- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാവൽ ഏജൻസിയിൽ ജോലി നൽകിയ ശേഷം യുവതിയെ ഇറ്റലിയിലെത്തിച്ചു പീഡിപ്പിച്ചു; തൃശൂരിലെ മലയോര കർഷക സമിതി ജില്ലാ കൺവീനർ അറസ്റ്റിൽ: ജോബി കൈപ്പാങ്ങലിനെ പൊലീസ് അറസ്റ്റ് ചെയ്തത് നഗ്‌നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും നിർബന്ധിച്ചു വിവാഹം രജിസ്റ്റർ ചെയ്യിച്ചെന്നുമുള്ള യുവതിയുടെ പരാതിയിൽ
തൃശൂർ: ട്രാവൽ ഏജൻസിയിൽ ജോലി നൽകിയ ശേഷം യുവതിയെ കബളിപ്പിച്ച് ഇറ്റലിയിലെത്തിച്ചു പീഡിപ്പിച്ച കേസിൽ തൃശൂരിലെ മലയോര കർഷക സമിതി ജില്ലാ കൺവീനർ അറസ്റ്റിൽ. കൊഴുക്കുള്ളി സ്വദേശി ജോബി കൈപ്പാങ്ങൽ (35) ആണ് അറസ്റ്റിലായത്. പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ വലക്കാവ് ക്വാറിവിരുദ്ധ സമരം, പട്ടയ സമരം തുടങ്ങിയവയുടെ നേതാവായ ജോബി കൈപ്പാങ്ങലിനെ ഈസ്റ്റ് എസ്എച്ച്ഒ പി. ലാൽകുമാറും സംഘവും ചേർന്നാണ് പിടികൂടിയത്.
നഗ്‌നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ജോബി ഭീഷണിപ്പെടുത്തിയെന്നും ഇയാൾ നിർബന്ധിച്ചു വിവാഹം രജിസ്റ്റർ ചെയ്യിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ജോബിയുടെ ഉടമസ്ഥതയിൽ കിഴക്കേക്കോട്ടയിൽ പ്രവർത്തിക്കുന്ന സിട്രസ് ഹോളിഡേ എന്ന ട്രാവൽ ഏജൻസി പൊലീസ് റെയ്ഡ് ചെയ്തു. ഇവിടെ ജോലി നൽകിയ ശേഷം യുവതിയെ തന്ത്രപരമായി കുടുക്കിയാണ് ഇയാൾ പീഡനം നടത്തിയത്.
ജോബിയെ അറസ്റ്റ് ചെയ്ത പൊലീസ് ഈ സ്ഥാപനം അടച്ചുപൂട്ടി. തന്റെ ട്രാവൽ ഏജൻസിയിലേക്കു ജീവനക്കാരെ നിയമിക്കാൻ ഒരു വർഷം മുൻപു ജോബി മാളയിലെ ഒരു കോളജിൽ റിക്രൂട്‌മെന്റ് നടത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളാണ് പരാതിക്കാരിയായ യുവതി (24). ഇറ്റലിയിലുള്ള ടൂർ ഗ്രൂപ്പിനൊപ്പം ചേരാനായി യുവതി മിലനിലെത്തി. കാറിൽ കയറ്റി ഫ്‌ളാറ്റിലെത്തിച്ചു ജ്യൂസിൽ ലഹരിമരുന്നു കലർത്തി നൽകി മാനഭംഗപ്പെടുത്തിയെന്നാണു പരാതി.
മറുനാടന് മലയാളി ബ്യൂറോ