ധ്യാപികയെ കമ്പനി ഡയറക്ടറാക്കി കാർത്തി ചിദംബരം കോൺഗ്രസ് ഭരണകാലത്ത് നടത്തിയത് വൻ കൊള്ളയെന്ന് റിപ്പോർട്ടുകൾ. അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രമോട്ടറും ഡയറക്ടറുമായാണ് അദ്ധ്യാപികയായ പത്മ ഭാസ്‌കരനെ കാർത്തി നിയോഗിച്ചത്. രേഖകളിൽ പത്മയാണ് കമ്പനിയുടെ ഉടമയെങ്കിലും ചരടുകൾ മുഴുവൻ കാർത്തിയുടെ കൈകളിലായിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ രേഖകളിലാണ് കാർത്തിയുടെയും മുൻ കേന്ദ്രമന്ത്രികൂടിയായ അച്ഛൻ ചിദംബരത്തിന്റെയും കച്ചവടംമുഴുവൻ വെളിയിൽവന്നത്. ഈ സ്ഥാപനത്തിന്റെ മുഴുവൻ നിയന്ത്രണവും കാർത്തിയാണ് നിർവഹിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തെക്കുറിച്ച് സിബിഐ അന്വേഷണം നടക്കുകയാണിപ്പോൾ. കാർത്തിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണംകൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചിട്ടുണ്ട്. സിബിഐയുടെ പ്രഥമവിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

കാർത്തിയുടെ വിശ്വസ്തനായ ഭാസ്‌കരന്റെ പത്‌നിയാണ് പത്മ. സ്‌കൂൾ അദ്ധ്യാപികയായ ഇവരെ ഫെമ നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സഹോദരൻ രവിയും എ.എസ്.സിപിഎല്ലിന്റെ ഡയറക്ടർമാരിൽ ഒരാളാണ്. എന്നാൽ, ഈ കമ്പനിയുടെ നിയന്ത്രകനും ഏക ഗുണഭോക്താവും കാർത്തി മാത്രമായിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.

നേത്ര ചികിത്സാ സ്ഥാപനമായ വാസൻ ഐ കെയറിലും കാർത്തിയുടെ നിയന്ത്രണം വൻതോതിലുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് സി.എം.ഡിയായ എ.എം. അരുണാണെന്ന് കമ്പനിയിലെ ഓഹരിയുടമയായ ഭാര്യ മീര അരുൺ അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. എ്ന്നാൽ വാസൻ ഐ കെയറിന് വികസനപ്രവർത്തനങ്ങൾക്കാവശ്യമായ വിദേശ നിക്ഷേപം സംഘടിപ്പിച്ച് കൊടുത്തത് കാർത്തിയാണെന്ന് അരുൺ പറയുന്നു. തന്റെ കുടുംബസുഹൃത്തും അഭ്യുദയകാംഷിയുമാണ് കാർത്തിയെന്നും അരുൺ വെളിപ്പെടുത്തിരുന്നു.

താൻ വാസൻ ഐ കെയറിന്റെ ഡമ്മി ഓഹരിയുടമ മാത്രമായിരുന്നുവെന്നാണ് മീര അന്വേഷണോ ദ്യോഗസ്ഥരോട് പറഞ്ഞത്. തന്റെ പക്കലുള്ള ഓഹരികൾ അച്ഛൻ വി.ദ്വാരകാനാഥന്റെ പേരിലേക്ക് മാറ്റിയിരുന്നു. ഈ ഓഹരികൾ കാർത്തിയുടെ എ.എസ്.സി.പി. എല്ലിന് ദ്വാരകാനാഥൻ കൈമാറിയതായും മീര പറഞ്ഞു. എന്നാൽ, ഓഹരികൾ തന്റെ പേരിലേക്ക് മാറ്റിയതെക്കുറിച്ചോ അത് കാർത്തിക്ക് കൈമാറിയതിനെക്കുറിച്ചോ അറിയില്ലെന്നാണ് ദ്വാരകാനാഥൻ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്‌