- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്രണ്ടുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും പൂജാരി ഇരയാക്കി; എല്ലാത്തിനും കൂട്ടുനിന്നത് സ്വന്തം അമ്മയും; കുലശേഖരപുരത്തെ പീഡനത്തിൽ പൊലീസിന് കിട്ടിയത് ഞെട്ടിക്കുന്ന തെളിവുകളെന്ന് സൂചന; അമ്മയും അയൽവാസിയും കസ്റ്റഡിയിൽ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കുലശേഖരപുരത്ത് പന്ത്രണ്ടുവയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെയും അയൽവാസിയായ പൂജാരിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടത്തിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. കുട്ടിയെ പൂജാരി പ്രകൃതിവിരുദ്ധ പീഡനത്തിന് ഉൾപ്പെടെ ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം കുട്ടിയുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇതേത്തുടർന്നാണ് രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മാർച്ച് 28നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. പതിവു സമയത്തിന് ശേഷവും കുട്ടി മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. അമ്മയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് പഠിച്ചിരുന്ന കുട്ടി, ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പാണ് സ്വന്തം വീട്ടിൽ എത്തിയത്. പരിസരത്തെ ന
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കുലശേഖരപുരത്ത് പന്ത്രണ്ടുവയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെയും അയൽവാസിയായ പൂജാരിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടത്തിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.
കുട്ടിയെ പൂജാരി പ്രകൃതിവിരുദ്ധ പീഡനത്തിന് ഉൾപ്പെടെ ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം കുട്ടിയുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇതേത്തുടർന്നാണ് രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മാർച്ച് 28നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. പതിവു സമയത്തിന് ശേഷവും കുട്ടി മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.
അമ്മയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് പഠിച്ചിരുന്ന കുട്ടി, ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പാണ് സ്വന്തം വീട്ടിൽ എത്തിയത്. പരിസരത്തെ നിരവധി പേർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയെയും അയൽവാസിയെയും കസ്റ്റഡിയിൽ എടുത്തത്. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരത്ത് തൂങ്ങിമരിച്ച പന്ത്രണ്ടുവയസുകാരി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി കിട്ടിയിരുന്നു. കുട്ടി നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറുടെ മൊഴി.
ബന്ധുവീട്ടിൽ നിന്ന് പഠിച്ചിരുന്ന കുട്ടി കഴിഞ്ഞ ദിവസം കുലശേഖരപുരത്തെ സ്വന്തം വീട്ടിലെത്തി തൂങ്ങിമരിച്ചത്. ജനൽകമ്പിയിൽ ഷാളിൽ തൂങ്ങിനിൽക്കുന്ന രീതിയിലായിരുന്നും മൃതദേഹം.കുണ്ടറ കേസി്ൽ പൊലീസിന് വന്ന വീഴ്ചകളുടെ പശ്ചാത്തലത്തിൽ കൊല്ലം സിറ്റി പൊലീസ് ഉണർന്നു പ്രവർത്തിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചപ്പോളാണ് പീഡനവിവരം പുറത്തുവരുന്നത്. പെൺകുട്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡത്തിന് ഇരയായിട്ടുണ്ടെന്നാണ് ഡോക്ടറുടെ മൊഴി.
നിരന്തരം പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടർ അന്വേഷണം സംഘത്തെ അറിയിച്ചിട്ടുണ്. കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സഹപാഠികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും പൊലീസ് മൊഴി എടുത്തിരുന്നു.