- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുനാഗപ്പള്ളിയിൽ തൂങ്ങിമരിച്ച പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തുകൊടുത്തത് സ്വന്തം അമ്മ; അയൽവാസിയായ പൂജാരി മകളെ തുർച്ചയായി പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയപ്പോഴും അമ്മ തടസം നിന്നില്ല; കുണ്ടറ കേസിലെ വീഴ്ച ആവർത്തിക്കാതിരിക്കാൻ പൊലീസ് ഉണർന്നു പ്രവർത്തിച്ചപ്പോൾ അമ്മയും പൂജാരിയും അകത്തായി
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പന്ത്രണ്ടുകാരി സ്വന്തം അമ്മയുടെ ഒത്താശയോടുകൂടിയാണ് അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടത്. അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതിനെ തുടർന്നാണ് അമ്മയെയും അയൽവാസിയായ പൂജാരിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. കരുനാഗപ്പള്ളി കുലശേഖരപുരത്ത് മാർച്ച് 28നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പതിവു സമയത്തിന് ശേഷവും കുട്ടി മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നെങ്കിലും പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയത്. മരിച്ച പന്ത്രണ്ടുവയസുകാരി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി നല്കി. കുട്ടി നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് തിരുവനന്തപ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പന്ത്രണ്ടുകാരി സ്വന്തം അമ്മയുടെ ഒത്താശയോടുകൂടിയാണ് അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടത്. അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതിനെ തുടർന്നാണ് അമ്മയെയും അയൽവാസിയായ പൂജാരിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.
കരുനാഗപ്പള്ളി കുലശേഖരപുരത്ത് മാർച്ച് 28നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പതിവു സമയത്തിന് ശേഷവും കുട്ടി മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നെങ്കിലും പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയത്. മരിച്ച പന്ത്രണ്ടുവയസുകാരി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി നല്കി. കുട്ടി നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറുടെ മൊഴി.
അയൽവാസി കൂടിയായ പൂജാരിക്ക് സ്വന്തം മകളെ പീഡിപ്പിക്കാൻ അമ്മ സമ്മതം മൂളിയിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രകൃതിവിരുദ്ധ പീഡനത്തിനുവരെ പൂജാരി കുട്ടിയെ ഇരയാക്കിയിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയായി മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കരുനാഗപ്പള്ളിയിലെ കേസിന്റെ കാര്യത്തിൽ പൊലീസ് പ്രത്യേക ജാഗ്രത പുലർത്തുകയും ഊർജിത അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പരിസരത്തെ നിരവധി പേർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയെയും അയൽവാസിയെയും കസ്റ്റഡിയിൽ എടുത്തത്.
കുണ്ടറ കേസിൽ പൊലീസിന് വന്ന വീഴ്ചകളുടെ പശ്ചാത്തലത്തിൽ കൊല്ലം സിറ്റി പൊലീസ് ഉണർന്നു പ്രവർത്തിച്ചതാണ് പ്രതികളെ അതിവേഗം പിടികൂടാൻ ഇടയാക്കിയത്.. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചപ്പോളാണ് പീഡനവിവരം പുറത്തുവരുന്നത്.
അമ്മയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് പഠിച്ചിരുന്ന കുട്ടി, ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പാണ് സ്വന്തം വീട്ടിൽ എത്തിയത്. ജനൽകമ്പിയിൽ ഷാളിൽ തൂങ്ങിനിൽക്കുന്ന രീതിയിലായിരുന്നും മൃതദേഹം.
കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ അന്വേഷണം സംഘത്തെ അറിയിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സഹപാഠികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും പൊലീസ് മൊഴി എടുത്തിരുന്നു.