- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിമിനൽ കേസ് പ്രതികളെ പൊലീസ് സ്റ്റേഷനിൽ സമ്മർദ്ദം ചെലുത്തി ഒത്തു തീർപ്പാക്കി ഇറക്കി കൊണ്ടു പോകുന്ന സിപിഎം പ്രവർത്തകനെ വിലക്കി; പ്രതികാരമായി സിഐ ഗോപാകുമാറിനെതിരെ വ്യാജ ആരോപണം; സ്വകാര്യ വാഹന ഭീഷണിക്കഥ പൊളിയുമ്പോൾ
കരുനാഗപ്പള്ളി: ക്രിമിനൽ കേസ് പ്രതികളെ പൊലീസ് സ്റ്റേഷനിൽ സമ്മർദ്ദം ചെലുത്തി ഒത്തു തീർപ്പാക്കി ഇറക്കി കൊണ്ടു പോകുന്ന സിപിഎം പ്രവർത്തകനെ വിലക്കിയതിനെ തുടർന്ന് ഇൻസ്പെക്ടർക്കെതിരെ വ്യാജ ആരോപണം. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിനെതിരെയാണ് വ്യാജ ആരോപണം ഉയർന്നിരിക്കുന്നത്.
റിമാൻഡ് പ്രതികളെ ജയിലിലേക്ക് കൊണ്ടു പോകാനായി പ്രതികളുടെ ബന്ധുക്കളോട് സ്വകാര്യ വാഹനം ആവശ്യപ്പെട്ടു എന്നും വാഹനം നൽകിയില്ലെങ്കിൽ ജയിലിൽ വച്ച് മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് ആരോപണം. കുലശേഖരപുരം സ്വദേശിയായ ഒരു സിപിഎം പ്രവർത്തകനാണ് ഇൻസ്പെക്ടർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇയാളുടെ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിചമച്ചുണ്ടാക്കിയതാണ് ഈ ആരോപണം.
പ്രതികളെ റിമാൻഡ് ചെയ്യുന്ന ദിവസം ഇൻസ്പെക്ടർ ഗോപകുമാർ സ്റ്റേഷനിൽ ഇല്ലായിരുന്നു. അന്ന് സാമ്പത്തിക തർക്കത്തിൽ മദ്ധ്യസ്ഥത വഹിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡിനായി കൊണ്ടു പോയത് സ്വകാര്യ വാഹനത്തിലായിരുന്നു. കാരണം സ്റ്റേഷനിലെ രണ്ട് ജീപ്പുകളും മറ്റ് ആവശ്യങ്ങൾക്കായി പുറത്ത് പോയിരിക്കുകയായിരുന്നു.
ഇതിന്റെ പണം നൽകിയിരിക്കുന്നത് സ്റ്റേഷിനിൽ നിന്നു തന്നെയാണ്. ഇതാണ് വളച്ചൊടിച്ച് സിഐ ഗോപകുമാർ പ്രതികളുടെ ബന്ധുക്കളുടെ പക്കൽ നിന്നും വാഹനത്തിന്റെ വാടക കൊടുക്കാനായി പണം ആവശ്യപ്പെട്ടു എന്ന് വരുത്തി തീർത്തത്. ഇതിന് പിന്നിൽ പ്രതികളെ ജാമ്യമെടുക്കാനും മറ്റും സഹായിക്കാനെത്തിയ സിപിഎം പ്രവർത്തകനാണ്.
കഴിഞ്ഞ ദിവസം യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഏഴംഗ സംഘത്തിലെ പ്രധാന ഗുണ്ട ബ്ലാക്ക് വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണുവിനെ മിക്ക കേസിലും ജാമ്യത്തിലിറക്കുകയും ഗുണ്ടാ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്നത് കുലശേഖര പുരത്തെ സിപിഎം പ്രവർത്തകനാണ്.
പാർട്ടിയുടെ പേരു പറഞ്ഞ് അനാവശ്യ ഇടപെടലുകൽ നടത്തുന്ന ഇയാളെ പാർട്ടീ പ്രവർത്തകർക്കും വലിയ തലവേദനയാണ്. അടുത്തിടെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഇയാൾ എത്തിയിരുന്നു. അന്ന് സിഐ ഗോപകുമാർ ഇയാളെ മാറ്റി നിർത്തി. സ്ഥിരം തലവേദനയായ ഇയാളെ അനാവശ്യമായി സ്റ്റേഷനുള്ളിൽ കയറ്റരുതെന്നും നിർദ്ദേശം നൽകി. ഇതിന്റെ പക വീട്ടലാണ് ഇപ്പോളുയരുന്ന വ്യാജ ആരോപണമെന്നാണ് വിവരം.
കഴിഞ്ഞ മൂന്നിനാണ് വ്യാജ ആരോപണത്തിന് പിന്നിലുണ്ടായ സംഭവം നടക്കുന്നത്. സാമ്പത്തിക തർക്കത്തിൽ മദ്ധ്യസ്ഥത വഹിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ തഴവ കടത്തൂർ പോച്ചയിൽ തെക്കതിൽ അജ്മൽ (22), കുലശേഖരപുരം കടത്തൂർ മലയിൽ തെക്കതിൽ പനമൂട്ടിൽ ജംഗ്ഷന് സമീപം മലയിൽ തെക്കതിൽ വീട്ടിൽ ആഷിക്ക് (22) എന്നിവരെ പൊലീസ് പിടികൂടി.
ആഷിക്കും കായംകുളം സ്വദേശിയായ നബീലുമായി സാമ്പത്തിക ഇടപാടിൽ ബന്ധപ്പെട്ട ഷംനാദിനെയാണ് ഇവരടങ്ങിയ സംഘം കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. 2 ന് ഉച്ചയ്ക്ക് ആഷിക്കിന്റെ വീടിന് മുൻവശം റോഡിലാണ് സംഭവം. സാമ്പത്തിക ഇടപാട് പറഞ്ഞു തീർക്കാനെത്തിയ നബീലിനെ ഷംനാദ് സ്ഥലത്ത് നിന്നു പറഞ്ഞയയ്ക്കുകയായിരുന്നു.
ഇതിൽ കുപിതരായ ആഷിക്ക് അടക്കമുള്ള സംഘം ഷംനാദിനെ ആക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ ഷംനാദ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ആക്രിക്കടക്കാരടക്കമുള്ളവരെ പൊലീസ് പിടികൂടുകയായിരുന്നു.